ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ടോട്ടനത്തോട് മാഞ്ചസ്റ്റർ യുണൈറ്റഡിന് നാണംകെട്ട തോൽവി

നേരത്തെ ബ്രൈറ്റണിനോട് തോറ്റ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും നാണംകെട്ട തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടോട്ടനത്തോട് യുണൈറ്റഡ് കീഴടങ്ങിയത്. പ്രശ്നങ്ങളിൽ വലയുന്ന യുണൈറ്റഡിന് ഇരട്ടപ്രഹരമാണ് ഈ പരാജയം.

വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും നന്നായി പൊരുതിയെങ്കിലും ജയം ടോട്ടനത്തോടൊപ്പമായിരുന്നു. ഗോൾ അകന്നുനിന്ന ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ തിരിച്ചെത്തിയ ടോട്ടനം ഏറെ വൈകാതെ ആദ്യ ഗോൾ കണ്ടെത്തി.

50-ാം മിനിറ്റിൽ ഹാരി കെയ്‍നാണ് ടോട്ടനത്തിനായി യുണൈറ്റഡ് ഗോൾവല ആദ്യം കുലുക്കിയത്. രണ്ട് മിനിറ്റിനുള്ളിൽ വീണ്ടും ടോട്ടണത്തിന്റെ മുന്നേറ്റം ഫലം കണ്ടു. ഇക്കുറി ഗോൾ കണ്ടെത്തിയത് ബ്രസീലിയൻ താരം ലൂക്കാസ് മൌറ. 84-ാം മിനിറ്റിൽ ഒറ്റയാൾ മുന്നേറ്റത്തിലൂടെ ലൂക്കാസ് തന്നെ ഗോൾ പട്ടിക പൂർത്തിയാക്കി. സ്വന്തം തട്ടകത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി തലകുനിക്കാനായിരുന്നു ചുമന്ന ചെകുത്താന്മാരുടെ വിധി.

ക്യാപ്റ്റൻ പോഗ്ബയും ലുക്കാക്കുവുമെല്ലാം കളം നിറഞ്ഞു കളിച്ചെങ്കിലും യുണൈറ്റഡിന് ജയം അത്ര എളുപ്പമല്ലായിരുന്നു. ഗോളെന്നുറപ്പിച്ച ഒന്നിലധികം ഷോട്ടുകളാണ് ലുക്കാക്കുവീന്റെ കാലിൽനിന്നുമാത്രം ടോട്ടനം ഗോൾപോസ്റ്റിലേക്കെത്തിയത്. എന്നാൽ വല ചലിപ്പിക്കാൻ ആ ഷോട്ടുകൾക്ക് സാധിച്ചില്ല.

നേരത്തെ ബ്രൈറ്റണിനോട് തോറ്റ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടും തോറ്റ ചുവന്ന ചെകുത്താന്മാർ പോയിന്റ് പട്ടികയിൽ 13-ാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളും ജയിച്ച ടോട്ടനം രണ്ടാം സ്ഥാനത്താണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tottenham hotspur thrash manchester united 3 0 at old trafford

Next Story
ഏഷ്യന്‍ ഗെയിംസ്: ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര​യ്ക്ക് സ്വര്‍ണം
The moderation of comments is automated and not cleared manually by malayalam.indianexpress.com