UEFA Champions League Final 2020, PSG vs Bayern Munich Final Score Streaming Updates: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേണിന് കിരീടം. എതിരില്ലാത്ത ഒരു ഗോളിന് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ തകർത്താണ് ജർമ്മൻ ക്ലബ്ബിന്റെ കിരീട നേട്ടം. ഇത് ആറാം തവണയാണ് ബയേൺ ചാംപ്യൻസ് ലീഗ് ജേതാക്കളാകുന്നത്. ചാംപ്യൻസ് ലീഗും സ്വന്തമാക്കിയതോടെ ട്രെബിൾ നേട്ടവും ബയേണിന് സ്വന്തം. ബുണ്ടസ്ലീഗ, ജർമ്മൻ കപ്പ് കിരീടങ്ങൾ നേരത്തെ സ്വന്തമാക്കിയ ബയേൺ ചാംപ്യൻസ് ലീഗും സ്വന്തമാക്കി പട്ടിക പൂർത്തിയാക്കിയിരിക്കുകയാണ്.
അഞ്ച് തവണ ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കിനെ നേരിടാൻ ആദ്യ കിരീട നേട്ടം ലക്ഷ്യമിട്ടാണ് പിഎസ്ജി യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിനായി കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായി പിന്നിട്ടെങ്കിലും 59-ാം മിനുറ്റിൽ കിങ്ങ്സ്ലി കോമന്റെ ഗോളിൽ ബയേൺ ലീഡ് നേടുകയായിരുന്നു. പിന്നീട് ലീഡ് ഉയർത്താൻ ബയേണിനോ സമനിലഗോൾ നേടാൻ പാരീസിനോ കഴിഞ്ഞില്ല.
Also Read: ‘ന്യൂയറി’ന്റെ രാത്രി; ബയേണിനെ ആറാം തമ്പുരാക്കന്മാരാക്കിയ പോരാളി
സീസണിൽ തോൽവിയറിയാതെയാണ് ബയേൺ ചാംപ്യൻസ് ലീഗ് കപ്പിൽ മുത്തമിട്ടത്. തുടർച്ചയായ 11 മത്സരങ്ങളും ജയിച്ച ബയേൺ മുന്നിൽ വന്നവരെയെല്ലാം തകർത്തെറിഞ്ഞാണ് കിരീടം സ്വന്തമാക്കിയത്. ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ ഇതുവരെ ഒരു ടീമും 11 മത്സരങ്ങൾ തുചർച്ചയായി ജയിച്ചട്ടില്ല. ബയേണിന്റെ തന്നെ പത്ത് വിജയമെന്ന റെക്കോർഡാണ് ന്യൂയറും സംഘവും തിരുത്തിയെഴുതിയത്. റിയൽ മാഡ്രിഡും പത്ത് വിജയം തുടർച്ചയായി സ്വന്തമാക്കിയിട്ടുണ്ട്.
ഹാൻസി ഫ്ലിക്കിന്റെ ടീമും തോമസ് തുഷേലിന്റെ ടീമും അവരുടെ സെമി ഫൈനൽ മത്സരങ്ങളിൽ യഥാക്രമം 3-0ന് ലിയോണിനെയും ആർബി ലീപ്സിഗിനെയും ആണ് തോൽപ്പിച്ചത്. റോബർട്ട് ലെവൻഡോവ്സ്കി, നെയ്മർ, കൈലിയൻ എംബപ്പേ, മാനുവൽ ന്യൂയർ, തിയാഗോ സിൽവ, ഏഞ്ചൽ ഡി മരിയ, തോമസ് മുള്ളർ തുടങ്ങിയവർ ഫൈനലിൽ കളത്തിലിറങ്ങി.
Our final XI #PACKMAS, BAYERN #MissionLis6on #UCLfinal pic.twitter.com/PHX1o3dm8x
— FC Bayern English (@FCBayernEN) August 23, 2020
Neymar has been directly involved in 59 goals in 59 UCL games.
Ángel Di María has been directly involved in 48 goals in 83 UCL games.
Kylian Mbappé has been directly involved in 32 goals in 34 UCL games.
If PSG don’t have the best front three in the world, who does? #UCLFinal pic.twitter.com/X3T4XhuwhB
— William Hill (@WilliamHill) August 23, 2020
മത്സരത്തിന്റെ അഞ്ചാം മിനുറ്റിൽ തന്നെ ആധിപത്യം നേടാനായി ബയേണിന്. പത്താം മിനുറ്റിൽ പാരീസ് ഒരു കോർണർ കിക്ക് നേടിയെങ്കിലും ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. 14ാം മിനുറ്റിൽ എംബാപ്പെക്ക് കിട്ടിയ അവസരവും പാഴായി. ഇടത് വശത്ത്നിന്നുള്ള ഒരു ലോങ്ങ് ഷോട്ടിൽ നിന്നുള്ള നീക്കങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടു.
19ആം മിനുറ്റിൽ നെയ്മർ ബയേണിന്റെ പോസ്റ്റിനെ ലക്ഷ്യമാക്കി ആദ്യ ലീഡ് നേടാൻ ശ്രമിച്ചെങ്കിലും ബയേൺ ക്യാപ്റ്റൻ മാനുവൽ ന്യൂയർ ബ്ലോക്ക് ചെയ്തു. 21ാം മിനുറ്റിൽ റോബർട്ട് ലെവാൻഡോവ്സ്കിക്ക് ഷോട്ട് ലഭിക്കുകയും വലതു കാൽ കൊണ്ടുള്ള ഷോട്ട് ഇടത് പോസ്റ്റിൽ തട്ടിയതോടെ ആ അവസരവും പാഴാവുകയും ചെയ്തു. ബയേണിന്റെ സൈഡിൽ 25ആം മിനുറ്റിൽ ഹെറോം ബൊതെയാങ് പരിക്കേറ്റ് പുറത്ത് പോയതിനെത്തുടർന്ന് നിക്ലാസ് പകരക്കാരനായിറങ്ങി.
11 യൂറോപ്യൻ കപ്പ്, ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ എത്തിയ ബയേൺ ഇക്കാര്യത്തിൽ ഏറ്റവും മുന്നിലുള്ള രണ്ടാമത്തെ ടീമാണ്. പിഎസ്ജി ആദ്യമായാണ് ഫൈനലിലെത്തിയത്. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ടീം യുവേഫ സൂപ്പർ കപ്പിൽ യുവേഫ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയോട് മത്സരിക്കും. സെപ്റ്റംബർ 24ന് ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് മത്സരം.