ന്യൂയോർക്ക്: യുഎസ് ഓപ്പണിന്റെ പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നഡാൽ ഫൈനലിൽ കടന്നു. അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയെ തോൽപ്പിച്ചാണ് നഡാൽ ഫൈനലിൽ കടന്നത്. നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് നഡാൽ ഡെൽപോട്രോയെ തകർത്തത്. സ്കോർ 4-6 ,6-0,6-3,6-2. കിരീടപോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണാണ് നഡാലിന്റെ എതിരാളി.
