Tokyo Olympics 2021: പുരുഷന്മാരുടെ ഷോട്ട്പുട്ട് മത്സരത്തിൽ ഇന്ത്യയുടെ തജീന്ദർപാൽ സിങ് തൂർ യോഗ്യത റൗണ്ടിൽ പുറത്തായി. ഫൈനലിലേക്കുള്ള യോഗ്യത റൗണ്ടിൽ 13-ാം സ്ഥാനമാണ് താരത്തിന് ലഭിച്ചത്.
ആദ്യ ശ്രമത്തിൽ 19.99 മീറ്റർ കണ്ടെത്തിയ ഇരുപത്താറുക്കാരന്റെ പിന്നീടുള്ള രണ്ടു ശ്രമങ്ങളും ഫൗൾ ആയി മാറുകയായിരുന്നു. ആകെ 16 പേർ മത്സരിച്ചതിൽ 12 പേരാണ് ഫൈനലിന് യോഗ്യത നേടിയത്.
ഗുസ്തിയില്‍ ഇന്ത്യക്ക് നിരാശ; സോനം മാലിക് ആദ്യ റൗണ്ടില്‍ പുറത്ത്
ഗുസ്തിയില്‍ ഇന്ത്യയുടെ സാക്ഷി മാലിക് ആദ്യ റൗണ്ടില്‍ പുറത്തായി. 62 കിലോഗ്രാം വിഭാഗത്തില്‍ മംഗോളിയയുടെ ബൊലോർട്ടുയ ഖുറേൽഖുയോടാണ് പരാജയപ്പെട്ടത്. ബൊലോർട്ടുയ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ താരമാണ്.
മത്സരത്തില്‍ ഭൂരിഭാഗവും സോനത്തിനായിരുന്നു മേല്‍ക്കൈ. എന്നാല്‍ മംഗോളിയന്‍ താരം അവസാന ഘട്ടത്തില്‍ ഡബിള്‍ പോയിന്റ് നേടിയത് സോനത്തിന് തിരിച്ചടിയായി.
അതേസമയം, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി യോഗ്യതാ റൗണ്ടില്‍ പുറത്ത്. ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനക്കാരിയായാണ് അന്നു ഫിനിഷ് ചെയ്തത്. തന്റെ മികച്ച വ്യക്തിഗത പ്രകടനമായ 63.24 മീറ്ററിന്റെ അടുത്തെത്താന്‍ പോലും താരത്തിനായില്ല.
ആദ്യ അവസരത്തില്‍ 50.35 മീറ്ററാണ് അന്നു എറിഞ്ഞത്. രണ്ടാമത്തേതില്‍ 53.19 ആയി ഉയര്‍ത്തിയെങ്കിലും 14 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന എട്ടില്‍ ഇടം പിടിക്കാന്‍ 60 മീറ്റര്‍ എന്ന ലക്ഷ്യം മറികടക്കണമായിരുന്നു. മൂന്നാം ശ്രമത്തില്‍ 54.04 മീറ്ററാണ് അന്നുവിന് ജാവലിന്‍ എറിയാനായത്.
Also Read: Tokyo Olympics 2020: സിന്ധുവിന്റെ വാക്കുകള്‍ കണ്ണീരണിയിച്ചു, കൂടെ നിന്നതിന് നന്ദി: തായ് സൂ യിങ്