Tokyo Olympics 2021 Day 12: ഗോദയില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; രവി കുമാര്‍ ഫൈനലില്‍

സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് ലവ്ലിന തോറ്റു

Photo: Olympics

Tokyo Olympics 2021 Day 12: ടോക്കിയോ ഒളിംപിക്സ് പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയിൽ രവി കുമാര്‍ ദഹിയയ ഫൈനലില്‍ പ്രവേശിച്ചു. കാസാഖിസ്ഥാന്റെ എന്‍. സനയേവിനെയാണ് പരാജയപ്പെടുത്തിയത്.

അതേസമയം 86 കിലോ ഗ്രാം വിഭാഗത്തില്‍ ദീപക് പൂനിയ സെമിയില്‍ പുറത്തായി. അമേരിക്കയുടെ ഡേവിഡ് ടെയ്ലറിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 10-0.

ബള്‍ഗേറിയയുടെ ജോര്‍ജി വാന്‍ഘലോവിനെ 14-4ന് തോൽപിച്ചാണ് രവി കുമാര്‍ സെമിയിലേക്ക് കടന്നത്. കസാഖിസ്ഥാന്റെ നുറിസ്ലാം സനയേവാണ് സെമിയില്‍ രവി കുമാർ നേരിടുക. ചൈനയുടെ ലിന്‍ സുഷനെ തോല്‍പ്പിച്ചാണ് ദീപക് സെമിയിൽ കടന്നത്. 6-3നായിരുന്നു ദീപകിന്റെ ജയം. അമേരിക്കയുടെ ഡേവിഡ് ടയ്‌ലറെയാണ് ദീപക് സെമിയിൽ നേരിടുക.

ബോക്സിങ്ങിൽ ഇന്ത്യയുടെ വനിതാ ബോക്സർ ലവ്‌ലിന ബോർഗൊഹെയ്ന് വെങ്കലം. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിനയുടെ നേട്ടം. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് ലവ്ലിന തോറ്റു. ഇതോടെയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്. സ്‌കോര്‍: 5-0.

അതേസമയം വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അന്‍ഷു മാലിക് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. ബലാറസിന്റെ ഐറിന കുറഷിനയോടാണ് അൻഷു തോറ്റത്. 8-2നായിരുന്നു കുറാഷിനയുടെ ജയം.

ജാവലിൻ ത്രോയിൽ നീരജ് ഫൈനലിൽ; ബോക്സിങ്ങിൽ ലാവ്‌ലിനക്ക് ഇന്ന് സെമിഫൈനൽ

പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 86.65 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനൽ യോഗ്യത നേടിയത്. ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഇന്ത്യൻ താരം ഫൈനലിലേക്ക് എത്തിയത്.

അതേസമയം, വനിതാ ബോക്സിങ് 69 കിലോ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ലാവ്ലിന ബോർഗോഹെയ്‌ൻ ഇന്ന് സെമിഫൈനൽ മത്സരത്തിനിറങ്ങും. നിലവിലെ ലോക ചാമ്പ്യനായ തുർക്കി താരം ബുസേനസ് സർമേനലിയെ ആണ് നേരിടുക. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് മത്സരം.

വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യ ഇന്ന് അർജന്റീനയെ നേരിടും. ഒളിംപിക് ചാമ്പ്യന്മാരയ ഓസ്‌ട്രേലിയയെ ക്വാർട്ടറിൽ വീഴ്ത്തിയ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഇന്ന് ഇറങ്ങുക.

Also read: Tokyo Olympics 2020: ‘ഇത് ആവേശകരവും സന്തോഷകരവുമായ നിമിഷം;’ അഭിമാനത്തോടെ തിരിച്ചെത്തി പിവി സിന്ധു

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics 2021 day 12 india updates

Next Story
‘ഇങ്ങനെ പോയാൽ ഗുണനിലവാരമുള്ള ക്രിക്കറ്റ് താരങ്ങളാരും അവശേഷിക്കാത്ത സമയമുണ്ടായേക്കാം;’ കോഹ്ലിvirat kohli, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com