ലണ്ടൻ: ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പ് അട്ടിമറികൾ തുടരുന്നു. വനിതകളുടെ നൂറ് മീറ്റർ ഫൈനലിൽ ഒളിമ്പിക് ജേതാവും നിലവിലെ ലോകചാമ്പ്യനുമായ എലൈൻ തോംപ്സണെ അട്ടിമറിച്ച് അമേരിക്കയുടെ ടോറി ബോറി സ്വർണ്ണം നേടി. ആവേശപ്പോരാട്ടത്തിൽ 10.85 സെക്കറ്റിലാണ് ടോറി ബോവി ഫിനിഷിങ്ങ് വര തൊട്ടത്. ഐവറി കോസ്റ്റിന്‍റെ മാരി ജോസി താലുവാണ് രണ്ടാം സ്ഥാനം നേടിയത്. 10.86സെക്കൻഡിലാണ് ഐവറി താരം ഫിനിഷ് ചെയ്തത്

വനിതകളുടെ നൂറു മീറ്ററിൽ കടുത്ത മത്സരത്തിനൊടുവിലാണ് ബോവി ഒന്നാമതെത്തിയത്. തുടക്കത്തിലെ ലീഡ് നേടിയ മാരി ജോസി താലുവിനെ അവസാന 20 മീറ്ററിലാണ് ടോറി ബോവി പിന്തള്ളിയത്. ഹോളണ്ടിന്റെ ഡാഫ്നെ സിക്കിപ്പേഴ്സിനാണ് വെങ്കലം. ഒളിമ്പിക്സ് ജേതാവ് എലൈൻ തോംപ്സണ് അഞ്ചാം സ്ഥാനം മാത്രമേ നേടാനായുള്ളു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