Tokyo Olympics 2020: ഇന്ത്യക്ക് വീണ്ടും നിരാശ; ഡിസ്‌കസ് ത്രോയിൽ കമൽപ്രീത് കൗൾ ആറാമത്

68.98 മീറ്റർ എറിഞ്ഞ അമേരിക്കന്‍ താരം വലേറി ഓള്‍മാൻ സ്വർണം നേടി

india women hockey, tokyo olympics, tokyo olympics 2021 day 10, day 10 tokyo olympics 2020, tokyo olympics 2021 live, tokyo olympics india 2021, tokyo olympics 2020 india, tokyo olympics 2020 schedule, olympics, olympics 2021, olympics 2020, olympics 2021 schedule, olympics day 10, india at olympics, india at olympics 2020, india at olympics 2021, india at olympics 2021 day 10 schedule, india at olympics 2020 schedule, india at olympics day 10 fixtures, india at olympics day 9 matches schedule, Tokyo Olympics, fouaad mirza tokyo olympics, kamlpreet kaur discus throw final, dutee chand 200m

ടോക്കിയോ: ടോക്കിയോ ഒളിംപിക്സിൽ വനിതകളുടെ ഡിസ്‌കസ് ത്രോ മത്സരത്തിൽ ഇന്ത്യയുടെ കമൽപ്രീത് കൗറിന് ഫൈനലിൽ ആറാം സ്ഥാനം. ഫൈനലിലെ ആറ് ശ്രമങ്ങളിൽ ഇന്ത്യൻ താരത്തിന് 63.70 മീറ്റർ വരെ എറിയാൻ സാധിച്ചുള്ളൂ.

68.98 മീറ്റർ എറിഞ്ഞ അമേരിക്കന്‍ താരം വലേറി ഓള്‍മാൻ സ്വർണം നേടി. 66.86 മീറ്റർ എറിഞ്ഞ് ജർമ്മനിയുടെ ക്രിസ്റ്റിൻ പുഡൻസ് വെള്ളിയും 65.72 മീറ്റർ എറിഞ്ഞ ക്യൂബയുടെ യാമി പെരസ് വെങ്കല മെഡലും നേടി.

ഫൈനലിൽ ആദ്യ ശ്രമത്തിൽ 61.62 മീറ്റർ കണ്ടെത്തിയ കമൽപ്രീതിന്റെ പിന്നീട് ഒന്നിടവിട്ട ശ്രമങ്ങൾ അസാധുവായിരുന്നു. മൂന്നാം ശ്രമത്തിൽ 63.70 മീറ്ററും അഞ്ചാം ശ്രമത്തിൽ 61.37 മീറ്ററും എത്തിക്കാനേ ഇന്ത്യൻ താരത്തിന് കഴിഞ്ഞുള്ളു.

യോഗ്യതാ റൗണ്ടിൽ മൂന്നാം ശ്രമത്തിൽ 64 മീറ്റർ എറിഞ്ഞാണ് ഫൈനലിൽ കമൽപ്രീത് ഫൈനൽ യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാമതായിരുന്നു കമൽപ്രീത് കൗൾ. ആദ്യ ശ്രമത്തില്‍ 66.42 എറിഞ്ഞ അമേരിക്കന്‍ താരം വലേറി ഓള്‍മാന്‍ ആയിരുന്നു മുന്നിൽ.

ആദ്യ യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്തെത്തിയ മറ്റൊരു ഇന്ത്യൻ താരം സീമ പൂനിയ യോഗ്യത ലഭിക്കാതെ പുറത്തായിരുന്നു. 60.57 മീറ്ററാണ് സീമ എറിഞ്ഞത്.

അതേസമയം, ഹോക്കിയിൽ പുരുഷ ടീമിന് പിന്നാലെ ഇന്ത്യൻ വനിതാ ടീമും സെമിയിൽ കടന്നു. കരുത്തരായ ഓസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. പെനാലിറ്റി കോര്‍ണറില്‍ നിന്ന് ഗുര്‍ജിത്ത് കൗറാണ് ഇന്ത്യക്കായി ഗോൾ നേടിയത്.

Also read: Tokyo Olympics 2020: സ്വര്‍ണമെഡല്‍ പങ്കിട്ടു; ബാര്‍ഷിം-ടാംബേരി സൗഹൃദത്തിന് കൈയടിച്ച് ലോകം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics 2021 kamalpreet kaur in womens discus throw finals

Next Story
Tokyo Olympics 2020: സ്വര്‍ണമെഡല്‍ പങ്കിട്ടു; ബാര്‍ഷിം-ടാംബേരി സൗഹൃദത്തിന് കൈയടിച്ച് ലോകം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express