UEFA Euro 2020 Schedule, Teams, Fixtures: കോവിഡ് -19 മഹാവ്യാധിയെത്തുടർന്ന് ഒരു വർഷത്തേക്ക് നീട്ടിലച്ച യുവേഫ യൂറോയുടെ 16-ാം പതിപ്പ് ഈ മാസം ആരംഭിക്കുകയാണ്. അഭിമാനകരമായ കിരീട നേട്ടത്തിനായി 24 രാജ്യങ്ങൾ മത്സരിക്കുന്നു.
ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റ് യൂറോപ്പിലെ 11 വ്യത്യസ്ത വേദികളിലായി നടക്കും. നിലവിലെ യുവേഫ യൂറോ ചാമ്പ്യൻമാരായ പോർച്ചുഗൽ, ഫിഫ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് എന്നിവരുൾപ്പെടെ എല്ലാ ടീമുകളെയും നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ജൂൺ 26 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകളും മൂന്നാംസ്ഥാനത്തെത്തിയ ടീമുകളിൽ നാല് ടീമുകളും അടക്കം 16 ടീമുകൾ തുടർന്നുള്ള റൗണ്ട് ഓഫ് 16ലേക്ക് കടക്കും.
പതിനൊന്ന് ആതിഥേയ രാജ്യങ്ങളിൽ ഡെൻമാർക്ക്, ഇംഗ്ലണ്ട്, ജർമ്മനി, നെതർലാന്റ്സ്, ഇറ്റലി, റഷ്യ, സ്പെയിൻ എന്നീ ഏഴ് ടീമുകളാണ് ടൂർണമെന്റിന് യോഗ്യത നേടിയത്. ഹംഗറിയും സ്‌കോട്ട്‌ലൻഡും പ്ലേ ഓഫുകളിലൂടെ നേടി. റൊമാനിയയും അസർബൈജാനും വിട്ടുപോയി. ഇത്തവണ രണ്ട് ടീമുകൾ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഫിൻലാൻഡ്, നോർത്ത് മാസിഡോണിയ ടീമുകളാണ് കന്നിയങ്കക്കാർ.
Historic match-ups ✅
— UEFA EURO 2020 (@EURO2020) June 3, 2021
Finals debuts ✅
Heavyweight contests ✅
🗓️ Which #EURO2020 game are you most excited to watch?
UEFA EURO 2020 GROUPS- യുവേഫ യൂറോ 2020 ഗ്രൂപ്പുകൾ
EURO 2020 GROUP A – ഗ്രൂപ്പ് എ: തുർക്കി, ഇറ്റലി, വെയിൽസ്, സ്വിറ്റ്സർലൻഡ്
EURO 2020 GROUP B – ഗ്രൂപ്പ് ബി: ഡെൻമാർക്ക്, ഫിൻലാൻഡ്, ബെൽജിയം, റഷ്യ
EURO 2020 GROUP C -ഗ്രൂപ്പ് സി: നെതർലാന്റ്സ്, ഉക്രയ്ൻ, ഓസ്ട്രിയ, നോർത്ത് മാസിഡോണിയ
EURO 2020 GROUP D – ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്കോട്ട്ലൻഡ്, ചെക്ക് റിപ്പബ്ലിക്
EURO 2020 GROUP E – ഗ്രൂപ്പ് ഇ: സ്പെയിൻ, സ്വീഡൻ, പോളണ്ട്, സ്ലൊവാക്യ
EURO 2020 GROUP F – ഗ്രൂപ്പ് എഫ്: ഹംഗറി, പോർച്ചുഗൽ, ഫ്രാൻസ്, ജർമ്മനി
UEFA EURO 2020 FIXTURES- യുവേഫ യൂറോ 2020 ഫിക്സ്ചർ
GROUP STAGE-ഗ്രൂപ്പ് ഘട്ടം
ജൂൺ 12, ശനിയാഴ്ച
- ഗ്രൂപ്പ് എ: തുർക്കി – ഇറ്റലി: 12:30, എഎം, റോം
- ഗ്രൂപ്പ് എ: വെയിൽസ് – സ്വിറ്റ്സർലൻഡ്: 6:30 പിഎം, ബാകു
- ഗ്രൂപ്പ് ബി: ഡെൻമാർക്ക് – ഫിൻലാൻഡ് : 9:30 പിഎം, കോപൻഹേഗൻ
ജൂൺ 13 ഞായർ
- ഗ്രൂപ്പ് ബി: ബെൽജിയം – റഷ്യ : 12:30 എഎം, സെന്റ് പീറ്റേഴ്സ്ബർഗ്
- ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട് – ക്രൊയേഷ്യ : 6:30 പിഎം, ലണ്ടൻ
