Latest News

UEFA EURO Cup 2020 Italy vs Turkey: യൂറോ ഉദ്‌ഘാടന മത്സരം ഇന്ന്; എവിടെ, എങ്ങനെ കാണാം?

UEFA EURO Cup 2021 Live Streaming: റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം

euro, euro 2020, euro 2020 live streaming, euro 2021 live streaming, euro live stream, euro live streaming, euro Semi final, euro Semi final live streaming, euro Semi final match, euro Semi final 2021, uefa euro Semi final, Italy vs Spain, Italy vs Spain euro 2021, Italy vs Spain live score, Italy vs Spain live streaming, Italy vs Spain Semifinals, Italy vs Spain euro 2020, euro cup 2021, euro cup 2021, യൂറോ, യൂറോ സെമി, യൂറോകപ്പ്, യൂറോ കപ്പ്, യൂറോകപ്പ് സെമി, യൂറോ കപ്പ് സെമി, ഇറ്റലി സ്പെയിൻ, ഇറ്റലി-സ്പെയിൻ, ie malayalam

UEFA Euro 2020 Today Matches Schedule: ഒന്നര വർഷത്തിനു ശേഷം ഇറ്റലി കാണുന്ന ഏറ്റവും വലിയ ജനക്കൂട്ടം വെള്ളിയാഴ്ച റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോ സ്റ്റേഡിയത്തിൽ ഒത്തുകൂടും. യൂറോ കപ്പ് 2020ന്റെ കിക്ക് ഓഫിനാണ് ഈ വലിയ ജനക്കൂട്ടം സാക്ഷ്യം വഹിക്കുക. ആദ്യ മത്സരത്തിൽ ഇറ്റലി തുർക്കിയെ നേരിടും.

ആദ്യ മത്സരത്തിന്റെ വേദി റോം ആണെങ്കിലും കൂടുതൽ മത്സരങ്ങൾ നടക്കുന്ന വേദി വെംബ്ലിയാണ്. ഇംഗ്ലണ്ട് ദേശിയ ടീമിന്റെ ഹോം വേദിയായ നോർത്ത് ലണ്ടൻ സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ മത്സരങ്ങളും ഫൈനലും നടക്കുക. അതിനു മുൻപ് അഞ്ചു മത്സരങ്ങളും സ്റ്റേഡിയത്തിൽ അരങ്ങേറും. ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരമാണ് വേദിയിലെ ആദ്യ മത്സരം.

2018ലെ ലോക കപ്പിന് യോഗ്യത നേടാൻ കഴിയാതെ പോയ ഇറ്റലി, യൂറോ കപ്പിന് യോഗ്യത നേടിയത് തോൽവി അറിയാതെ 10 മത്സരങ്ങൾ ജയിച്ചാണ്. മറുവശത്ത് തുർക്കി, ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ 2-0ത്തിന് തോൽപിച്ച് നാല് പോയിന്റുകളുമായാണ് യൂറോ കപ്പിന് യോഗ്യത നേടിയത്. ഒരു മത്സരത്തിൽ മാത്രം പരാജയമറിഞ്ഞ തുർക്കി ഗ്രൂപ്പിൽ രണ്ടാമതാണ്.

ഒരു ഗോൾ പോലും വഴങ്ങാതെ അവസാന എട്ടു മത്സരങ്ങൾ ജയിച്ചാണ് ഇറ്റലി എത്തുന്നത്. പരിശീലകനായി റോബർട്ട് മാൻസിനി എത്തിയ ശേഷം 32 മത്സരങ്ങളിൽ 20 ലും ഇറ്റലിക്ക് ക്ലീൻ ഷീറ്റാണ്. ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ പോയതിനാൽ ടീം വിട്ട ഗോൾ കീപ്പർ ജിയാൻ‌ലൂയിഗി ബഫണിന് പകരം 22-ക്കാരൻ ജിയാൻ‌ലൂയിഗി ഡോണറൂമായാണ് ഇറ്റലിയുടെ ഗോൾ വല കാക്കുന്നത്. കൂടാതെ മധ്യ നിരയിൽ കരുത്തായി ക്യാപ്റ്റൻ ജോർജിയോ ചിയേലിനിയും ബോണൂച്ചിയും ടീമിലുണ്ട്. .

