scorecardresearch

Latest News

റെയ്നയില്ലാത്ത ചെന്നൈ, മുംബൈയിൽ മലിംഗയ്ക്ക് പകരം ട്രെന്റ് ബൗൾട്ട്; പ്രവചനവുമായി ഗംഭീർ

ധോണിക്ക് പരിചയ സമ്പത്തുണ്ടെന്ന് അറിയാം, ടീമിൽ പരിചയ സമ്പത്തുള്ള താരങ്ങളുമുണ്ട്, എന്നാൽ എങ്ങിനെ കൈാര്യം ചെയ്യുമെന്നറിയാൻ താൽപര്യമുണ്ടെന്നും ഗംഭീർ പറഞ്ഞു

mi vs csk, mi vs csk teams, ipl match, mumbai indians pacers, chennai super kings batsmen, ipl, ipl 2020, sports news, cricket news, sports news malayalam, cricket news malayalam, sports news in malayalam, cricket news in malayalam, ക്രിക്കറ്റ്, ക്രിക്കറ്റ് വാർത്ത, സ്പോർട്സ്, ഐപിഎൽ, ഐപിഎൽ വാർത്ത, ചെന്നൈ, മുംബൈ, ധോണി, ഗംഭീർ, ബുംറ, മല്ലിംഗ, റെയ്ന, ബൗൾട്ട്, ie malayalam

ജസ്പ്രീത് ബുംറയ്ക്കൊപ്പം ന്യൂസിലാന്റ് പേസർ ട്രെന്റ് ബോൾട്ട് കൂടി ചേരുന്നതോടെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്ങ്സിനെ അപേക്ഷിച്ച് മുംബൈ ഇന്ത്യൻസിന് ഒരു മേൽക്കൈ ലഭിക്കുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ.

സുരേഷ് റെയ്‌നയുടെ അഭാവത്തിൽ സി‌എസ്‌കെക്ക് മുംബൈയുടെ പേസർ ജോഡിയെ നേരിടുന്നത് വെല്ലുവിളിയാകുമെന്നും ഗംഭീർ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാൽ പതിമൂന്നാം ഐ‌പി‌എല്ലിൽ നിന്ന് പിന്മാറിയ ശ്രീലങ്കൻ താരം ലസിത് മലിംഗയ്ക്ക് പകരക്കാരനായാണ് മുംബൈ ഇന്ത്യൻസ് ബൌൾട്ടിനെ ടീമിൽ ഉൾപ്പെടുത്തിയത്.

Read More: സച്ചിനെ മുൻപെങ്ങും ഇതുപോലെ കണ്ടിട്ടില്ല; ചെന്നൈയോട് തോറ്റ നിരാശയിൽ ബാറ്റ് ആഞ്ഞടിച്ച്; ആരാധകർ മറക്കാത്ത മത്സരം

ഇത്തവണത്തെ ഐപിഎല്ലിൽ അബുദാബിയിൽ ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടുമ്പോൾ ബോൾട്ടും ബുംറയും തങ്ങളുടെ റോൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാൻ കാത്തിരിക്കുകയാണെന്നും ഗംഭീർ പറഞ്ഞു.

“ട്രെന്റ് ബോൾട്ടും ജസ്പ്രീത് ബുംറയും പുതിയ പന്തിൽ എങ്ങനെ ബൗൾ ചെയ്യുമെന്ന് അറിയുന്നതിനായി വളരെ ആവേശത്തിലാണ് ഞാൻയ. കാരണം ബുംറയും ബോൾട്ടും ലോകോത്തര ബൗളർമാരാണെന്ന് നമുക്കെല്ലാവർക്കും അറിയാം, ടി 20 ഫോർമാറ്റിൽ ഇരുവരും വിക്കറ്റ് എടുക്കാനുള്ള മികച്ച ഓപ്ഷനുകളാണ്,” ‘ക്രിക്കറ്റ് കണക്റ്റഡ്’ ഷോയിൽ ഗംഭീർ പറഞ്ഞു.

ചെന്നൈയുടെ കാര്യത്തിലെ പ്രധാന പ്രതിസന്ധി റെയ്ന “വ്യക്തിപരമായ കാരണങ്ങൾ” പറഞ്ഞ് ഐപിഎൽ പിന്മാറിയിരുന്നതാണെന്നും ഗംഭീർ പറഞ്ഞു. മൂന്നാം നമ്പറിൽ റെയ്ന ഇറങ്ങാനില്ലാത്തത് ചെന്നൈയ്ക്ക് ഒരു വെല്ലുവിളി ആയിരിക്കും. ഷെയ്ൻ വാട്സൺ കുറേ കാലമായി അൻ്താരാഷ്ട്ര ക്രിക്കറ്റ് കളിചിച്ചിട്ടില്ല. അദ്ദേഹത്തിനൊപ്പം ആര് ഓപ്പൺ ചെയ്യുമെന്നും ബാറ്റ്സ്മാൻമാർ ഈ ബൗളർമാരെ എങ്ങനെ നേരിടുമെന്നും കാണേണ്ടതുണ്ടെന്നും ഗംഭീർ പറഞ്ഞു.

