Latest News

‘ട്രെന്റിങ് ബോള്‍ട്ട്’; ഇന്ത്യന്‍ ബാറ്റിങ് നിരയെ കീറിമുറിച്ച് റെക്കോര്‍ഡ് ബുക്കില്‍

21 റണ്‍സ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്.

Trent Bolt, Team India, india fails, lost wickets, ind vs nz, ind vs nz live score, live cricket online, cricket score, live cricket, india vs new zealand, ind vs nz odi live score, ind vs nz 4th odi, india vs new zealand live score, india vs new zealand, india vs new zealand odi live score, india vs new zealand live score, ind vs nz 4th odi live score, cricket, star sports 1, star sports 1 live, star sports live, hotstar, hotstar live cricket, hotstar live cricket, dd sports live, cricket score, live cricket streaming, india vs new zealand odi live score, india vs new zealand live streaming, live cricket streaming, india vs new zealand cricket streaming, live cricket score, ind vs nz live streaming, india vs new zealand live streaming

ഹാമിള്‍ട്ടണ്‍: ഇന്ത്യയെ 100 റണ്‍സ് പോലും കടക്കാനാവാതെ കരക്കു കയറ്റിയത് ട്രെന്റ് ബോള്‍ട്ടെന്ന ഇടങ്കയ്യന്‍ പേസറാണ്. ബോള്‍ട്ടിന്റെ സ്വിങുകള്‍ക്ക് മുന്നില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര അടി തെറ്റി വീണു പോയി. കോഹ്ലി ഇല്ലാതെ ഇറങ്ങിയ ഇന്ത്യന്‍ നിരയെ നയിക്കേണ്ട ഉത്തരവാദിത്വം രോഹിത് ശര്‍മ്മക്കായിരുന്നു. ധോണിയും ഇല്ലാത്തതിനാല്‍ പ്രതീക്ഷ മുഴുവന്‍ രോഹിത്-ധവാന്‍ കൂട്ടുകെട്ടിലെ അനുഭവ സമ്പത്തിലുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇരുവരേയും മടക്കി അയച്ച് ബോള്‍ട്ട് ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചു.

പിന്നാലെ വന്ന 19 കാരന്‍ ശുഭ്മാന്‍ ഗില്ലിനേയും ബോള്‍ട്ടു തന്നെ മടക്കി അയച്ചു. ഗില്ലിന്റെ അരങ്ങേറ്റ മത്സരമായിരുന്നു അത്. തീര്‍ന്നില്ല, പിന്നാലെ കേദാര്‍ ജാദവിനേയും ഹാര്‍ദ്ദിക് പാണ്ഡ്യയേയും കൂടി തിരിച്ചയച്ചാണ് ബോള്‍ട്ട് തന്റെ അശ്വമേധം അവസാനിപ്പിച്ചത്. 21 റണ്‍സ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്.

ഇതോടെ ഇടങ്കയ്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യക്കെതിരായ ഏറ്റവും മികച്ച നാലാമത്തെ പ്രകടനമാണ് ബോള്‍ട്ട് കാഴ്ച്ചവച്ചത്. ഒന്നാമതുള്ളത് ആറ് വിക്കറ്റ് നേടിയ ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. . രണ്ടാമതുള്ളത് ബംഗ്ലാദേശ് താരം മുസ്തഫിസൂര്‍ റഹ്മാനാണ്. മൂന്നാമതുള്ളത് അഞ്ച് വിക്കറ്റ് നേടിയ ചാമിന്ദവാസാണ്. 14 റണ്‍സ് മാത്രമായിരുന്നു വാസ് വിട്ടു നല്‍കിയത്.

നായകന്‍ വിരാട് കോഹ്ലിയും മുന്‍ നായകന്‍ എംഎസ് ധോണിയുമില്ലാതെയാണ് ഇറങ്ങിയതെങ്കിലും ഇത്ര മോശം പ്രകടനമല്ല ഇന്ത്യയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്. പരാജയത്തില്‍ ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനത്തെയാണ് രോഹിത് വിമര്‍ശിച്ചത്.

”സമീപകാലത്തെ ഏറ്റവും മോശം ബാറ്റിങ് പ്രകടനം. ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തത്. ഗംഭീര പ്രകടനം കാഴ്ച്ച വെച്ച ന്യൂസിലാന്റ് ബൗളര്‍മാരെ അഭിനന്ദിക്കണം. അവരില്‍ നിന്നും നമ്മള്‍ക്ക് പഠിക്കാനുണ്ട്” മത്സരശേഷം രോഹിത് പറഞ്ഞു. മോശം ഷോട്ടുകളും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ വന്നതുമാണ് ബാറ്റ്‌സ്മാന്മാര്‍ക്ക് വിനയായതെന്നും രോഹിത് പറഞ്ഞു.

ഇന്ത്യയെ 92 റണ്‍സിന് പുറത്താക്കിയ കിവികള്‍ എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ കളി ജയിക്കുകയായിരുന്നു. 212 പന്ത് ബാക്കി നില്‍ക്കെയാണ് ഹാമിള്‍ട്ടണില്‍ ഇന്ത്യയുടെ വിജയം. കിവീസ് നിരയില്‍ ഗുപ്റ്റിലിനേയും കെയിന്‍ വില്യംസണിനേയും മാത്രമാണ് ഇന്ത്യയ്ക്ക് പുറത്താക്കാനായത്. രണ്ട് പേരേയും ഭുവനേശ്വര്‍ കുമാറാണ് മടക്കിയത്. ഓപ്പണര്‍ ഹെന്റി നോക്കള്‍സ് 30 റണ്‍സുമായും റോസ് ടെയ്‌ലര്‍ 37 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ ടോപ്പ് സ്‌കോറര്‍ 18 റണ്‍സ് നേടിയ ചാഹലാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Trent bolt creates new record after the five wicket haul against india

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express