Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

അന്ന് സച്ചിൻ, ഇന്ന് ഷഫാലി; ഫൈനലിലെ ഇന്ത്യൻ തോൽവി 2003ന്റെ തനിയാവർത്തനം

ഈ തോല്‍വി 2003-ലെ ഏകദിന ലോകകപ്പില്‍ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ പുരുഷ ടീം ഓസ്‌ട്രേലിയക്കു മുന്നില്‍ മുട്ടുകുത്തിയതിനെയാണ് ഓർമിപ്പിക്കുന്നത്

world cup final, ലോകകപ്പ് ഫൈനല്‍, india vs australia, ഇന്ത്യ ഓസ്‌ത്രേലിയ മത്സരം, ind vs aus women, ഇന്ത്യ ഓസ്‌ത്രേലിയ വനിത മത്സരം, cricket final, ക്രിക്കറ്റ് ഫൈനല്‍, india cricket, ഇന്ത്യ ക്രിക്കറ്റ്‌, india world cup cricket, ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ്‌, 2003 world cup final, 2003 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍2003 ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍, 2020 t20 world cup final, 2020 ടി20ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍, iemalayalam, ഐഇമലയാളം

ന്യൂഡല്‍ഹി: വനിതാ ദിനത്തില്‍ ഇന്ത്യയെ നിലംപരിശാക്കി ഓസ്‌ട്രേലിയ ടി20 വനിതാ ലോകകപ്പ് നേടിയപ്പോൾ ആവർത്തിച്ചത്  17 വർഷം മുൻപത്തെ ചരിത്രം.  ഇന്ത്യയെ 85 റണ്‍സിന് തോല്‍പിച്ചാണ് ഓസീസ് വനിതകള്‍ അഞ്ചാം കപ്പില്‍ മുത്തമിട്ടത്. ഈ തോല്‍വി 2003-ലെ ഏകദിന ലോകകപ്പില്‍ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യന്‍ പുരുഷ ടീം ഓസ്‌ട്രേലിയക്കു മുന്നില്‍ മുട്ടുകുത്തിയതിനെയാണ് ഓർമിപ്പിക്കുന്നത്.

ഈ ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തുന്നത് ഒരു തോല്‍വി പോലുമില്ലാതെയാണ്. ഓസ്‌ത്രേലിയയെ ഗ്രൂപ്പ് മത്സരത്തില്‍ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. 2003-ല്‍ പുരുഷ ടീം ലീഗ് മത്സരങ്ങളിൽ ഓസ്‌ട്രേലിയയോട് മാത്രമാണ് തോല്‍വി വഴങ്ങിയത്. 2003-ല്‍ ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ച് ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനോട് ഏറ്റ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍. മറുവശത്ത് 1999-ലെ ലോകകപ്പ് വിജയത്തിനുശേഷം ഓസ്‌ത്രേലിയ അപരാജിത കുതിപ്പ് നടത്തുന്നു.

Read Also: സൂപ്പർ താരങ്ങൾ മടങ്ങിയെത്തി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീം റെഡി

ഇതാദ്യമായിട്ടാണ് ഇന്ത്യയുടെ വനിതകള്‍ ടി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വിജയകരമായി മുന്നേറിയ ടീം.

രണ്ട് മത്സരത്തിലും ഓസ്‌ത്രേലിയ ടീമുകള്‍ ആദ്യം ബാറ്റ് ചെയ്തു. 2003-ല്‍ സൗരവ് ഗാംഗുലി ടോസ് നേടിയ ശേഷം ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു. ഇന്ന് ഫൈനലില്‍ ടോസ് ജയിച്ച ഓസീസ് വനിതകള്‍ ആദ്യം ബാറ്റ് ചെയ്തു.

ഓപ്പണര്‍മാരായ ബെത്ത് മൂണിയും അലിസ ഹീലിയും ഇന്ത്യന്‍ ബൗളിങ് നിരയെ തച്ചുതകര്‍ത്ത് മുന്നേറിയപ്പോള്‍ 2003-ലെ വേദനാജനകമായ ഓര്‍മ ആരാധകരുടെ മനസ്സില്‍ വിങ്ങി. മൂണി 54 പന്തില്‍ 78 റണ്‍സും ഹീലി 39 പന്തില്‍ 75 റണ്‍സും നേടി. 11-ാം ഓവറില്‍ ഓസീസ് 100 റണ്‍സ് കടന്നു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ. ഒരോവറില്‍ 10 റണ്‍സിന് മുകളിലായിരുന്നു റണ്‍ റേറ്റ്.

