ആരെയും ഞെട്ടിക്കുന്ന ഭീകര ദൃശ്യങ്ങളാണ് ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഗൗണ്ടിൽ നടന്നത്. എതിർ കളിക്കാരന്റെ തലയിൽ കൂട്ടിയിടിച്ച് ഫെർണാണ്ടോ ടോറസ് നിലത്തു വീണപ്പോൾ ഏവരും ഞെട്ടി. നാവ് പുറത്ത് തള്ളി അനക്കിമില്ലാതെ കിടന്ന ടോറസിന്റെ അടുത്തേക്ക് താരങ്ങൾ ഓടിയെത്തി. പരിക്ക് ഗുരുതരമെന്ന് മനസ്സിലാക്കിയ റഫറി മെഡിക്കൽ ടീമിനോട് ഉടൻ എത്താൻ ആവശ്യപ്പെട്ടു. ഇതിനിടെ താരങ്ങൾ ടോറസിന് കൃത്യമ ശ്വാസം നൽകി.

കണ്ടു നിന്നവർ ഏവരും ഭയന്നു. സഹതാരം ജിമെനെസ് തലയിൽ കൈവെച്ച് നിന്നു. സ്ട്രെക്ച്ചറിൽ ടോറസിനെ കയറ്റി മൈതാനത്ത് പുറത്തേക്ക് കൊണ്ടു പോയി. കാണികൾ എല്ലാം കയ്യടിച്ച് ടോറസിനായി പ്രാർഥിച്ചു. ഏവരും ഞെട്ടിത്തരിച്ച നിമിഷം .മത്സരം അവസാനിപ്പിച്ച് അത്ലറ്റിക്കോയുടെ ടീം മാഡ്രിഡിലെ ഹോസ്പ്റ്റലിലേക്ക് ഓടിയെത്തി.

എന്നാൽ മരണത്തെ മുഖാമുഖം കണ്ട ടോറസ് അദ്ഭുതകരാമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇന്ന് ഉച്ചയോടെ ആശുപത്രിയിൽ മാധ്യമപ്രവർത്തകരെ കണ്ട ടോറസ് ഏവരുടെയും പ്രാർഥനകൾക്ക് നന്ദി പറഞ്ഞു. ദൈവം തുണയായെന്നും ഫുട്ബോൾ മൈതാനത്ത് ഇത് സംഭവിക്കാനുള്ള സാധ്യത ഏറെയാണെന്നും ടോറസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