Latest News

Tokyo Olympics 2020: ഹോക്കിയിൽ ചരിത്രം രചിച്ച് ഇന്ത്യ; ജർമ്മനിയെ തകർത്ത് വെങ്കലം

41 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്

tokyo olympics, tokyo olympics 2021, tokyo olympics 2021 schedule day 13, india tokyo olympics, tokyo olympics 2021 live, india tokyo olympics 2021 schedule, tokyo olympics india schedule 2021, tokyo olympics 2020, tokyo olympics 2020 schedule, tokyo olympics 2020 india schedule, tokyo olympics 2020 matches timings, tokyo olympics today events, tokyo olympics timings, india at olympics, india at olympics 2020, india at olympics 2021, ravi dahiya tokyo olympics final, Anshu Malik repechage, Vinesh Phogal Tokyo Olympics, Deepak Punia bronze medal match, Aditi Ashok tokyo olympics, india vs germany bronze medal match, ie malayalam

Tokyo Olympics 2020: ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. ശക്തരായ ജർമ്മനിക്ക് എതിരെ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ ജയം. 41 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. 1981ലെ മോസ്കോ ഒളിംപിക്സിൽ ആയിരുന്നു ഇന്ത്യയുടെ അവസാന മെഡൽ നേട്ടം. ഈ ഒളിംപിക്സിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.

ആവേശകരമായ മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ഇന്ത്യ തിരിച്ചടിച്ചാണ് വിജയം കൊയ്തത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടി. രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവരാണ് ജർമനിക്കായി സ്കോർ ചെയ്തത്.

മലയാളി ഗോൾ കീപ്പർ ശ്രീജേഷിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. മത്സരത്തിന്റെ തുടക്കത്തിൽ ജർമ്മനി ഗംഭീര മത്സരമാണ് കാഴ്ചവച്ചത്. മികച്ച പാസുകളുമായി കളം നിറഞ്ഞ ജർമ്മനി രണ്ടാം മിനിറ്റിൽ തന്നെ ലീഡ് കുറിച്ചു. ടിമര്‍ ഓറസാണ് ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയത്.

രണ്ടാം ക്വാര്‍ട്ടറില്‍ 17-ാം മിനിറ്റിൽ സിമ്രാന്‍ജീത്തിലൂടെ ഇന്ത്യ സമനില കണ്ടെത്തി. പക്ഷേ ഉടൻ തന്നെ ജർമ്മനി തിരിച്ചടിച്ചു. തുടരെ രണ്ടു ഗോളുകൾ സ്വന്തമാക്കി ഇന്ത്യയെ പ്രതിരോധത്തിലാക്കി. പിന്നീട് കരുതികളിച്ച ഇന്ത്യക്ക് വേണ്ടി 27-ാം മിനിറ്റിൽ ഹർദിക് സിങ് രണ്ടാം ഗോൾ നേടി. അധികം വൈകാതെ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് കൗർ ഗോൾ നേടി രണ്ടാം ക്വാർട്ടറിന്റെ അവസാനം മത്സരം 3-3 എന്ന നിലയിൽ സമനിലയിലാക്കി.

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ രൂപീന്ദർ സിങ്ങിലൂടെ ഇന്ത്യ നാലാം ഗോൾ കണ്ടെത്തി. 34-ാം മിനിറ്റിൽ ഹര്‍മന്‍പ്രീതിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റിയാണ് ഗോളിൽ കലാശിച്ചത്. അധികം താമസിക്കാതെ സിമ്രൻജിത് സിങ്ങിന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യ 5-3 എന്ന നിലയിൽ ലീഡ് ഉറപ്പിച്ചു. പിന്നീട് പരുങ്ങലിലായ ജർമ്മനി തുടരെ ഗോൾ ശ്രമങ്ങൾ നടത്തിയെങ്കിലും ശ്രീജേഷ് എല്ലാം തട്ടിയകറ്റി.

ഒടുവിൽ നാലാം ക്വാർട്ടറിൽ ജർമ്മനി നാലാം ഗോൾ നേടിയെങ്കിലും പൊരുതി കളിച്ച ഇന്ത്യ കൂടുതൽ ഗോളുകൾ വഴങ്ങാതെ അവസാന പത്തു മിനിറ്റ് പിടിച്ചു നിന്ന് വിജയം ഉറപ്പിച്ചു.

Also read: Tokyo Olympics: സ്വന്തം ഗ്രാമത്തില്‍ വെള്ളമില്ല, കറന്റില്ല; രവി കുമാറിന്റെ വിജയത്തിന് ഇരട്ടി മധുരം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics 2020 indian hockey team wins bronze medal

Next Story
1/100 സെക്കന്റില്‍ നഷ്ടമായ സ്വപ്നം സാക്ഷാത്കരിക്കാന്‍ നീരജ് ചോപ്രയ്ക്ക് സാധിക്കും: പി.ടി. ഉഷ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express