Tokyo Olympics 2020: ടോക്യോ ഒളിംപിക്സിലെ വേഗമേറിയ താരമായി ജേക്കബ്സ്

9.80 സെക്കന്‍ഡുകൊണ്ട് 100 മീറ്റര്‍ മറികടന്നാണ് ജേക്കബ്‌സ് ഒന്നാമതെത്തിയത്

Olympics 100 Meter Finals, 100 Meter Finals Time, 100 Meter Finals Result, Usain Bolt, Trayvon Bromell, Ronnie Baker, Andre de Grasse, Fred Kerley, Yohan Blake, IE Malayalam
Photo: twitter.com/Olympics

Tokyo Olympics 2020: ടോക്യോ: ടോക്യോ ഒളിമ്പിക്‌സിൽ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ മെഡൽ ഇറ്റലിയുടെ ലാമൗണ്ട് മാഴ്‌സല്‍ ജേക്കബ്‌സിന്. 9.80 സെക്കന്‍ഡുകൊണ്ട് 100 മീറ്റര്‍ മറികടന്നാണ് ജേക്കബ്‌സ് ഒന്നാമനായി മത്സരം പൂര്‍ത്തിയാക്കിയത്.

യുഎസിന്റെ ഫ്രെഡ് കെര്‍ലി വെള്ളിയും കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ വെങ്കലവും നേടി. കെര്‍ലി 9.84 മിനുറ്റിലും ഡെ ഗ്രാസ്സെ 9.89 മിനുറ്റിലുമാണ് 100 മീറ്റർ ഫിനിഷ് ചെയ്തത്.

ടോക്യോയിലെ വിജയത്തോടെ യൂറോപ്പിലെ ഏറ്റവും വേഗമേറിയ താരമെന്ന റെക്കോഡും ജേക്കബ്‌സ് സ്വന്തമാക്കി. കെർലിയും ഗ്രാസ്സെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്ചവച്ചു.

സ്പ്രിന്റ് ഇനങ്ങളിലെ അവസാന വാക്കായ ഉസൈന്‍ ബോള്‍ട്ടിന്റെ അസാന്നിധ്യമായിരുന്നു ഇത്തവണ 100 മീറ്ററിലെ ഏറ്റവും വലിയ പ്രത്യേകത. തന്റെ പകരക്കാരന്‍ ആകാന്‍ ആര്‍ക്കും സാധിക്കില്ല എന്ന് ബോള്‍ട്ട് തന്നെ പ്രഖ്യാപിച്ചിരുന്നു.

ബെയ്ജിങ്ങിലും, ലണ്ടണിലും, റിയോയിലും ട്രാക്കിന് പുറത്ത് ബോള്‍ട്ടിന്റെ തോല്‍വി പലരും പ്രവചിച്ചിരുന്നു. എന്നാല്‍ വിദഗ്ധരുടേയും പ്രായത്തിന്റേയും വെല്ലുവിളികളെ അയാള്‍ ട്രാക്കില്‍ മറികടന്നു. എന്തുകൊണ്ടാണ് താന്‍ ഒന്നാമനായി തുടരുന്നതെന്ന് ബോള്‍ട്ട് തെളിയിച്ചത് നാം കണ്ടതാണ്.

ബോള്‍ട്ട് മാത്രമല്ല, സമയത്തെ കീഴടക്കി കുതിക്കുന്ന പല മഹാരഥന്മാരും ടോക്കിയോയില്‍ 100 മീറ്റര്‍ പോരാട്ടത്തിനുണ്ടായിരുന്നില്ല. നിലവിലെ ലോകചാമ്പ്യനായ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ജസ്റ്റിന്‍ ഗാറ്റ്ലിന്‍ തുടങ്ങിയവരും ഇത്തവണത്തെ നഷ്ടമാണ്. ഉത്തേജക മരുന്നാണ് കോള്‍മാനെ കുടുക്കിയത്.

Also Read: Tokyo Olympics: ഒളിംപ്കിസ് ഹോക്കിയിൽ 41 വർഷത്തിന് ശേഷം ക്വാർട്ടർ പ്രവേശനം നേടി ഇന്ത്യൻ വനിതാ ടീം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics athletics mens 100 meter finals today

Next Story
Tokyo Olympics 2020: സിന്ധുവിന് വെങ്കലം; ഇന്ത്യക്ക് രണ്ടാം മെഡൽPV Sindhu, PV Sindhu Live match, PV Sindhu vs He Bingjiao Match, PV Sindhu vs He Bingjiao Live Streaming, PV Sindhu vs He Bingjiao Match Time, PV Sindhu vs He Bingjiao Highlights, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com