- ഗ്രൂപ്പ് സി: ഓസ്ട്രിയ – നോർത്ത് മാസിഡോണിയ: 9:30 പിഎം, ബുക്കാറസ്റ്റ്
ജൂൺ 14 തിങ്കൾ
- ഗ്രൂപ്പ് സി: നെതർലാന്റ്സ് – ഉക്രെയ്ൻ : 12:30 എഎം, ആംസ്റ്റഡാം
- ഗ്രൂപ്പ് ഡി: സ്കോട്ട്ലൻഡ് – ചെക്ക് റിപ്പബ്ലിക് : 6:30 പിഎം, ഗ്ലാസ്ഗോ
- ഗ്രൂപ്പ് ഇ: പോളണ്ട് – സ്ലൊവാക്യ : 9:30 പിഎം, സെന്റ് പീറ്റേഴ്സ്ബർഗ്
ജൂൺ 15 ചൊവ്വാഴ്ച
- ഗ്രൂപ്പ് ഇ: സ്പെയിൻ – സ്വീഡൻ : 12:30 എഎം, സെവിയ്യ
- ഗ്രൂപ്പ് എഫ്: ഹംഗറി – പോർച്ചുഗൽ : 9:30 IST, ബുഡാപെസ്റ്റ്
ജൂൺ 16 ബുധൻ
- ഗ്രൂപ്പ് എഫ്: ഫ്രാൻസ് – ജർമ്മനി : 12:30 എഎം, മ്യൂണിക്
- ഗ്രൂപ്പ് ബി: ഫിൻലാൻഡ് – റഷ്യ : 6:30 പിഎം, സെൻറ് പീറ്റേഴ്‌സ്ബർഗ്
- ഗ്രൂപ്പ് എ: തുർക്കി – വെയിൽസ് : 9:30 പിഎം, ബാകു
ജൂൺ 17 വ്യാഴം
- ഗ്രൂപ്പ് എ: ഇറ്റലി – സ്വിറ്റ്സർലൻഡ് : 12:30 എഎം, റോം
- ഗ്രൂപ്പ് സി: ഉക്രെയ്ൻ – നോർത്ത് മാസിഡോണിയ : 6:30 എഎം, ബുക്കാറസ്റ്റ്
- ഗ്രൂപ്പ് ബി: ഡെൻമാർക്ക് – ബെൽജിയം : 9:30 പിഎം, കോപൻഹേഗൻ
ജൂൺ 18 വെള്ളിയാഴ്ച
- ഗ്രൂപ്പ് സി: നെതർലാന്റ്സ് – ഓസ്ട്രിയ : 12:30 എഎം, ആംസ്റ്റഡാം
- ഗ്രൂപ്പ് ഇ: സ്വീഡൻ – സ്ലൊവാക്യ : 6:30 പിഎം, സെന്റ് പീറ്റേഴ്സ്ബർഗ്
- ഗ്രൂപ്പ് ഡി: ക്രൊയേഷ്യ – ചെക്ക് റിപ്പബ്ലിക് : 9:30 പിഎം, ഗ്ലാസ്ഗോ
ജൂൺ 19 ശനിയാഴ്ച
- ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട് – സ്കോട്ട്ലൻഡ് : 12:30 എഎം, ലണ്ടൻ
- ഗ്രൂപ്പ് എഫ്: ഹംഗറി – ഫ്രാൻസ് : 6:30 എഎം, ബുഡാപെസ്റ്റ്
- ഗ്രൂപ്പ് എഫ്: പോർച്ചുഗൽ – ജർമ്മനി : 9:30 എഎം, മ്യൂണിക്
ജൂൺ 20 ഞായർ
- ഗ്രൂപ്പ് ഇ: സ്പെയിൻ – പോളണ്ട് : 12:30 എഎം, സെവിയ്യ
- ഗ്രൂപ്പ് എ: ഇറ്റലി – വെയിൽസ് : 9:30 എഎം, റോം
- ഗ്രൂപ്പ് എ: സ്വിറ്റ്സർലൻഡ് – തുർക്കി : 9:30 എഎം, ബാക്കു
ജൂൺ 21 തിങ്കൾ
- ഗ്രൂപ്പ് സി: നോർത്ത് മാസിഡോണിയ – നെതർലാന്റ്സ് : 9:30 പിഎം, ആംസ്റ്റർഡാം
- ഗ്രൂപ്പ് സി: ഉക്രെയ്ൻ – ഓസ്ട്രിയ : 9:30 പിഎം, ബുക്കാറസ്റ്റ്
ജൂൺ 22 ചൊവ്വ
- ഗ്രൂപ്പ് ബി: റഷ്യ – ഡെൻമാർക്ക് : 12:30 എഎം, കോപൻഹേഗൻ
- ഗ്രൂപ്പ് ബി: ഫിൻലാൻഡ് – ബെൽജിയം : 12:30 എഎം, സെൻറ് പീറ്റേഴ്‌സ്ബർഗ്
ജൂൺ 23 ബുധൻ
- ഗ്രൂപ്പ് ഡി: ചെക്ക് റിപ്പബ്ലിക് – ഇംഗ്ലണ്ട് : 12:30 എഎം, ലണ്ടൻ
- ഗ്രൂപ്പ് ഡി: ക്രൊയേഷ്യ – സ്കോട്ട്ലൻഡ് : 12:30 എഎം, ഗ്ലാസ്ഗോ
- ഗ്രൂപ്പ് ഇ: സ്ലൊവാക്യ – സ്പെയിൻ : 9:30 എഎം, സെവിയ്യ
- ഗ്രൂപ്പ് ഇ: സ്വീഡൻ – പോളണ്ട് : 9:30 എഎം, സെന്റ് പീറ്റേഴ്സ്ബർഗ്
ജൂൺ 24 വ്യാഴം
- ഗ്രൂപ്പ് എഫ്: ജർമ്മനി – ഹംഗറി : 12:30 എഎം, മ്യൂണിക്
- ഗ്രൂപ്പ് എഫ്: പോർച്ചുഗൽ – ഫ്രാൻസ് : 12:30 എഎം, ബുഡാപെസ്റ്റ്
🇵🇹 Describe Cristiano Ronaldo in 3 words!