2003-ല്‍ ആദം ഗില്‍ക്രിസ്റ്റും മാത്യു ഹൈഡനും 14-ാം ഓവറില്‍ 100 കടത്തി. അന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ മുള്‍മുനയിലായിരുന്നു. വിശ്വസ്തരായ ബൗളര്‍മാര്‍ കൈയയച്ച് റണ്‍സ് വിട്ടു നല്‍കുകയായിരുന്നു രണ്ട് മത്സരത്തിലും. 2003-ല്‍ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും ഫൈനല്‍ ഒഴിച്ചുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഫൈനലില്‍ സഹീര്‍ ഏഴ് ഓവറില്‍ 67 റണ്‍സും ശ്രീനാഥ് 10 ഓവറില്‍ 87 റണ്‍സും വിട്ടുനല്‍കി.

Read Also: CoronaVirus: കൊറോണ ലക്ഷണമുള്ളവര്‍ പൊങ്കാലയ്ക്ക് എത്തരുത്‌: ആരോഗ്യമന്ത്രി

വനിതാ ഫൈനലിൽ ഇന്ത്യയുടെ ബൗളര്‍മാര്‍ ധാരാളികളായി. ശിഖ പാണ്ഡെ നാല് ഓവറില്‍ 52 റണ്‍സും ദീപ്തി ശര്‍മ നാല് ഓവറില്‍ 38 റണ്‍സും വഴങ്ങി.

ഇന്ത്യന്‍ ടീമുകളിലെ താരങ്ങളായ സചിന്‍ ടെണ്ടുല്‍ക്കറെയും ഷഫാലി വര്‍മയെയും ഓസ്‌ത്രേലിയ ഇന്നിങ്‌സിന്റെ തുടക്കത്തിലേ വീഴ്ത്തി. 2003-ല്‍ സചിന്‍ ആദ്യ ഓവറില്‍ നാല് റണ്‍സിന് പുറത്തായി. വീഴ്ത്തിയത് ഓസീസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്. 2020-ല്‍ ഷെഫാലി വര്‍മ രണ്ട് റണ്‍സിനും പുറത്തായി. ഷെഫാലിയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഫൈനല്‍ വരെയെത്തിയത്.

രണ്ട് ഫൈനലുകളിലും ആദ്യ പന്ത് മുതല്‍ ഇന്ത്യ സമ്മര്‍ദത്തിലായിരുന്നു. എങ്കിലും ഈ മത്സരങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയ കൂട്ടുകെട്ടുകളുണ്ടായിരുന്നു.

2003-ല്‍ വീരേന്ദ്ര സെവാഗും രാഹുല്‍ ദ്രാവിഡും പോരാടി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആദ്യ പത്തോവറില്‍ മുന്‍ നിര തകര്‍ന്നശേഷമായിരുന്നു ഇത്. അവര്‍ മൂന്ന് വിക്കറ്റിന് 59 റണ്‍സ് എന്ന നിലയില്‍ നിന്നും നാല് വിക്കറ്റുകള്‍ക്ക് 147 റണ്‍സ് എന്ന നിലയില്‍ എത്തിച്ചു. സേവാഗ് റണ്ണൗട്ടായപ്പോള്‍ ആ കൂട്ടുകെട്ടും പ്രതീക്ഷകളും പൊലിഞ്ഞു.

വനിതകള്‍ക്കുവേണ്ടി ദീപ്തി ശര്‍മയാണ് തകര്‍ന്ന ഇന്ത്യന്‍ കപ്പലിനെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചത്. അവര്‍ വേദ കൃഷ്ണമൂര്‍ത്തിക്കും റിച്ച ഘോഷിനുമൊപ്പം ചേര്‍ന്ന് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി സ്‌കോർ മുന്നോട്ടു നയിച്ചു. ഒടുവില്‍ 16-ാം ഓവറില്‍ വേദ 33 റണ്‍സിന് പുറത്തായി. നാല് വിക്കറ്റിന് 30 റണ്‍സ് എന്ന നിലയില്‍നിന്ന് അഞ്ച് വിക്കറ്റിന് 88 റണ്‍സ് എന്ന നിലയിലായിരുന്നു ദീപ്തി പുറത്തായപ്പോള്‍ ഇന്ത്യ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Two cricket world cup finals 2003

Next Story
വിങ്ങലടക്കാനാകാതെ ഷഫാലി; ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ചേച്ചിമാർShafali Verma, Shafali Verma crying, ഷഫാലി, Shafali verma emotional, ഇന്ത്യൻ ക്രിക്കറ്റ്, വനിത ടി harmanpreet kaur, harleen deol, harleen deol consoling shafali verma, Women's T20 World Cup final,വനിത ടി20 ലോകകപ്പ്, India women vs australia women, Shafali verma world cup
The moderation of comments is automated and not cleared manually by malayalam.indianexpress.com