ലിവർപൂൾ പുറത്ത്, റയൽ അകത്ത്; ചാമ്പ്യൻസ് ലീഗ് സെമി ലൈനപ്പായി

രണ്ടാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജോർജിനോ വിജനാൾഡം ലിവർപൂളിന് ലഭിച്ച സുവർണാവസരം പോസ്റ്റിന് പുറത്തേക്ക് അടിച്ച് നഷ്ടമാക്കി

UEFA Champion League, യുവേഫ ചാമ്പ്യന്‍സ് ലീഗ്, Real Madrid, റയല്‍ മാഡ്രിഡ്, Liverpool, ലിവര്‍പൂള്‍, Real madrid vs liverpool, real madrid vs liverpool highlights, Manchester city, മാഞ്ചസ്റ്റര്‍ സിറ്റി, borussia dortmund, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, city vs dortmund, city vs dortmund highlights, sports news, കായിക വാര്‍ത്തകള്‍, football news, indian express malayalam, ie malayalam,ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ റയല്‍ മാഡ്രിഡ്

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ പ്രവേശിച്ച് മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്. ലിവര്‍പൂളുമായുള്ള രണ്ടാം പാദം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ആദ്യ പാദത്തില്‍ നേടിയ 3-1 ന്റെ വിജയം റയലിനെ അനായാസം സെമിയിലെത്തിച്ചു. ചെല്‍സിയാണ് റയലിന്റെ എതിരാളികള്‍.

ആന്‍ഫീല്‍ഡില്‍ നടന്ന രണ്ടാം പാദത്തില്‍ ലിവര്‍പൂളിന്റെ പതിവ് ചേരുവകളെല്ലാം ഉണ്ടായിരുന്നു. ക്രോസ് ഫീല്‍ഡ് പാസുകള്‍, മുഹമ്മദ് സലയുടെ മുന്നേറ്റങ്ങള്‍. രണ്ടാം മിനിറ്റില്‍ തന്നെ ലിവര്‍പൂള്‍ റയലിനെ ഞെട്ടിച്ചു. സലയുടെ ഷോട്ട് റയല്‍ ഗോളിക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. പിന്നീടും ലിവര്‍പൂള്‍ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

Read More: ചാമ്പ്യന്മാര്‍ക്ക് അടിതെറ്റി; പിഎസ്ജിയും ചെല്‍സിയും സെമിയില്‍

രണ്ടാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജോര്‍ജിനോ വിജനാള്‍ഡം ലിവര്‍പൂളിന് ലഭിച്ച സുവര്‍ണാവസരം പോസ്റ്റിന് പുറത്തേക്ക് അടിച്ച് നഷ്ടമാക്കി. ആക്രമണ പ്രത്യാക്രമണങ്ങള്‍ കണ്ട രണ്ടാം പകുതിയിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ റയലിന്റെ 30-ാം സെമി പ്രവേശനമാണിത്.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ കീഴടക്കി. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ വിജയം. റിയാദ് മഹെരസും ഫില്‍ ഫോഡനുമാണ് സിറ്റിക്കായി വലകുലുക്കിയത്. ഇരു പാദങ്ങളിലുമായി 4-2 നാണ് ഇംഗ്ലീഷ് വമ്പന്മാര്‍ ജയം പിടിച്ചെടുത്തത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയാണ് സെമിയില്‍ സിറ്റിയുടെ എതിരാളികള്‍.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Uefa champions league semi line up real citer enters

Next Story
ഏകദിന റാങ്കിങ്ങിൽ കോഹ്‌ലിയെ കടന്ന് ബാബർ അസം ഒന്നാമത്; മാറ്റം മൂന്ന് വർഷത്തിന് ശേഷംICC ODI Rankings, Babar Azam beats Virat Kohli, Babar Azam no 1 ODI batsman, Babar Azam va Virat Kohli in rankings, Virat Kohli slides to number 2, Babar Azam dethrones Kohli, indian batsman rankings, cricket records, cricket rankinf=gs, rohit sharma, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com