ഐപിഎല്ലിൽ പലവിധ ക്യാച്ചുകളും കണ്ടിട്ടുണ്ടാകും. പക്ഷേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ഇന്നലെ സാക്ഷിയായത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയാണ് ഉഗ്രൻ ക്യാച്ചിലൂടെ ട്രെൻഡ് ബോൾട്ട് പുറത്താക്കിയത്.

ആർസിബിയുടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കൻ താരമായ എബി ഡിവില്ലിയേഴ്സും ആയിരുന്നു ക്രീസിൽ. കോഹ്‌ലി തന്റെ പൊതുവായ ശൈലിയിൽ ബാറ്റിങ് തുടർന്നു. 11-ാം ഓവറിൽ ഹർഷൽ പട്ടേലാണ് ബോളിങ്ങിന് എത്തിയത്. ഫുൾ ടോസിലെത്തിയ ഓവറിലെ അവസാന ബോൾ കോഹ്‌ലി സിക്സറിനായി ഉയർത്തി. സ്റ്റേഡിയത്തിലുണ്ടായിരുന്നവർ മുഴുവൻ ബോൾ സിക്സറാണെന്നാണ് കരുതിയത്. പക്ഷേ ഡൽഹി ഡെയർഡെവിൾസിന്റെ ഫാസ്റ്റ് ബോളറായ ട്രെൻഡ് ബോൾട്ട് അവിശ്വസനീയമായി ബോൾ കൈപ്പിടിയിൽ ഒതുക്കി.

പറന്നുയർന്നാണ് ബോൾട്ട് ക്യാച്ചെടുത്തത്. ഒരു നിമിഷത്തേക്ക് സ്റ്റേഡിയം മുഴുവൻ സ്തബ്ധരായി. കോഹ്‌ലിക്കു പോലും അത് വിശ്വസിക്കാനായില്ല. 30 റൺസുമാായി കോഹ്‌ലിക്ക് കളംവിടേണ്ടി വന്നു. ബോൾട്ടിന്റെ ക്യാച്ച് കണ്ട കമന്റേറ്റർമാർ ഐപിഎൽ ചരിത്രത്തിലെ മികച്ച ക്യാച്ചായിരിക്കുമോ ഇതെന്നും ചോദിക്കുകയുണ്ടായി.

മൽസരത്തിൽ 6 വിക്കറ്റിന് ബെംഗളൂരു വിജയിച്ചിരുന്നു. 39 പന്തില്‍ പുറത്താകാതെ 90 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്‌സ് ബെംഗളൂരുവിന്റെ രക്ഷകനായത്. പത്ത് ഫോറും അഞ്ചു സിക്‌സും ഉൾപ്പെടെയായിരുന്നു ഡിവില്ലിയേഴ്‌സ് 90 റൺസ് നേടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