Paralympics 2020: ടോക്കിയോ പാരാലിമ്പിക്സിൽ ജാവലിൻ ത്രോ ഫൈനലിൽ ലോക റെക്കോഡോട് കൂടി സ്വർണമെഡൽ നേടി ഇന്ത്യൻ ജാവലിൻ താരം സുമിത് ആന്റിൽ. എഫ് 64 വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായ സുമിതിലൂടെ ഇന്ത്യ ടോക്യോ പാരാലിംപിക്സിൽ രണ്ടാമത്തെയും അത്ലറ്റിക് വിഭാഗത്തിൽ ആദ്യത്തെയും സ്വർണമെഡലാണ് സ്വന്തമാക്കിയത്.
ഹരിയാനയിലെ സോനീപഥ് സ്വദേശിയാണ് 23 കാരനായ സുമിത്. 2015 ൽ ഒരു മോട്ടോർ ബൈക്ക് അപകടത്തിൽ പെട്ട് അദ്ദേഹത്തിന്റെ ഇടതുകാൽ മുട്ടിന് താഴേക്കുള്ള ഭാഗം നഷ്ടപ്പെട്ടിരുന്നു.
ടോക്യോ പാരലിംപിക്സിൽ ഫൈലിൽ തന്റെ അഞ്ചാമത്തെ ശ്രമത്തിൽ ജാവലിൽ 68.55 മീറ്റർ ദൂരേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അത് ഈ ദിവസത്തെ ഏറ്റവും മികച്ച ഷോട്ട് ആയിരുന്നു. ഒപ്പം ഒരു പുതിയ ലോക റെക്കോർഡും കുറിച്ചു.
Read More: ടോക്കിയോയിൽ ചരിത്രം കുറിച്ച് ഇന്ത്യ, ഇന്ന് മാത്രം അഞ്ച് മെഡലുകൾ; ഷൂട്ടിങ്ങിൽ അവനി ലേഖരക്ക് സ്വർണം
ഫൈനലിൽ 62.88 മീറ്റർ എന്ന തന്റെ മുൻ ലോക റെക്കോർഡിനെ തന്നെ അദ്ദേഹം മെച്ചപ്പെടുത്തുകയായിരുന്നു, അതും ഈ ദിവസത്തിൽ മൂന്ന് തവണയായി. അദ്ദേഹത്തിന്റെ ആറാമത്തെയും അവസാനത്തെയും ശ്രമം ഫൗളായിപ്പോയിരുന്നു. ആദ്യ അഞ്ച് ശ്രമങ്ങളിൽ 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെ ദൂരത്തേക്ക് എറിയാനായി.
ഫൈനലിൽ ഓസ്ട്രേലിയൻ മിഖാൽ ബുരിയൻ (66.29 മീറ്റർ) വെള്ളിയും ശ്രീലങ്കയുടെ ദുലൻ കൊടിതുവാക്ക് (65.61 മീറ്റർ) വെങ്കലവും നേടി.
എഫ് 64 വിഭാഗം മത്സരങ്ങൾ കാലുകൾ മുറിച്ചുമാറ്റിയതും നിൽക്കാനാവുന്ന തരത്തിൽ പ്രോസ്തെറ്റിക്സ് ചെയ്തവർക്കുമായുള്ള മത്സരങ്ങളാണ്. സുമിത്ത് ആദ്യം ഒരു ഗുസ്തിക്കാരനായിരുന്നുവെങ്കിലും 2015 -ൽ ഉണ്ടായ ഒരു അപകടത്തോടെ അദ്ദേഹത്തിന്റെ ആ കരിയർ നിലയ്ക്കുകയായിരുന്നു. ഒരു ഗുസ്തിക്കാരനാകാനുള്ള തന്റെ സ്വപ്നം ഉപേക്ഷിച്ചെങ്കിലും സുമിത് കായിക പാതയിൽ തുടർന്നു.
ഈ ഗെയിംസിൽ ഇന്ത്യയുടെ ഏഴാമത്തെ മെഡലാണ് സുമിത് നേടിയത്. ഷൂട്ടർ ആവണി ലേഖാരയും സുമിത്തുമാണ് സ്വർണ്ണ മെഡലുകൾ നേടിയത്. അത്ലറ്റിക്സിൽ മൂന്നും വെള്ളിയും ടേബിൾ ടെന്നീസിൽ ഒരു വെള്ളിയും അത്ലറ്റിക്സിൽ ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയ മറ്റു മെഡലുകൾ.
- സുമിത് ആന്റിൽ – ?
- ആവണി ലേഖാര -?
- ദേവേന്ദ്ര ജജാരിയ – ?
- യോഗേഷ് കടൂനിയ – ?
- ഡോക്ടർ ഭവിന പട്ടേൽ – ?
- നിഷാദ് കുമാർ – ?
- സുന്ദർ സിംഗ് ഗുർജാർ – ?
മാർച്ച് അഞ്ചിന് പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീ പരമ്പര മൂന്നിൽ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്രയ്ക്കെതിരെയും സുമിത് മത്സരിച്ചിരുന്നു. 66.43 മീറ്റർ എറിഞ്ഞ് ഏഴാമതായി ഫിനിഷ് ചെയ്തപ്പോൾ ചോപ്ര 88.07 മീറ്റർ എന്ന വലിയ പരിശ്രമത്തിലൂടെ സ്വന്തം ദേശീയ റെക്കോർഡ് തകർത്തിരുന്നു.
Read More: ഏഷ്യൻ ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് എട്ട് സ്വർണം
2019 ൽ ദുബായിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ എഫ് 64 ജാവലിൻ ത്രോയിൽ സുമിത് വെള്ളി നേടിയിരുന്നു