Tokyo Olympics 2021: പുരുഷന്മാര്‍ക്ക് പിന്നാലെ ഹോക്കിയില്‍ വനിതകള്‍ക്കും സെമിയിര്‍ പരാജയം. കരുത്തരായ അര്‍ജന്റീനയോട് 2-1 നാണ് തോല്‍വി.
ഇന്ത്യക്കായി ഗുര്‍ജീത് കൗറും, അര്‍ജന്റീനക്കായി മരിയ മരിയ ബാരിയോന്യൂവോയുമാണ് സ്കോര്‍ ചെയ്തത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണെ നേരിടും.
മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഗുര്‍ജീത് കൗറിന്റെ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. ആദ്യ ക്വാര്‍ട്ടറില്‍ അര്‍ജന്റീന മികച്ച മിന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധത്തെ ഭേദിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു മത്സരത്തിന്റെ ആദ്യ 15 മിനിറ്റുകള്‍.
എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ അര്‍ജന്റീന ശക്തമായി തിരിച്ചു വന്നു. അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ മരിയ മരിയ ബാരിയോന്യൂവോയാണ് പെനാലിറ്റി കോര്‍ണറില്‍ നിന്ന് സ്കോര്‍ ചെയ്തത്. പിന്നാലെ ഇന്ത്യക്ക് മൂന്ന് പെനാലിറ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
പിന്നീട് ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിയുന്നതാണ് കണ്ടത്. മൂന്നാം ക്വാര്‍ട്ടറില്‍ വീണ്ടു മരിയ വില്ലനായി എത്തി. പെനാലിറ്റി കോര്‍ണറില്‍ നിന്നായിരുന്നു ഇത്തവണയും സ്കോര്‍ ചെയ്തത്.
നാലാം ക്വാര്‍ട്ടറില്‍ സമനിലയ്ക്കായി ഇന്ത്യ കഠിന പ്രയത്നം നടത്തിയെങ്കിലും സ്കോര്‍ ചെയ്യാനായില്ല. അവസാന നിമിഷങ്ങളില്‍ അര്‍ജന്റീനയുടെ മികച്ച പ്രതിരോധമാണ് തിരിച്ചടിയായത്. ഫൈനലില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെ നേരിടും.
Also Read: Tokyo Olympics 2020: ‘ഇത് ആവേശകരവും സന്തോഷകരവുമായ നിമിഷം;’ അഭിമാനത്തോടെ തിരിച്ചെത്തി പിവി സിന്ധു