scorecardresearch
Latest News

യുഎസ് ഓപ്പൺ ടെന്നീസ്: ഡെൽപോട്രോയെ വീഴ്ത്തി റാഫേൽ നദാൽ ഫൈനലിൽ

കിരീടപോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണാണ് നഡാലിന്റെ എതിരാളി

ന്യൂയോർക്ക്: യുഎസ് ഓപ്പണിന്റെ പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നഡാൽ ഫൈനലിൽ കടന്നു. അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയെ തോൽപ്പിച്ചാണ് നഡാൽ ഫൈനലിൽ കടന്നത്. നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് നഡാൽ ഡെൽപോട്രോയെ തകർത്തത്. സ്കോർ 4-6 ,6-0,6-3,6-2. കിരീടപോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണാണ് നഡാലിന്റെ എതിരാളി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: U s open rafael nadal beats juan martin del potro to reach final