കൊച്ചി: അങ്ങനെ ഈ ബുധനാഴ്ചയും ആരാധകർക്കായി മറ്റൊരു താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ മലയാളി കൂടിയായ ഗോൾ കീപ്പർ ടി.പി.രഹ്നേഷാണ് ടീമിനൊപ്പം ചേരുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്ന ടി.പി.രഹ്നേഷുമായി കേരള ബ്ലാസ്റ്റേഴ്സ് ഒരു വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാത്തെ സീനിയര്‍ ഗോള്‍ കീപ്പിംഗ് സൈനിംഗാണ് രഹ്നേഷ്. നേരത്തെ ഷിബിന്‍ രാജ്, ബിലാല്‍ എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് സൈന്‍ ചെയ്തിരുന്നു.

ഇന്ത്യൻ സൂൂപ്പർ ലീഗിന്റെ തുടക്കം മുതൽ നോർത്ത് ഈസ്റ്റിന്റെ ഗോൾകീപ്പറായി കളിക്കുന്ന രഹ്നേഷ് ഏറെ നാളുകൾക്ക് ശേഷമാണ് കേരളത്തിലെ ഒരു ക്ലബ്ബിന് വേണ്ടി കളിക്കാനൊരുങ്ങുന്നത്. സായിയിലും ഗോൾഡൻ ത്രെഡ്സിലും വിവ കേരളയിലുമായി കളിച്ചുതുടങ്ങിയ രഹ്നേഷ് ദേശീയ തലത്തിലും വേഗം ശ്രദ്ധനേടി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2015 സീസണില്‍ നാല് ക്ലീന്‍ ഷീറ്റുകള്‍ നേടി രഹനേഷ് ശ്രദ്ധ നേടിയിരുന്നു. ഒഎന്‍ജിസി, മുംബൈ ടൈഗേര്‍സ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലജോങ് ടീമുകള്‍ക്കായും രഹനേഷ് വല കാത്തിട്ടുണ്ട്. ഇന്ത്യന്‍ അണ്ടര്‍-23 ടീമിലും സീനിയര്‍ ടീമിലും താരം കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook