Latest News

മാഞ്ചസ്റ്റർ സിറ്റി ബസ് ആരാധകർ ആക്രമിച്ച കേസിൽ ലിവർപൂളിനെതിരെ യുവേഫ കുറ്റം ചുമത്തി

യുവേഫ അച്ചടക്ക സമിതി മുൻപാകെ ലിവർപൂൾ എഫ്‌സി വിശദീകരണം നൽകണം

Soccer Football – Champions League Quarter Final First Leg – Liverpool vs Manchester City – Anfield, Liverpool, Britain – April 4, 2018 Manchester City team bus is hit by missiles outside the stadium before the match Action Images via Reuters/Carl Recine

ആൻഫീൽഡ്: മാഞ്ചസ്റ്റർ സിറ്റിയുടെ താരങ്ങൾ സഞ്ചരിച്ചിരുന്ന ബസിന് നേർക്ക് കുപ്പികൾ വലിച്ചെറിയുകയും ആക്രമിക്കുകയും ചെയ്ത ലിവർപൂൾ ആരാധകർക്ക് തിരിച്ചടി. സംഭവത്തിൽ മാഞ്ചസ്റ്റർ സിറ്റി പരാതിയില്ലെന്ന് പറഞ്ഞൊഴിഞ്ഞെങ്കിലും ലിവർപൂൾ എഫ്സിക്കെതിരെ യുവേഫ കുറ്റം ചുമത്തി.

മെയ് 31 ന് ചേരുന്ന യുവേഫയുടെ അച്ചടക്ക സമിതി വാദം കേട്ട ശേഷം സംഭവത്തിൽ ശിക്ഷ പ്രഖ്യാപിക്കും. ലിവർപൂളിന്റെ ഹോംഗ്രൗണ്ടായ ആൻഫീൽഡിൽ ചാംപ്യൻസ് ലീഗിന്റെ ആദ്യപാദ ക്വാർട്ടർ ഫൈനൽ മൽസരത്തിന് എത്തിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ബസിന് നേർക്കാണ് ലിവർപൂൾ ആരാധകർ പടക്കം കത്തിച്ചെറിഞ്ഞത്.

മാഞ്ചസ്റ്റർ സിറ്റിയുടെ കോച്ച് വരുന്നതിന് മുൻപായാണ് ലിവർപൂൾ ആരാധകർ ക്ലബിന്റെ ഗാനമാലപിക്കുകയും പടക്കങ്ങളും ബിയർ ബോട്ടിലും ബസിന് നേർക്ക് വലിച്ചെറിയുകയും ചെയ്തത്. സംഭവത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ലിവർപൂൾ മാപ്പ് ചോദിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Uefa charge liverpool after fans attack manchester city bus

Next Story
ഐപിഎൽ 2018: സൂപ്പർ താരം പുറത്ത്, ഞെട്ടലോടെ ഡൽഹി ഡെയർഡെവിൾസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com