scorecardresearch
Latest News

Tokyo Olympics 2021 Full Schedule: ടോക്കിയോ ഒളിമ്പിക്സ് 2021: മത്സര പട്ടിക, അത്ലറ്റുകൾ; അറിയേണ്ടതെല്ലാം

ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ അത്‌ലറ്റും ഇത്തവണ മത്സരിക്കുന്നുണ്ട്

Tokyo Olympics 2020

Tokyo Olympics 2021 Full Schedule: All you need to know, top athletes, schedule: കോവിഡ് മൂലം മാറ്റിവെച്ച 2020 ഒളിമ്പിക്സ് ജൂലൈ 23 നും ആഗസ്റ്റ് എട്ടിനും ഇടയിൽ നടക്കാനിരിക്കുകയാണ്. ആഗസ്റ്റ് 24നും സെപ്റ്റംബർ അഞ്ചിനും ഇടയിലായി പാരാലിമ്പിക് ഗെയിംസും നടക്കും.

ലോകത്തെ ഏറ്റവും വലിയ കായിക ഉത്സവത്തിൽ ഈ വർഷം നിലവിലെ ചാമ്പ്യനായ സിമിയോൺ ബിൽസിന്റെ തിരിച്ചുവരവ് കാണാനാകും, ഒപ്പം ജപ്പാന്റെ സൂപ്പർ താരം നയോമി ഒസാക്കയും നീന്തൽ താരം കാറ്റി ലെഡെക്കിയും മത്സരിക്കുന്നുണ്ട്.

ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ അത്‌ലറ്റും ഇത്തവണ മത്സരിക്കുന്നുണ്ട്. ഭാരോദ്വഹനത്തിലാണ് 43 വയസുള്ള ലോറൽ ഹബാർഡ് മത്സരിക്കുക. ലിംഗ മാറ്റത്തിനു മുൻപ് 2013ൽ പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ അവർ മത്സരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ 2015ൽ പുറപ്പെടുവിച്ചതിനു ശേഷമാണ് അവർക്ക് മത്സരിക്കാൻ യോഗ്യത ലഭിച്ചത്.

നിങ്ങൾ അറിയേണ്ടതെല്ലാം:

ജൂലൈ 23 നാണ് ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കുക. കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നഗരത്തിലാണ് ഈ തവണ ഒളിമ്പിക്സ് നടക്കുന്നത്. കോവിഡ് കാരണം ഒരു വർഷം വൈകി നടക്കുന്ന ഒളിമ്പിക്സിന് നേരത്തെ പതിനായിരത്തോളം വരുന്ന ജാപ്പനീസ് കാണികളെ പ്രവേശിപ്പിക്കാൻ ഉദ്ദേശിച്ചിരുനെങ്കിലും പിന്നീട് കാണികളെ വിലക്കുകയായിരുന്നു. ജൂലൈ 8 നാണ് ജപ്പാനിന്റെ തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇത് ആഗസ്റ്റ് 22 വരെയാണ് തുടരുക.

പുറപ്പെടുന്നതിന് മുമ്പും ജപ്പാനിലെത്തുമ്പോഴും അന്താരാഷ്ട്ര അത്ലറ്റുകളെയും സപ്പോർട്ട് സ്റ്റാഫുകളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കും. ടോക്കിയോ ഒളിമ്പിക്സിലെ അത്‌ലറ്റുകൾ കോവിഡ് മുൻകരുതലിന്റെ ഭാഗമായി മെഡലുകൾ സ്വന്തം കഴുത്തിൽ ഇടുകയാണ് ചെയ്യുക. മെഡൽ ജേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നവരും മാസ്ക് ധരിക്കണമെന്ന് അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നേരത്തെ പറഞ്ഞിരുന്നു.

ഒളിമ്പിക്സിന് കാണികളെ പ്രവേശിപ്പിക്കാത്തതിനാൽ കണികളുള്ള അന്തരീക്ഷം വേദികളിലും സ്‌റ്റേഡിയങ്ങളിലും അത്ലറ്റുകൾക്കായി നൽകുന്നതിന് ശബ്‌ദ സംവിധാനം ഉപയോഗിക്കും എന്ന് പറഞ്ഞിട്ടുണ്ട്. മുൻ ഒളിമ്പിക്സുകളിൽ റെക്കോർഡ് ചെയ്തിട്ടുള്ള കാണികളുടെ ശബ്‌ദമായിരിക്കും ഇതിനായി ഉപയോഗിക്കുക. കായികതാരങ്ങൾക്ക് മത്സരത്തിനു ശേഷം അവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഫാൻ ക്ലബ്ബുകൾ ഒക്കെയുമായി സംസാരിക്കാനുള്ള അവസരം നൽകും, അതുപോലെ ആരാധകർക്ക് ആറ് സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകൾ താരത്തിന് വേണ്ടി അയക്കാനും സാധിക്കും. അവ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും.

ടോക്കിയോ രണ്ടാം തവണയാണ് ഒളിമ്പിക്സ് വേദിയാകുന്നത്. ഈ വർഷം സ്കേറ്റ്ബോർഡിംഗ്, കരാട്ടെ, സർഫിംഗ്, സ്പോർട്ട് ക്ലൈംബിംഗ് തുടങ്ങിയ മത്സര ഇനങ്ങളും ഒളിമ്പിക്സിന്റെ ഭാഗമാണ്. ഈ തവണ 42 വേദികളിലായി 33 കായിക ഇനങ്ങളിൽ 339 മത്സരങ്ങളാണ് നടക്കുക.

മത്സരങ്ങളുടെ എണ്ണം ഇങ്ങനെ: അക്വാട്ടിക്സ് (49), ആർച്ചറി (5), അത്‌ലറ്റിക്സ് (48), ബാഡ്മിന്റൺ (5), ബേസ്ബോൾ / സോഫ്റ്റ്ബോൾ (2), ബാസ്കറ്റ് ബോൾ (4), ബോക്സിംഗ് (13), കനോയിംഗ് (16), സൈക്ലിംഗ് (22), കുതിരയോട്ടം (6) ), ഫെൻസിംഗ് (12), ഫീൽഡ് ഹോക്കി (2), ഫുട്ബോൾ (2), ഗോൾഫ് (2), ജിംനാസ്റ്റിക്സ് (18), ഹാൻഡ്‌ബോൾ (2), ജൂഡോ (15), കരാട്ടെ (8), പെന്റാത്‌ലോൺ (2), റോയിംഗ് ( 14), റഗ്ബി (2), സെയ്‌ലിംഗ് (10), ഷൂട്ടിംഗ് (15), സ്കേറ്റ്ബോർഡിംഗ് (4), സ്പോർട്ട് ക്ലൈംബിംഗ് (2), സർഫിംഗ് (2), ടേബിൾ ടെന്നീസ് (5), തായ്‌ക്വോണ്ടോ (8), ടെന്നീസ് (5), ട്രയാത്ത്‌ലോൺ (3), വോളിബോൾ (4), ഭാരോദ്വഹനം (14), ഗുസ്തി (18).

മത്സര പട്ടിക:

Read Also: ഒളിംപിക് വില്ലേജില്‍ വിദേശ സംഘാടകന് കോവിഡ് സ്ഥിരീകരിച്ചു, ആശങ്ക

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Tokyo olympics 2021 full schedule all you need to know top athletes schedule