തുർക്കിയുടെ കരുത്ത് ഡിഫെൻസിലാണ്, യോഗ്യത മത്സരങ്ങളിൽ കേവലം മൂന്ന് ഗോളുകൾ മാത്രമാണ് അവർ വിട്ടു കൊടുത്തത്. ഇരു ടീമുകൾക്കും ശക്തമായ മുന്നേറ്റ നിരയാണുള്ളത്. ഇറ്റലിയുടെ സിറോ ഇമ്മൊബൈൽ 2019-20 സീസണിൽ യൂറോപ്യൻ ഗോൾഡൻ ഷൂ നേടിയ താരമാണ്. തുർക്കിയുടെ എക്കാലത്തെയും ഗോൾ നേട്ടക്കാരിൽ രണ്ടാമതാണ് ബുരാക് യിൽമാസ്, 29 ഗോളുകളുമായി വിരമിച്ച ഹകാൻ സുകൂറിന് (51 ഗോളുകൾ) പിന്നിലാണ് ബുരാക്.

Read Also: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ

When is the Euro 2020 opening match between Italy and Turkey? യൂറോ 2020 ഇറ്റലി-തുർക്കി ആദ്യ മത്സരം എപ്പോഴാണ്?

യൂറോ 2020 ഇറ്റലി-തുർക്കി ഉത്ഘാടന മത്സരം ജൂൺ 11ന് രാത്രിയാണ് (ഇന്ത്യയിൽ ജൂൺ 12ന്). റോമിലാണ് ഉത്ഘാടന മത്സരം നടക്കുന്നത്.

What time is Euro 2020 opening match between Italy and Turkey? ഏത് സമയത്താണ് മത്സരം നടക്കുന്നത്?

പുലർച്ചെ 12:30 am IST നാണ് ഇറ്റലി-തുർക്കി മത്സരം നടക്കുക. യു2 സ്റ്റാർസ് ബോണോ, ദി എഡ്‌ജും ഡിജെ മാർട്ടിൻ ഗാരിക്സ്സും ചേർന്ന് നടത്തുന്ന വെർച്വൽ പ്രകടനത്തിന് ശേഷമാണു മത്സരം തുടങ്ങുക. മത്സരത്തിന് മുൻപ് സ്റ്റേഡിയത്തിൽ ആൻഡ്രിയ ബോസെല്ലി “നെസ്സുന് ഡോർമ’ സംഗീതവും ആലപിക്കും.

Where will Euro 2020 opening match between Italy and Turkey be live broadcast in India? മത്സരം ഇന്ത്യയിൽ ലഭ്യമാകുമോ?

യൂറോ 2020 ഇറ്റലി-തുർക്കി ഉത്ഘാടന മത്സരം സോണി സ്പോർട്സ് നെറ്റ്വർക്കിൽ തത്സമയ സംപ്രേക്ഷണമുണ്ടാകും. സോണി സിക്സ്, സോണി ടെൻ 1, സോണി ടെൻ 3, സോണി ടെൻ 4, എന്നീ ചാനലുകളിലൂടെ ഇന്ത്യയിൽ മത്സരം കാണാൻ സാധിക്കും.

Where can Euro 2020 opening match between Italy and Turkey be livestreamed in India? ഇന്ത്യയിൽ ലൈവ് സ്ട്രീമിങ് ഉണ്ടാകുമോ?

യൂറോ 2020 ഇറ്റലി-തുർക്കി ഉത്ഘാടന മത്സരം സോണി ലൈവിലൂടെ ഇന്ത്യയിൽ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Uefa euro 2020 opening match today italy vs turkey live streaming tv channel time ist

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com