— UEFA EURO 2020 (@EURO2020) June 3, 2021
🔝 @Cristiano holds many EURO records but he could add more at #EURO2020… 👇👇👇
ROUND OF 16- റൗണ്ട് ഓഫ് 16
ജൂൺ 26 ശനിയാഴ്ച
- 1: 2എ – 2ബി : 9:30 പിഎം, ആംസ്റ്റർഡാം
ജൂൺ 27 ഞായർ
- 2: 1എ – 2സി : 12:30 എഎം, ലണ്ടൻ
- 3: 1സി – 3ഡി /ഇ / എഫ് : 9:30 പിഎം, ബുഡാപെസ്റ്റ്
ജൂൺ 28 തിങ്കൾ
- 4: 1ബി – 3എ / ഡി / ഇ / എഫ് : 12:30 എഎം, സെവില്ലെ
- 5: 2ഡി – 2ഇ : 9:30 പിഎം, കോപ്പൻഹേഗൻ
ജൂൺ 29 ചൊവ്വ
- 6: 1എഫ് – 3എ / ബി / സി : 12:30 എഎം, ബുക്കാറസ്റ്റ്
- 7: 1ഡി – 2എഫ് : 9:30 പിഎം, ലണ്ടൻ
ജൂൺ 30 ബുധൻ
- 8: 1ഇ – 3എ / ബി / സി / ഡി : 12:30 എഎം, ഗ്ലാസ്ഗോ
QUARTER-FINALS- ക്വാർട്ടർ ഫൈനലുകൾ
ജൂലൈ 2 വെള്ളിയാഴ്ച
- ക്വാർട്ടർ ഫൈനൽ 1: 5, 6 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 9:30 പിഎം, സെന്റ് പീറ്റേഴ്സ്ബർഗ്
ജൂലൈ 3 ശനിയാഴ്ച
- ക്വാർട്ടർ ഫൈനൽ 2: 4, 2 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 12:30 എഎം, മ്യൂണിക്
- ക്വാർട്ടർ ഫൈനൽ 3: 3,1 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 9:30 പിഎം, ബാക്കു
ജൂലൈ 4 ഞായർ
- ക്വാർട്ടർ ഫൈനൽ 4: 8, 7 മത്സരങ്ങളിലെ ജേതാക്കൾ തമ്മിൽ : 12:30 എഎം, റോം
SEMI-FINALS- സെമി ഫൈനലുകൾ
ജൂലൈ 7 ബുധൻ
- സെമി ഫൈനൽ 1: 1,2 ക്വാർട്ടർ ഫൈനലുകളിലെ ജേതാക്കൾ തമ്മിൽ: 12:30 എഎം, ലണ്ടൻ
ജൂലൈ 8 വ്യാഴം
- സെമി ഫൈനൽ 2: 3, 4 ക്വാർട്ടർ ഫൈനലുകളിലെ ജേതാക്കൾ തമ്മിൽ: 12:30 എഎം, ലണ്ടൻ
FINAL-ഫൈനൽ
ജൂലൈ 12 തിങ്കൾ
UEFA EURO 2020 LIVE STREAMING- യൂറോ 2020 ലൈവ് സ്ട്രീമിംഗ്
എല്ലാ യുവേഫ യൂറോ 2020 മത്സരങ്ങളുടെയും തത്സമയ സ്ട്രീമിംഗ് സോണിലൈവിൽ ലഭ്യമാണ്. ടൂർണമെന്റ് സോണി ടെൻ 2, സോണി ടെൻ 3 ചാനലുകളിൽ സംപ്രേഷണം ചെയ്യും.
UEFA EURO 2020 SQUADS
📋 Who has the strongest #EURO2020 squad? 🤔
— UEFA EURO 2020 (@EURO2020) June 2, 2021