Tokyo Olympics 2021 Day 7: ജപ്പാൻ താരത്തെ വീഴ്ത്തി സിന്ധു സെമിയിൽ

ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സിന്ധു തോല്പിച്ചത്

ഫൊട്ടോ: ട്വിറ്റർ/ടീം ഇന്ത്യ

ടോക്കിയോ: വനിതകളുടെ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി സിന്ധു സെമി ഫൈനലിൽ കടന്നു. സിന്ധുവിന്റെ തുടർച്ചയായ രണ്ടാം ഒളിംപിക്സ് സെമിയാണിത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകളിൽ 21-13, 22-20 എന്ന സ്‌കോറിനാണ് സിന്ധു തോല്പിച്ചത്, നാളെയാണ് സെമിഫൈനൽ മത്സരം.

അമ്പെയ്ത്തിൽ ദീപിക കുമാരിക്ക് തോൽവി; വനിതാ ഹോക്കിയിൽ ഇന്ത്യക്ക് ജയം

വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരിക്ക് തോൽവി. ക്വാര്‍ട്ടറില്‍ തെക്കന്‍ കൊറിയയുടെ ആന്‍ സാനിയയോടാണ് തോറ്റത്.

വനിതാ ഹോക്കിയിൽ അവസാന മിനിറ്റിൽ നിർണായക വിജയം നേടി ഇന്ത്യ. അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്പിച്ചത്. ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനൽ സാധ്യതകൾ നിലനിർത്തി.

ഈ ഒളിമ്പിക്സിലെ ഇന്ത്യൻ വനിതകളുടെ ആദ്യ ജയമാണിത്. നേരത്തെ നെതർലാൻഡിനോടും ഇറ്റലിയോടും ജർമനിയോടും ഇന്ത്യ തോറ്റിരുന്നു. ഗ്രൂപ്പ് സ്റ്റേജിലെ ഇന്ത്യയുടെ അവസാന മത്സരം നാളെയാണ്. വിജയം അനിവാര്യമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.

ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ

ടോക്കിയോ ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി.ജാബിർ പുറത്തായി. അഞ്ചാം ഹീറ്റ്‌സിൽ അവസാനമായാണ് ജാബിർ ഫിനിഷ് ചെയ്തത്. 50.77 സെക്കൻഡാണ് സമയം.

വനിതകളുടെ 69 കിലോഗ്രാം ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹൈൻ മെഡലുറപ്പിച്ചു. ക്വാർട്ടറിൽ ചൈനീസ് തായ്‌പേയ് താരം നിയൻ-ചിൻ ചെനിനെ തോൽപ്പിച്ച് സെമിഫൈനലിൽ കടന്നു.

മത്സരത്തിന്റെ ആദ്യ റൗണ്ടുമുതൽ ആധിപത്യം ഉറപ്പിച്ച ലവ്ലിന 4-1നാണ് ജയിച്ചത്. ഒളിമ്പിക്സ് ബോക്സിങ്ങിൽ സെമി ഫൈനലിൽ എത്തുന്ന മൂന്നാമത്തെ താരമാണ് ലവ്ലിന.

അതേസമയം, വനിതകളുടെ 60 കിലോ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സിമ്രാന്‍ജിത് പുറത്തായി. തായ്‌ലന്‍ഡിന്റെ സുഡാപോണ്‍ സീസോണ്‍ഡിയാണ് പ്രീക്വാർട്ടറിൽ ഇന്ത്യന്‍ താരത്തെ തോൽപ്പിച്ചത്. 5-0 ആണ് സ്കോർ.

അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോർഡ് തിരുത്തി അവിനാശ്

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ നൽകി അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ. വനിതാ വ്യക്തിഗത മത്സരത്തില്‍ റഷ്യയുടെ സീനിയ പെറോവയെ തോൽപ്പിച്ചാണ് ദീപിക ക്വാർട്ടർ ഫൈനലിൽ കടന്നത്.

ഷൂട്ട് ഓഫിലേക്ക് കടന്ന മത്സരത്തിൽ 6-5 എന്ന സ്കോറിനാണ് ദീപികയുടെ ജയം. നിശ്ചിത സെറ്റുകൾക്ക് ശേഷം സമനിലയിൽ ആയതിനെ തുടർന്നാണ് മത്സരം ഷൂട്ട് ഓഫിലേക്ക് കടന്നത്. ക്വാർട്ടറിൽ കൊറിയയുടെ ആൻ സാനിനെയാണ് ദീപിക നേരിടുക.

അതേസമയം, പുരുഷന്മാരുടെ 3000 സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബ്ലെ ഹീറ്റ്സിലെ ദേശീയ റെക്കോർഡ് തിരുത്തി. രണ്ടാമത്തെ ഹീറ്റ്‌സില്‍ എട്ടു മിനിറ്റ് 18 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോർഡാണ് തിരുത്തിയത്. ഫെഡറേഷന്‍ കപ്പില്‍ അവിനാശ് കുറിച്ച എട്ടു മിനിറ്റ് 20 സെക്കന്‍ഡ് എന്ന സമയമാണ് ടോക്കിയോയിൽ മറികടന്നത്. എന്നാൽ അവിനാശിന് ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല.

Also read: ഗ്യാലറിയില്‍ ഇരുന്ന് കൈയടിച്ച് ഭാര്യ ദീപിക; അതാനു കീഴടക്കിയത് ഒളിംപിക് ചാമ്പ്യനെ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics 2021 day 7 updates

Next Story
ഗ്യാലറിയില്‍ ഇരുന്ന് കൈയടിച്ച് ഭാര്യ ദീപിക; അതാനു കീഴടക്കിയത് ഒളിംപിക് ചാമ്പ്യനെ
The moderation of comments is automated and not cleared manually by malayalam.indianexpress.com