Read More: IPL Flashback: വായിൽ ടേപ്പ് ഒട്ടിച്ചും ഇറങ്ങി പോയും; ഐപിഎല്ലിലെ പൊള്ളാർഡിന്റെ പ്രതിഷേധങ്ങൾ

നാല് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനാണ് ചെന്നൈയെ അപേക്ഷിച്ച് ജയസാധ്യതയെന്നും മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായ ഗംഭീർ പറഞ്ഞു. ബൗൾട്ടിനെ ടീമിലെടുത്തതോടെ മുംബൈ ഇന്ത്യൻസിന് മൊത്തത്തിലുള്ള സന്തുലിതാവസ്ഥയും ആഴവും വന്നിട്ടുണ്ടെന്നും ഗംഭീർ പറഞ്ഞു.

“ഉദ്ഘാടന മൽസരത്തിൽ മുംബൈ ഇന്ത്യൻസിനോടാണ് ഞാൻ കൂടുതൽ ചായ്വ് പുലർത്തുന്നത്, പ്രത്യേകിച്ച് ടീം ബാലൻസും ടീമിന്റെ ആഴവും ശ്രദ്ധിച്ചാൽ ട്രെന്റ് ബോൾട്ടിനെ ടീമിൽ ഉൾപ്പെടുത്തിയെന്നത് മികച്ച ഓപ്ഷനാണെന്ന് തെളിയിക്കാനാവും,” അദ്ദേഹം പറഞ്ഞു.

ചെന്നൈ നായകൻ എംഎസ് ധോണി , ടീമിലെ പരിചയ സമ്പന്നരായ താരങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യുമെന്നറിയാനും താൽപര്യമുണ്ടെന്നും റെയ്ന പറഞ്ഞു.

Read More: രണ്ടും കൽപ്പിച്ച് തലയും വാട്‌സണും; തീ പാറും, ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ ആവേശത്തിൽ

“ക്യാപ്റ്റനെന്ന നിലയിൽ എം‌എസ്‌ഡിക്ക്, അനുഭവ പരിചയമുണ്ടെന്ന് എനിക്കറിയാം, അദ്ദേഹത്തിന് പരിചയസമ്പന്നരായ മറ്റ് കളിക്കാരും ഉണ്ട്, എന്നാൽ പരിചയസമ്പന്നരായ ഈ കളിക്കാരെ അദ്ദേഹം എങ്ങനെ ക്രമീകരിക്കും എന്നതാണ് ഞാൻ കാണാൻ ആഗ്രഹിക്കുന്നത്,” ഗംഭീർ പറഞ്ഞു.

സി‌എസ്‌കെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ടീമിലെ മുതിർന്ന കളിക്കാരുടെ ഫീൽഡിംഗ് സ്ഥാനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് രസകരമായിരിക്കുമെന്ന് മുൻ ഇന്ത്യ ബാറ്റ്‌സ്മാനും മുൻ ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗർ പറഞ്ഞിരുന്നു.

“പരിചയസമ്പന്നരായ ഈ കളിക്കാരെ സംബന്ധിച്ച് ബാറ്റിംഗിലോ ബൗളിംഗിലോ എന്തെങ്കിലും വെല്ലുവിളികൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ടി 20 ഫോർമാറ്റ് പരിഗണിക്കുന്നത് അത്ലറ്റിസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഫീൽഡിംഗ് ഒരു പ്രധാന പങ്ക് വഹിക്കുന്നു, തന്റെ മുതിർന്ന കളിക്കാരെ കളത്തിലിറക്കുന്നതെങ്ങനെ? അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഇത് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമാകുമെന്ന് ഞാൻ കരുതുന്നു,” എന്നായിരുന്നു ബംഗാർ പറഞ്ഞത്.

Read More: Trent Boult’s inclusion, Suresh Raina’s absence gives edge to Mumbai Indians vs CSK: Gautam Gambhir

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Trent boult with bumrah suresh raina absence gives edge to mumbai indians vs csk gautam gambhir