മുംബൈ: കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഉലച്ച വിവാദമായിരുന്നു മിതാലി രാജും മുന്‍ പരിശീലകന് രമേശ് പവാറും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത. പവാറിന്റെ പുറത്താകലിലാണ് വിവാദം അവസാനിച്ചത്. ഇതിന് ശേഷം ഇന്ത്യന്‍ വനിതാ ടീം ഇറങ്ങിയ പരമ്പരയായിരുന്നു ന്യൂസിലാന്റിന് എതിരെയുള്ളത്. വിവാദത്തെ കാറ്റില്‍ പറത്തി പുതിയ വര്‍ഷത്തില്‍ താന്‍ മുന്നോട്ട് തന്നെയാണെന്ന് മിതാലി വ്യക്തമാക്കി.
ബേ ഓവല്‍ ഏകദിനത്തില്‍ മിതാലിയും ഓപ്പണര്‍ സ്മൃതി മന്ദാനയും ചേര്‍ന്നാണ് ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിച്ചത്. ഒന്നാം ഏകദിനത്തില്‍ മിതാലിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ഓപ്പണിങ് താരങ്ങളായ മന്ദാനയും ജമീമയും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 33 ഓവര്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം. പക്ഷെ രണ്ടാം ഏകദിനത്തില്‍ മിതാലിക്ക് അവസരം ലഭിച്ചു.
ന്യൂസിലാന്റ് ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ജമീമയേയും ദീപ്തി ശര്‍മ്മയേയും നഷ്ടമായി. പിന്നാലെ എത്തിയ മിതാലി മന്ദാനക്ക് ഒപ്പം ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. വളരെ ശാന്തതയോടെയായിരുന്നു മിതാലിയുടെ ബാറ്റിങ്. 102 പന്തുകളില്‍ നിന്നുമാണ് മിതാലി അര്‍ധ സെഞ്ചുറി തികച്ചത്. 111 പന്തുകള്‍ നേരിട്ടപ്പോള്‍ മിതാലി 63 റണ്‍സെടുത്തു.
Read Also: മന്ദാന-മിതാലി വെടിക്കെട്ടിൽ വീണ്ടും ഇന്ത്യ; സ്വന്തം നാട്ടിൽ പരമ്പര നഷ്ടപ്പെടുത്തി കിവികൾ
ഇന്ത്യ ജയിച്ചെങ്കിലും മിതാലിയുടെ ബാറ്റിങ് ആരാധകര്‍ക്ക് ഇഷ്ടമായിട്ടില്ല പക്ഷെ. ഇരട്ടിയോളം പന്തുകള്‍ നേരിട്ടാണ് മിതാലി ഫിഫ്റ്റി നേടിയതെന്നാണ് ആരാധകര്‍ കണ്ടെത്തുന്ന കുറ്റം. ധോണിയെ പോലെ മിതാലിയും തുഴയുകയാണെന്നും പ്രായം ആയെന്നും സോഷ്യല്‍ മീഡിയയില്‍ ചില ആരാധകര്‍ പറയുന്നു. മിതാലി കളി അവസാനിപ്പിക്കാന്‍ സമയമായെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നേരത്തേയും ധോണിയുമായി മിതാലിയെ താരതമ്യം ചെയ്തിരുന്നു. അന്നത് കളിക്കളത്തിലെ ശാന്തതയുടെ പേരിലായിരുന്നു. എന്നാല്‍ ഇന്നത് ഒച്ചിഴയുന്ന ബാറ്റിങിന്റെ പേരിലാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ ഇങ്ങനെ വിമര്‍ശിക്കാന്‍ മാത്രമുള്ള പാതകമൊന്നും മിതാലി ചെയ്തിട്ടില്ലെന്ന് ഒരു വിഭാഗം ആരാധകര്‍ പറയുന്നു. സാഹചര്യത്തിന്റെ ആവശ്യം അനുസരിച്ച് പക്വതയോടെയാണ് മിതാലി കളിച്ചത്. ടീമിലെ മുതിര്‍ന്ന താരമെന്ന നിലയില്‍ മിതാലിയില്‍ നിന്നും ആ പക്വതയാണ് പ്രതീക്ഷിക്കുന്നതെന്നും മറ്റൊരു വിഭാഗം പറയുന്നു.
Mithali Raj brings up 102 balls 50.
Dhoni's record is in safe hands #INDWvsNZW— Pritam Purkait (@PritamPurkait7) January 29, 2019
Mithali Raj is playing a MS Dhoni, whereas Smriti is Playing a Shikhar Dhawan #NZWvINDW
— Swapnil Shanbhag (@swapniltalks) January 29, 2019
#NZvIND mithali raj is slower than dhoni she should retire and let youngsters play in all formats
— Maze (@Ainzoon) January 29, 2019