കൊച്ചി: ലോകകപ്പ്‌ ആവേശങ്ങളുടെ പിന്നാലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തുന്ന ലാ ലിഗ വേള്‍ഡ്‌ കപ്പിന്റെ ടിക്കറ്റുകള്‍ ഇനി നേരിട്ടു ലഭിക്കും. അണ്ടര്‍ 17 ഫിഫ ലോകകപ്പിന്‌ ശേഷം ഇന്ത്യയില്‍ കളിക്കുന്ന രാജ്യാന്തര ഫുട്‌ബോളിന്‌ ആദ്യമായാണ്‌ കൊച്ചി വേദിയാകുന്നത്‌. ജൂലായ്‌ 24 മുതല്‍ 28വരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ക്ലബ്ലായ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി, എ ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്‌സി, ലാലിഗയിലെ ജീറോണ എഫ്‌സി എന്നീ ടീമുകളാണ്‌ കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടുക.
ഓണ്‍ലൈനില്‍ //insider.in/toyota-yaris-laliga-world/ എന്ന സൈറ്റിലൂടെയും ഇന്നുമുതല്‍ നേരിട്ടും ടിക്കറ്റുകള്‍ ലഭ്യമാകും.

താഴെ പറയുന്ന സ്ഥലങ്ങളിലാണ്‌ ടിക്കറ്റുകള്‍ ലഭ്യമാകുക: കുക്കറി റെസ്റ്റോറന്റ്‌ ( പാടിവട്ടം), ചായ്‌ കോഫ്‌ (കലൂര്‍) ,ദ ബര്‍ഗര്‍ ജംക്ഷന്‍(പനമ്പിള്ളി നഗര്‍).

ഇതിനു പുറമെ പ്രധാന സ്‌പോണ്‍സര്‍മാരായ ടൊയോട്ട യാരിസിന്റെ നെട്ടൂര്‍, കളമശേരി, ഇയാന്‍ചാക്കല്‍ (തിരുവനന്തപുരം), പി.ഒ (തൃശൂര്‍) എന്നിവടങ്ങളിലും ടിക്കറ്റുകള്‍ ലഭ്യമാകും.

ടൊയോട്ട ലാ ലിഗ വേള്‍ഡ്‌ – മത്സര ഷെഡ്യൂള്‍

ജൂലൈ 24: കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌.സി v/s മെല്‍ബണ്‍ സിറ്റി എഫ്‌.സി.
ജൂലൈ 27: ജിറോണ എഫ്‌.സി v/s മെല്‍ബോണ്‍ സിറ്റി എഫ്‌.സി.
ജൂലൈ 28: കേരള ബ്ലാസ്റ്റേഴ്‌സ്‌ v/s ജിറോണ എഫ്‌.സി.

ടിക്കറ്റുകള്‍ നേരിട്ട്‌ ലഭ്യമാകുന്ന സ്ഥലങ്ങള്‍, സമയം:

1. ദ കുക്കറി റെസ്റ്റോറന്റ്‌ ,പാടിവട്ടം ( സോണിയ നഗര്‍, ,പാടിവട്ടം, എറണാകുളം , കൊച്ചി 6820 19) ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ രാത്രി എട്ടുവരെ

2.ചായ്‌കോഫി ,കലൂര്‍ (ആരാമ്മല്‍ ടവേഴ്‌സ്‌, എക്‌സ്‌പ്രസ്‌ ഗാര്‍ഡന്‍ ബില്‍ഡിങ്ങിനു സമീപം, കലൂര്‍- കടവന്ത്ര റോഡ്‌, എറണാകുളം, കൊച്ചി : 6820 17).ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ എട്ടുമണിവരെ

2. ദ ബര്‍ഗര്‍ ജംഗ്‌ഷന്‍ ,പനമ്പിള്ളി നഗര്‍ ( 60/8, ബി-1, കീഴ വന റോഡ്‌, കോര്‍പ്പറേഷന്‍ ബാങ്കിനു മുകളില്‍, എറണാകുളം ,കൊച്ചി 6820 15), ഉച്ചയ്‌ക്ക്‌ ഒരു മണിമുതല്‍ ആറ്‌ മണിവരെ.

