Latest News

UEFA EURO 2020 Quarter-Finals Live Streaming: ഇന്ന് ഉക്രെയ്ൻ – ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക് – ഡെൻമാർക്ക് പോരാട്ടങ്ങൾ; മത്സരം എവിടെ? എപ്പോൾ കാണാം?

ഇംഗ്ലണ്ട് അവസാനമായി യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ അവസാന നാലിൽ ഇടം നേടിയത് 1996ൽ ആയിരുന്നു

ഫൊട്ടോ: ഫേസ്ബുക്ക്/യൂറോ

Ukraine vs England, Czech Republic vs Denmark UEFA EURO 2020 Quarter-Finals Live Streaming: യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും കഠിനമായ പരീക്ഷണമായിരിക്കും സ്റ്റേഡിയോ ഒളിംപിക്കോയിൽ ശനിയാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ മത്സരം

ഇംഗ്ലണ്ടിന് പരിചിതമായ വെംബ്ലി സ്റ്റേഡിയത്തിൽ നിന്നും മാറി യൂറോ 2020ൽ കളിക്കേണ്ടി വരുന്ന ഒരേയൊരു മത്സരമാണിത്. അതുകൊണ്ടാണ് ഇത് കഠിന പരീക്ഷണമാകുന്നത്. ബ്രിട്ടൻ ആസ്ഥാനമായുള്ള ഇംഗ്ലണ്ട് ആരാധകർ അഞ്ചു ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ മത്സരത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന് ഇറ്റാലിയൻ സർക്കാർ വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ്.

ഉക്രെയ്ൻ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയി ഡെൻമാർക്ക് അല്ലെങ്കിൽ ചെക്ക് റിപ്പബ്ലിക്കിനെയാകും വെംബ്ലിയിൽ ബുധനാഴ്ച നടക്കുന്ന സെമിഫൈനലിൽ നേരിടുന്നത്. ഫൈനലും ഇംഗ്ലണ്ടിന്റെ ഹോം സ്റ്റേഡിയമായ വെംബ്ലിയിലാണ്.

2018 ലോകകപ്പിൽ സെമിഫൈനലിലെത്തിയ പ്രകടനത്തിന് ഒപ്പമെത്താനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. ഇംഗ്ലണ്ട് അവസാനമായി യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ അവസാന നാലിൽ ഇടം നേടിയത് 1996ൽ ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും കഷ്ടിച്ച് ജയിച്ചുവന്ന ഉക്രെയ്നിന്റെ ആദ്യ യൂറോ ചാമ്പ്യൻഷിപ്പ് ക്വാർട്ടർ ഫൈനൽ മത്സരമാണിത്.

അതേസമയം, എറിക്സൻ സുഖം പ്രാപിക്കുമ്പോൾ, ഡെൻമാർക്ക് യൂറോ 2020ൽ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. റഷ്യയ്‌ക്കെതിരെ നേടിയ 4-1ന്റെ ജയമാണ് രണ്ടു തോൽവികൾക്ക് ശേഷവും ഡെന്മാർക്കിനെ ക്വാർട്ടറിൽ എത്തിച്ചത്. 1992 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 16മത്തെ റൗണ്ടിൽ വെയിൽസിനെ 4-0ന് തോൽപിച്ച ശേഷം ഡെന്മാർക്കിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. ഡെന്മാർക്കും ചെക്ക് റിപ്പബ്ലിക്കും യൂറോ 2020ൽ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Read Also: വിജയകുതിപ്പ് തുടർന്ന് ഇറ്റലി; ബെൽജിയത്തെ തകർത്ത് സെമിയിൽ

ശനിയാഴ്ച മത്സരങ്ങൾ:

  • ചെക്ക് റിപ്പബ്ലിക് – ഡെൻമാർക്ക് (രാത്രി 9.30 IST)
  • ഉക്രെയ്ൻ – ഇംഗ്ലണ്ട് (IST പുലർച്ചെ 12.30, ഇന്ത്യയിൽ ഞായറാഴ്ച)

.How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Uefa euro 2020 quarter finals live streaming ukraine vs england czech republic vs denmark

Next Story
ചിലിയെ വീഴ്ത്തി ബ്രസീൽ കോപ്പ അമേരിക്ക സെമിയിൽBrazil vs Chile. Brazil vs Chile score, Brazil vs Chile goal, Copa America 2021, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express