scorecardresearch

Hungary vs France: UEFA EURO 2020: Final Result, Score: ഗ്രീസ്മാൻറെ ഗോളിൽ സമനില പിടിച്ച് ഫ്രാൻസ്

Hungary vs France: UEFA EURO 2020: Final Result, Score:- രണ്ടാംജയം ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസ് ഹംഗറിയുടെ മുന്നിൽ സമനില വഴങ്ങി

EURO 2020. France, Mbappe
ഫയൽ ചിത്രം: ഫൊട്ടോ: ഫെയ്സ്ബുക്ക്/ യുവേഫ യൂറോ 2020

Hungary vs France: UEFA EURO 2020: Final Result, Score: യൂറോകപ്പിൽ ഹംഗറി-ഫ്രാൻസ് മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടിയാണ് മത്സരം അവസാനിപ്പിച്ചത്.

ആദ്യ പകുതി അവസാനിക്കുമ്പോൾ ഹംഗറി എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ അന്റോയ്ൻ ഗ്രീസ്മാൻ നേടിയ ഗോളിലാണ് ഫ്രാൻസ് സമനില പിടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ആറ്റില ഫൊയോളയുടെ ഗോളിലാണ് ഹംഗറി ആദ്യ ലീഡ് നേടിയത്. 66ാം മിനുറ്റിലാണ് ഗ്രീസ്മാന്റെ മറുപടി ഗോളിൽ ഫ്രാൻസ് സമനില പിടിച്ചത്.

ഇന്ത്യൻ സമയം വൈകിട്ട് 6.30ന് ബുഡാപെസ്റ്റിലെ പുസ്കാസ് സ്റ്റേഡിയത്തിലാണ് ഫ്രാൻസ്-ഹംഗറി മത്സരം. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്.

നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസ് ആദ്യ മത്സരത്തിൽ ജർമനിക്കെതിരെ ജയം സ്വന്തമാക്കിയാണ് ഇത്തവണത്തെ യൂറോകപ്പിൽ മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്.

ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് ജർമനിയെ പരാജയപ്പെടുത്തിയത്. ജർമനിയുടെ മാറ്റ് ഹമെൽസ് 20ാം മിനുറ്റിൽ നേടിയ സെൽഫ് ഗോളിലൂടെയായിരുന്നു ഫ്രാൻസിന്റെ ജയം.

മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന എഫ് ഗ്രൂപ്പിലാണ് ഫ്രാൻസും ഹംഗറിയും. ഗ്രൂപ്പിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ പോർച്ചുഗലും ജർമനിയും ഇന്ന് ഏറ്റമുട്ടും. ഇന്ത്യൻ സമയം വൈകിട്ട് 9.30നാണ് ജർമനി പോർച്ചുഗൽ മത്സരം.

Read More: UEFA EURO 2020: ഇംഗ്ലണ്ടിനെതിരെ സമനിലപിടിച്ച് സ്കോട്‌ലൻഡ്

നിലവിൽ ഗ്രൂപ്പിൽ മൂന്ന് പോയിന്റോടെ രണ്ടാമതാണ് ഫ്രാൻസ്. പോയിന്റ് ഒന്നും നേടാതെ ഏറ്റവും പിറകിൽ നാലാമതാണ് ഹംഗറി. ആദ്യ മത്സരത്തിൽ ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച പോർച്ചുഗലാണ് ഗ്രൂപ്പിൽ ഒന്നാമത്.

Read More: Portugal vs Germany: UEFA EURO 2020 Live Streaming: മരണഗ്രൂപ്പിൽ ഇന്ന് പോർച്ചുഗലും ജർമനിയും നേർക്കുനേർ

EURO Cup Matches Today- In Indian Time- യൂറോ കപ്പിലെ ഇന്നത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)

ഫ്രാൻസ്- ഹംഗറി (വൈകുന്നേരം 6.30)
പോർച്ചുഗൽ – ജർമനി (രാത്രി 9.30)
സ്പെയിൻ – പോളണ്ട് (പുലര്‍ച്ചെ 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും.

Read More: Copa America 2021: ഉറുഗ്വായെ കീഴടക്കി അർജന്റീന; ആദ്യ ജയം

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Uefa euro cup 2020 france vs hungary result score goals live streaming live score time

Best of Express