4. ലലു മാള്‍, ഇടപ്പള്ളി ( 34/ 1000, എന്‍.എച്ച്‌ 47, ലുലുമാള്‍ റോഡ്‌, നേതാജി നഗര്‍, ഇടപ്പള്ളി, കൊച്ചി: 6820 24) രാവിലെ 11 മുതല്‍ രാത്രി 11 വരെ.

5. മൈ ജി ഷോറൂം, പാലാരിവട്ടം ( മെലിഡോം ടവര്‌, 32/ 2471, എ 1, എന്‍
സ്‌്‌ക്വയര്‍ ബില്‍ഡിങ്ങ്‌ , ആക്‌സിസ്‌ ബാങ്കിനു എതിര്‍വശം, പാലാരിവട്ടം, കൊച്ചി; 682025)

6.മൈ ജി ഷോറൂം,ഇടപ്പള്ളി ( ലൂലു മാളിനുഎതിര്‍വശം, കുരീക്കല്‍ ആര്‍ക്കേഡ്‌, , ഇടപ്പള്ളി, കൊച്ചി 6820 24) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

7.മൈജി ഷോറൂം, ആലുവ( കാജ ഷോപ്പിങ്ങ്‌്‌ കോംപ്ലക്‌സ്‌, ഡോര്‍ നമ്പര്‍ 11/ 682, റെയില്‍വെ സ്റ്റേഷന്‍ റോഡ്‌, ,എറണാകുളം – 6831 01) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

8. മൈജി ഷോറൂം , പെന്റാ മേനക ( ഡോര്‍ നമ്പര്‍ എ-5, 16, 17, 16,പെന്റാമേനക ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌, ഷണ്മുഖം റോഡ്‌, മറൈന്‍ഡ്രൈവ്‌, കൊച്ചി, 6820 31),ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

9. നിപ്പോണ്‍ ടൊയോട്ട, നെട്ടൂര്‍ (എക്‌സ്‌ 314 കെ, എന്‍.എച്ച്‌ 47 ബൈപാസ്‌, നെട്ടൂര്‍ ,മരട്‌, കൊച്ചി 6820 40) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

10. നിപ്പോണ്‍ ടൊയോട്ട, കളമേശേരി (ഓള്‍ഡ്‌ കളമശേരി റോഡ്‌, സൗത്ത്‌ കളമശേരി, ,എച്ച്‌.എം.ടി ജംഗ്‌ഷന്‍) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ

11.നിപ്പോണ്‍ ടൊയോട്ട, ഇയാന്‍ചാക്കല്‍.തിരുവനന്തപുരം( സര്‍വേ,നമ്പര്‍ 1595/ എ 3.1, വള്ളക്കടവ്‌, ,ഇയാന്‍ചാക്കല്‍, തിരുവനന്തപുരം: 695008)
( ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

12.നിപ്പോണ്‍ ടൊയോട്ട, തൃശൂര്‍ (ഗുരുവായൂര്‍ റോഡ്‌, പുഴക്കല്‍ പാടം. തൃശൂര്‍ 680003,) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ.

13 3ജി മൊബൈല്‍ വേള്‍ഡ്‌ , ഹൈ ലൈറ്റ്‌ മാള്‍ കോഴിക്കോട്‌ ( ഹൈ ലൈറ്റ്‌ മാള്‍, ഗ്രൗണ്ട്‌ ഫളോര്‍, തോണ്ടിയാട്‌, എന്‍.എച്ച്‌ ബൈപാസ്‌, കോഴിക്കോട്‌ : 673014), ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ

14. 3 ജി മൊബൈല്‍ വേള്‍ഡ്‌ , പെരിന്തല്‍മണ്ണ, മലപ്പുറം (മലപ്പുറം ,പെരിന്തല്‍മണ്ണ റോഡ്‌, പടിയാപ്പുറ, പെരിന്തല്‍മണ്ണ, മലപ്പുറം 679322) ഉച്ചയ്‌ക്ക്‌ ഒരു മണി മുതല്‍ രാത്രി എട്ടുവരെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook