scorecardresearch

ടോക്യോ ദിനങ്ങൾക്ക് വിട; കാത്തിരിക്കാം പാരീസ് ഒളിംപിക്സിനായി

ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഒളിംപിക്സ് എന്ന പ്രത്യേകതയോടെയാണ് ടോക്യോ ഒളിംപിക്സ് അവസാനിക്കുന്നത്

Tokyo Olympics Closing Ceremony, Tokyo Olympics Closing Ceremony watch, Tokyo Olympics Closing Ceremony pics, Olympics Closing Ceremony, olympics news, sports news, ടോക്യോ ഒളിംപിക്സ്, ഒളിംപിക്സ്, ടോക്യോ, ടോക്യോ 2020, malayalam news, news in malayalam, ie malayalam
പ്രതീകത്മക ചിത്രം

കോവിഡ് മഹാമാരിയെത്തുടർന്ന് ഒരു വർഷം വൈകി ആരംഭിച്ച ടോക്യോ ഒളിംപിക്സ് രണ്ടാഴ്ച നീണ്ട കായിക മാമാങ്കത്തിനൊടുവിൽ ഔദ്യോഗികമായി അവസാനിച്ചു. വർണശബളമായ സമാപന ചടങ്ങുകളോടെയായിരുന്നു ടോക്യോ ഒളിംപിക്സിന്റെ സമാപനം. 2024ൽ ഫ്രഞ്ച് തലസ്ഥാനം പാരീസിലാണ് അടുത്ത ഒളിംപിക്സ്.

2020ൽ നടത്താനിരുന്ന ടോക്യോ ഒളിംപിക്സ് ഈ വർഷമാണ് നടന്നതെങ്കിലും ‘ടോക്യോ ഒളിംപിക്സ് 2020,’ എന്ന് തന്നെയാണ് നാമകരണം ചെയ്യപ്പെട്ടത്.

ജപ്പാന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വർണശബളമായ സമാപനച്ചടങ്ങാണ് ടോക്യോയിൽ നടന്നത്. സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തിയില്‍ വെങ്കല നേട്ടം സ്വന്തമാക്കിയ ബജ്‌റംഗ് പുനിയ ഇന്ത്യന്‍ പതാകയേന്തി.

ഒമ്പത് സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകൾ നേടിയ യുഎസ്എയാണ് ടോക്യോ ഒളിംപിക്സിൽ ഒന്നാം സ്ഥാനക്കാർ. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാമത്.

Read More: Tokyo Olympics: ഇന്ത്യയുടെ ഏഴ് നക്ഷത്രങ്ങള്‍; ടോക്കിയോയില്‍ ചരിത്രം കുറിച്ചവര്‍

ആതിഥേയരായ ജപ്പാൻ 58 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി.ബ്രിട്ടൻ 22 സ്വര്‍ണവുമായി നാലാമതെത്തി. ടോക്യോ ഒളിംപിക്സിൽ മെഡൽ നിലയിൽ 48-ാം സ്ഥാനത്താണ് ഇന്ത്യ. 2016ലെ റിയോ ഒളിംപിക്സിൽ രണ്ടു മെഡലുകളുമായി 67-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഒളിംപിക്സ് എന്ന പ്രത്യേകതയും ടോക്യോ ഒളിംപിക്സിനുണ്ട്. ഒരു സ്വർണമടക്കം ഏഴ് മെഡലുകളാണ് ടോക്യോയിലെ ലോക കായിക വേദിയിൽ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. 2012 ലണ്ടൻ ഒളിംപിക്സിലെ ആറ് മെഡൽ നേട്ടത്തെയാണ് ഇന്ത്യ ടോക്യോയിൽ മറികടന്നത്.

Read More: Tokyo 2020: മിൽഖ സിങ്ങിനും പി ടി ഉഷയ്ക്കും നഷ്ടമായത്; വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നീരജ് തിരുത്തിയ ചരിത്രം

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയത്. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യ ആദ്യമായാണ് അത്‌ലറ്റിക്സ് ഇനത്തിൽ സ്വർണം നേടുന്നത്. 87.58 മീറ്റര്‍ ദൂരം പായിച്ചാണ് ഹരിയാന സ്വദേശിയായ ഇരുപത്തി മൂന്നുകാരനായ നീരജ് ചോപ്ര പുരുഷ ജാവലിനിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഒളിംപികിസിൽ അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കരസേനാ ജൂനിയർ കമ്മിഷന്‍ഡ് ഓഫീസറായ നീരജ് സ്വന്തമാക്കി. 2008 ബെയ്ജിങ് ഒളിംപിക്സിലായിരുന്നു അഭിനവ് ബിന്ദ്ര റൈഫിളിൽ സ്വർണം നേടിയത്. 13 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നീരജിലൂടെ രണ്ടാം വ്യക്തിഗത സ്വർണ നേട്ടം ഇന്ത്യൻ കായിക രംഗം സ്വന്തമാക്കിയത്.

നീരജിന്റെ സ്വർണ നേട്ടത്തിന് പുറമെ രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ നേടി. ഭാരോദ്വഹനത്തിൽ മീരബായ് ചാനുവും 57 കിലോ ഗ്രാം വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ രവി കുമാർ ദഹിയയുമാണ് സ്വർണം നേടിയത്. ബാഡ്മിന്റണിൽ പിവി സിന്ധുവും, 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ബജ്‌രംഗ് പൂനിയയും ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹൈനും വ്യക്തിഗത വെങ്കല മെഡലുകൾ സ്വന്തമാക്കി. ഇന്ത്യൻ പുരുഷ ഹോക്കിടീമും വെങ്കല നേട്ടം സ്വന്തമാക്കി.

Read More: Tokyo Olympics: ‘ആ ചിരിയില്‍ എല്ലാമുണ്ട്’; നീരജിനെ ചേര്‍ത്ത് പിടിച്ച് ശ്രീജേഷ്

41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹോക്കിയില്‍ ഇന്ത്യ സെമിഫൈനൽ പ്രവേശിച്ചത്. സെമിയിൽ പരാജയപ്പെട്ടെങ്കിലും വെങ്കല മെഡല്‍ മത്സരത്തില്‍ ജര്‍മനിയോട് 5-4 എന്ന സ്കോറിന് വിജയിക്കുകയായിരുന്നു.

മീരബായ് ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തോടെയാണ് ഇന്ത്യൻ താരങ്ങൾ ഈ ഒളിംപിക്സിലെ മെഡൽ നേട്ടത്തിന് തുടക്കം കുറിച്ചത്. സമാപന ദിവസത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെ നീരജ് ചോപ്രയുടെ സുവർണ നേട്ടത്തിലൂടെ ഏഴ് മെഡലുകൾ എന്ന അഭൂതപൂർവമായ നേട്ടവും ടോക്യോ ഒളിംപിക്സിലെ ടീം ഇന്ത്യ സ്വന്തമാക്കി.

Read More: Tokyo 2020: അന്ന് ഒരു നോട്ട്ബുക്കുമായി വന്ന പതിമൂന്നുകാരൻ; ഇന്ന് സ്വർണമെഡൽ ജേതാവ്; നീരജിനെക്കുറിച്ച് മുൻ പരിശീലകൻ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Tokyo olympics closing ceremony next olympics at paris in 2024