മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡായിരുന്നു എതിരാളികള്‍. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. അത്ലറ്റിക്കോയ്ക്കായി ജാവൊ ഫെലിക്സും യുണൈറ്റഡിനായി അന്തണി എലങ്കയുമാണ് സ്കോര്‍ ചെയ്തത്.
നിര്‍ണായക മത്സരത്തിന്റെ തുടക്കത്തില്‍ യുണൈറ്റഡിന് താളം കണ്ടെത്താനായിരുന്നില്ല. ഏഴാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് മുന്നിലുമെത്തി. ലോദിയുടെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഓടിയെത്തിയ ഫെലിക്സിന്റെ തകര്‍പ്പന്‍ ഹെഡര്‍. പന്ത് പോസ്റ്റിലിടിച്ചെങ്കിലും ഗോള്‍ വല കടന്നു. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ തന്നെ യുണൈറ്റഡ് പിന്നിലേക്ക്.
പന്ത് കൈവശം വച്ച് മുന്നേറ്റങ്ങള്‍ക്കുള്ള ശ്രമമായിരുന്നു യുണൈറ്റഡിന്റേത്. പക്ഷെ അവസരം ലഭിച്ചപ്പോഴൊക്കെ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാനായത് അത്ലറ്റിക്കോയ്ക്കായിരുന്നു. തോല്‍വിയിലേക്ക് നീങ്ങുമെന്ന് വിചാരിച്ച നിമിഷത്തിലായിരിന്നു എലങ്കയുടെ ഗോള്‍. ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ ത്രൂബോള്‍ അനായാസം വലയിലെത്തിക്കാന്‍ എലങ്കയ്ക്കായി.
അതേസമയം, അയാക്സ്-ബെന്‍ഫിക്ക മത്സരവും സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ വീതമാണ് നേടിയത്. സെബാസ്റ്റ്യന്‍ ഹാളറിന്റെ ഓണ്ഗോളിന് പുറമെ റോമന്‍ യെരംചുക്കാണ് ബെന്‍ഫിക്കയ്ക്കായി ലക്ഷ്യം കണ്ടത്. ഡുസന് ടാഡിച്ചും ഹാളറുമാണ് അയാക്സിനായി സ്കോര്‍ ചെയ്തത്.
Also Read: India vs Sri Lanka T20I, Test Series: ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ മത്സരക്രമവും മറ്റ് വിവരങ്ങളും