ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ലക്ഷ്യമിട്ട് ടോം മൂഡിയും

മുന്‍പും ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനുള്ള ആഗ്രഹം ടോം മൂഡി പ്രകടിപ്പിച്ചിട്ടുണ്ട്

Tom Moody, BCCI

ന്യൂഡല്‍ഹി: മുന്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍‍ ടോം മൂഡി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ ലോകകപ്പ് ജേതാവും പരിശീലകനെന്ന നിലയില്‍ പരിചയ സമ്പന്നനുമായ ടോം മൂഡി ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ലക്ഷ്യമിടുന്നതായി മനസിലാക്കുന്നു. ട്വന്റി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണിത്, ഫോക്സ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

56 വയസുകാരനായ ടോം മൂഡി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഡയറക്ടറാണ്. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ഇതിന് മുന്‍പും ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 2017, 2019 വര്‍ഷങ്ങളില്‍ ഉള്‍പ്പടെ മൂന്ന് തവണയാണ് തല്‍സ്ഥാനത്തേക്ക് ടോം മൂഡി അപേക്ഷിച്ചിട്ടുള്ളത്. പക്ഷെ ഇതുവരെ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല.

2013 മുതലാണ് ടോം മൂഡി സണ്‍റൈസേഴ്സിന്റെ പരിശീലക കുപ്പായം അണിഞ്ഞത്. മൂഡിയുടെ കീഴിലാണ് ഹൈദരാബാദ് ആദ്യമായി ഐപിഎല്‍ കിരീടം സ്വന്തമാക്കിയതും. ഡേവിഡ് വാര്‍ണറായിരുന്നു ഹൈദരാബാദിനെ അന്ന് നയിച്ചിരുന്നത്. നിലവില്‍ മുന്‍ ഇംഗ്ലണ്ട് താരം ട്രവര്‍ ബെയ്ലിസ് ആണ് ഹൈദരാബാദിന്റെ പരിശീലകൻ. ടോം മൂഡി ശ്രീലങ്കയുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: IPL 2021: ഈ സീസണിലെ ബോളര്‍ അയാളാണ്; താരത്തെ പ്രശംസിച്ച് ഗംഭീര്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tom moody is expected to apply for indian team coach

Next Story
RCB vs KKR Eliminator, IPL 2021 Score: എലിമിനേറ്ററിൽ ബാംഗ്ലൂരിനെ നാല് വിക്കറ്റിന് തകർത്ത് കൊൽക്കത്ത; ഇനി ക്വാളിഫയർRCB VS KKR, KKR Vs RCB Live Score, Royal Challengers Bangalore vs Kolkata Knight Riders, RCB VS KKR Eliminator Live Score, RCB vs KKR live score, RCB vs KKR live Updates, IPL Eliminator, IPL Eliminator Live Updates, ഐപിഎൽ, എലിമിനേറ്റർ, ആർസിബി കെകെആർ, ആർസിബി, കെകെആർ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X