മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിന്റെ മത്സരക്രമം തയ്യാറായി. സൂപ്പര്‍ താരം മെസിയുടെ ബാഴ്സയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരമാണ് ക്വാര്‍ട്ടറിലെ ഏറ്റവും ആവേശകരമായ പോരാട്ടം.
എപ്രില്‍ 10 നും 11 നുമാണ് ആദ്യ പാദ മത്സരങ്ങള്‍ നടക്കുക. 18 നായിരിക്കും രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക. ടോട്ടന്‍ഹാം ഹോട്ട്സ്പറും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ ഏറ്റുമുട്ടും.
The quarter-finals draw in full
Most exciting game? #UEL | #UELdraw pic.twitter.com/W3OBTlHM3U
— UEFA Europa League (@EuropaLeague) March 15, 2019
ഇംഗ്ലണ്ട് ടീമായ ലിവര്‍പൂള്‍ എഫ്സി പോര്‍ട്ടോയേയും യുവന്റസ് ഡച്ച് ടീം അയാക്സിനേയും നേരിടും.
Read More:‘വക്കാന്ത ഫോര്‍ എവര്‍!’; ബ്ലാക്ക് പാന്തര്‍ മുഖമൂടിയുമായി ആഴ്സണല്‍ താരത്തിന്റെ ആഘോഷം
പ്രി ക്വാര്‍ട്ടറില്‍ യുവന്റസ് പരാജയപ്പെടുത്തിയത് അത്ലറ്റിക്കോ മാഡ്രിഡിനെയായിരുന്നു. ബാഴ്സ ലിയോണി തകര്‍ത്തപ്പോള്‍ യുണൈറ്റഡ് പിഎസ്ജിയെയാണ് പരാജയപ്പെടുത്തിയത്. ബയേണിനെയാണ് ലിവര്‍പൂള്‍ തകര്‍ത്തത്.