ചാമ്പ്യൻസ് ലീഗ്: യുണൈറ്റഡിനും ബാഴ്‌സലോണക്കും തോൽവി

പതിമൂന്നാം മിനിറ്റിൽ റൊണാൾഡോ ആദ്യ ലീഡ് നൽകിയ ശേഷമാണ് സ്വിസ്സ് ചാമ്പ്യന്മാരായ യങ് ബോയ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചത്

Photo: Twitter/ UEFA Champions League

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ബാഴ്‌സലോണക്കും തോൽവി. യങ് ബോയ്സണ് യൂണൈറ്റഡിനെതിരെ അട്ടിമറി ജയം നേടിയത്. ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെതിരെയാണ് ബാഴ്‌സലോണ കനത്ത തോൽവി വഴങ്ങിയത്.

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ തോൽവി. ഇരട്ട ഗോളുകളുമായി സൂപ്പര്‍ താരം റോബര്‍ട്ട്‌ ലെവെന്‍ഡോവ്‌സ്‌കിയും തോമസ് മുള്ളറുമാണ് മ്യൂണിക്കിനെ വിജയത്തിലെത്തിച്ചത്.

പതിമൂന്നാം മിനിറ്റിൽ റൊണാൾഡോ ആദ്യ ലീഡ് നൽകിയ ശേഷമാണ് സ്വിസ്സ് ചാമ്പ്യന്മാരായ യങ് ബോയ്സ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചത്. നന്നായി തുടങ്ങിയ മാഞ്ചസ്റ്ററിന് വിനയായത് 35-ാം മിനിറ്റിൽ പ്രതിരോധതാരം ആരോണ്‍ വാന്‍ ബിസ്സാക്ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ്. അത് ടീം ഘടനയെ കാര്യമായി ബാധിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 66-ാം മിനിറ്റിൽ മൗമി എന്‍ഗാമെല്യുവിന്റെ ഗോളിലൂടെ യങ്‌ ബോയ്‌സ് സമനില ഗോള്‍ കണ്ടെത്തി. ഒടുവിൽ മത്സരം തീരാൻ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ തിയോസണ്‍ സിയേബച്യുവിലൂടെ യങ്‌ ബേയ്‌സ് വിജയ ഗോള്‍ കുറിച്ചു.

മറ്റു ഗ്രൂപ്പ് മത്സരങ്ങളിൽ ചെൽസി, യുവന്റസ് എന്നീ ടീമുകൾ വിജയിച്ചു. ഗ്രൂപ്പ് എച്ചില്‍ റഷ്യന്‍ ക്ലബ്ബ് സെനീതിനെതിരെ ഏക പക്ഷീയമായ ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. ലുക്കാക്കുവാണ് ചെല്‍സിക്കായി ഗോൾ നേടിയത്. ഗ്രൂപ്പ് എച്ചില്‍ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മാല്‍മോയെ തകര്‍ത്തത്. അലെക്‌സ് സാന്‍ഡ്രോ, പൗലോ ഡിബാല, അല്‍വാരോ മൊറാട്ട എന്നിവരാണ് ലക്ഷ്യം കണ്ടത്.

ഗ്രൂപ്പ് ജിയില്‍ സെവിയ-റെഡ്ബുള്‍ സാല്‍സ്ബര്‍ഗ് മത്സരം ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Uefa champions league group match round one results

Next Story
‘എന്റെ പാദുകങ്ങൾ വിശ്രമിക്കും, ക്രിക്കറ്റിനോടുള്ള സ്നേഹം തുടരും;’ വിരമിക്കൽ പ്രഖ്യാപിച്ച് മലിംഗlasith malinga, ലസിത് മലിംഗ, malinga farewell, malinga speech, malinga sri lanka, sri lanka cricket, malinga slams, lasith malinga yorker
The moderation of comments is automated and not cleared manually by malayalam.indianexpress.com