scorecardresearch

Latest News

ഇത് പരിവർത്തനത്തിന്റെ സമയം; രാഹുൽ ടെസ്റ്റ് കാപ്റ്റൻയിലേക്ക് എത്തിയേക്കാം, രഹാനെയും പൂജാരയും പുറത്തേക്കും

‘രാഹുൽമാരുടെ’ യുഗം ടെസ്റ്റ് ക്രിക്കറ്റിൽ വന്നുചേർന്നേക്കാം

KL Rahul

ഈ ആഴ്‌ചയുടെ തുടക്കത്തിൽ, വിരാട് കോഹ്‌ലിയോട് ടെസ്റ്റ് ടീമിലെ മുതിർന്ന ബാറ്റ്‌സ്മാൻമാരായ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഒരു നിഗൂഢമായ ഉദ്ധരണി മറുപടിയായി പറഞ്ഞിരുന്നു. ആ പറഞ്ഞ കാര്യം വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചനയായി ഇപ്പോൾ തോന്നുന്നു. “എപ്പോൾ ടീമിൽ മാറ്റം വരുമെന്ന് എനിക്ക് കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ല… പരിവർത്തനങ്ങൾ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നു, പക്ഷേ അവ സ്വാഭാവികമായി സംഭവിക്കുന്നു, നിങ്ങൾക്ക് അവ നിർബന്ധിക്കാൻ കഴിയില്ല,” എന്നായിരുന്നു കോഹ്ലി പറഞ്ഞത്.

ദിവസങ്ങൾക്കുള്ളിൽ, ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പരിവർത്തനം സംഭവിച്ചു, അത് നിർബന്ധിതമായിരുന്നില്ല. കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ, രാഹുൽ ദ്രാവിഡിന്റെ പുതിയ പരിശീലകനെ അടുത്തിടെ സ്വാഗതം ചെയ്ത ടീം വളരെ വ്യത്യസ്തമായി. കോഹ്‌ലി, -രവി ശാസ്ത്രി അധ്യായം അവസാനിച്ചു, ഇന്ത്യൻ ക്രിക്കറ്റ് മുന്നോട്ട് നീങ്ങി.

ഇനി ആരായിരിക്കും ദ്രാവിഡിന്റെ അടുത്ത് കാപ്റ്റനായി ഇരിക്കുക? വൈറ്റ് ബോൾ ക്യാപ്റ്റൻ എന്നത് രോഹിത് ശർമ്മയെ ഏറ്റവും വ്യക്തമായ അവകാശിയാക്കി മാറ്റുന്നു. എന്നാൽ ടെസ്റ്റിലോ. ന്യൂലാൻഡ്‌സിലെ ടെസ്റ്റ് പരമ്പര തോൽവിയാണ് നായകത്വ ചർച്ചയിൽ കൗതുകമുണർത്തുന്നത്.

Also Read: കോഹ്ലിയുടെ തീരുമാനം വ്യക്തിപരം, ബിസിസിഐ അതിനെ ബഹുമാനിക്കുന്നു: സൗരവ് ഗാംഗുലി

താരതമ്യേന ദുർബ്ബലരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ തോറ്റത് മാറ്റത്തിനുള്ള ആവശ്യം വർധിപ്പിച്ചു. പ്രായമായവരെയും അയോഗ്യരായവരെയും ഇപ്പോൾ സംശയത്തോടെയാണ് കാണുന്നത്. ‘രാഹുൽമാരുടെ’ യുഗം നമ്മുടെ മേൽ വന്നേക്കാം. കെഎൽ രാഹുൽ കാപ്റ്റൻ എന്ന നിലയിൽ ടെസ്റ്റ് ടീമിന്റെ നേതൃത്വത്തിലെത്തിയേക്കാം.

ടീമിന്റെ പരിചയ സമ്പന്നരായ ബാറ്റ്‌സ്മാൻമാരുടെ കാര്യത്തിൽ തങ്ങളുടെ കരിയറിലെ ഏറ്റവും മോശം സമയത്താണ് പൂജാരയും രഹാനെയും. അവർ മികച്ച നിലയിലായിരുന്നെങ്കിൽ, കഴിഞ്ഞ വർഷം ബ്രിസ്ബേനിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിജയത്തിന്റെ മുന്നണിപ്പോരാളിയായ രഹാനെ സ്വാഭാവിക പിൻഗാമിയാകുമായിരുന്നു. ഒരു ചർച്ചയും ഉണ്ടാകുമായിരുന്നില്ല. എംഎസ് ധോണിക്ക് മുമ്പ് അനിൽ കുംബ്ലെയെപ്പോലെ, അദ്ദേഹം തികഞ്ഞ ഇടക്കാല ക്യാപ്റ്റനാകുമായിരുന്നു.

ദ്രാവിഡ് ഹെഡ് കോച്ചിന്റെ ഇരിപ്പിടത്തിൽ കയറിയതു മുതൽ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ പ്രക്രിയകളും സംവിധാനങ്ങളും വലിയ മാറ്റമാണ് കാണുന്നത്. ദ്രാവിഡിന്റെ പ്രവർത്തനശൈലി ശാസ്ത്രിയുടെ സമീപനത്തോട് വിദൂരമായി പോലും സാമ്യമുള്ളതല്ലെന്ന് അറിവുള്ളവർ പറയുന്നു.

ശാസ്ത്രിയുടെ കീഴിൽ അധികാരം ഏതാനും ചിലരിൽ കേന്ദ്രീകരിക്കപ്പെട്ടു. പരിശീലകനും ക്യാപ്റ്റനും അടിസ്ഥാനപരമായി ഒരു യൂണിറ്റായിരുന്നു, ഇപ്പോൾ അത് അങ്ങനെയല്ല.

Also Read: ഈ കണക്കുകൾ പറയും എന്തുകൊണ്ട് കോഹ്ലി ഇന്ത്യയുടെ മികച്ച ടെസ്റ്റ് കാപ്റ്റനായിരുന്നെന്ന്

തന്റെ കരിയറിലെ ഏറ്റവും മോശം തകർച്ചയുടെ മധ്യത്തിൽ, തനിക്ക് ചുറ്റുമുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കോഹ്‌ലിക്ക് ബുദ്ധിമുട്ടായിരിക്കാം. ക്യാപ്റ്റന് വീർപ്പുമുട്ടൽ അനുഭവപ്പെട്ടിട്ടുണ്ടാവാം, ഒരുപക്ഷേ ശ്വാസംമുട്ടിയേക്കാം. ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുന്നതിലൂടെ, കോഹ്ലി മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒപ്പം ടെസ്റ്റിലേക്ക് സ്വാഭാവികമായി നായക സ്ഥാനത്തേക്കെത്തുന്ന ഒരു കാപ്റ്റൻ എത്തിച്ചേരാൻ ചിലപ്പോൾ കുറച്ച് സമയമെടുത്തേക്കാം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Transition is here kl rahul might replace kohli as test captaincy pujara and rahane might be on way out