കൊറിയന്‍ ഓപ്പണ്‍ കിരീടം നേടിയ ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവിന് അനുമോദനങ്ങള്‍ ചൊരിഞ്ഞു രാജ്യം.  ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെൻഡുൽക്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍, വിരേന്ദര്‍ സെവാഗ്, കേന്ദ്ര മന്ത്രി രാജ്യ വർധൻ സിങ് റാത്തോഡ് എന്നിവരുള്‍പ്പെടെ ധാരാളം പ്രമുഖര്‍ സിന്ധുവിനെ സോഷ്യല്‍ മീഡിയയിലൂടെ  അഭിനന്ദിച്ചു.

‘അഭിമാനമാണ് നീ’ എന്നാണ് മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

‘രാജ്യത്തിനാകെ മാതൃകയാണ് നീ സിന്ധൂ’, എന്നാണ് സച്ചിന്‍  തെൻഡുൽക്കർ കുറിച്ചത്.

‘നിന്‍റെ വിജയത്തില്‍ ഇന്ത്യ അഭിമാനം കൊള്ളുന്നു’, എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘മധുര പ്രതികാരം’, എന്നാണ് സന്തോഷത്തില്‍ മതി മറന്ന അമിതാഭ് ബച്ചന്‍ കുറിച്ചത്.

‘സ്വർണം നേടാനാവും എന്ന വിശ്വാസമാണ് സിന്ധുവിനെ അവിടെയെത്തിച്ചത്’, എന്ന് ബോക്സര്‍ വിജേന്ദര്‍ സിങ് പറഞ്ഞു.

‘ഈ വിജയങ്ങള്‍ നിലയ്ക്കാതിരിക്കട്ടെ’ എന്നാണ് കേന്ദ്ര മന്ത്രി രാജ്യ വർധൻ സിങ് റാത്തോഡ് ആശംസിച്ചത്.

‘ഇന്ത്യന്‍ കായിക ചരിത്രത്തിലെ മികച്ച സ്റ്റോറികളിലൊന്ന്’, എന്നാണ് സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ഹര്‍ഷ ഭോഗ്ലെ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