മാഡ്രിഡ്: ഫുട്ബോൾ ലോകത്തിൽ നിന്ന് വീണ്ടും ഒരു ദുഖവാർത്ത. മത്സരത്തിനിടെ ഹൃദയാഘാതത്തെത്തുടർന്ന് 13 വയസ്സുകാരന് ജീവൻ നഷ്ടമായി. സ്പാനിഷ് ക്ലബ് ഉഡ് അൽസൈറയുടെ ജുവനൈൽ ടീം താരം നാച്ചോ ബാർബേറ ഇന്ന് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിനിടെയായിരുന്നു അപകടം. മത്സരത്തിനിടെ നാച്ചോ ബാർബറ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഡോക്ടമാർ എത്തി പരിശോധിച്ചെങ്കിലും ചലനമില്ലാതെ കിടക്കുകയായിരുന്നു നാച്ചോ ബാർബറ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബാലൻ മരിച്ചിരുന്നു.
ലാലീഗയിലെ എല്ലാ ക്ലബുകളും നാച്ചോ ബാർബറയുടെ മരണത്തിൽ അനുശോചിച്ചു.