Latest News

Tokyo Olympics 2020 Day 3: ഹോക്കിയിൽ വീണ്ടും പരാജയം; മൂന്നാം ദിനം അവസാനിച്ചത് നിരാശയോടെ

എതിരില്ലാത്ത രണ്ട് ഗോളിന് ജർമനിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്

Tokyo Olympics, Tokyo Olympics 2020, Tokyo Olympics Updates, Tokyo Olympics News, Tokyo Olympics India, Covid, Tokyo Olympics Covid, IE Malayalam
Photo:twitter.com/TheHockeyIndia

Tokyo Olympics 2020 Day 3: Tokyo Olympics 2020 Day 3 Highlights: ടോക്യോ ഒളിംപിക്സിന്റെ മൂന്നാം ദിവസത്തിന്റെ തുടക്കം ഇന്ത്യക്ക് തിളക്കമേറിയതായിരുന്നെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ നിരാശയായിരുന്നു ഫലം. ഇന്ത്യയിലെ ആദ്യത്തെ ഒളിമ്പിക് ഫെൻസർ ഭവാനി ദേവി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരു ജയം നൽകിയെങ്കിലും റൗണ്ട് ഓഫ് 32 മത്സരത്തിൽരാജയപ്പെട്ടു. അതാനു ദാസ്, പ്രവീൺ ജാദവ്, തരുൺദീപ് റായ് എന്നിവരടങ്ങുന്ന ഇന്ത്യൻ പുരുഷ ആർച്ചറി ടീം ക്വാർട്ടർ ഫൈനലിൽ കൊറിയയോട് പരാജയപ്പെട്ടു.

ടേബിൾ ടെന്നീസിൽ പോർച്ചുഗലിനെതിരായ രണ്ടാം റൗണ്ട് മത്സരത്തിൽ ശരത് കമൽ വിജയിച്ചെങ്കിലും സഹ പാഡ്ലർ സുതിർഥ മുഖർജി പുറത്തായി. ബാഡ്മിന്റണിൽ പുരുഷ ഡബിൾസിൽ രണ്ടാം റൗണ്ടിൽ നിന്ന് സാത്വിക് സായ്‌‌രാജ് രംഗറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും പുറത്തായി. ഹോക്കിയിൽ പൂൾ എയിൽ ഇന്ത്യ ജർമ്മനിയോട് 0-2ന് തോറ്റു.

ബോക്‌സർ ആശിഷ് കുമാറിനെ റൗണ്ട് ഓഫ് 32ൽ എർബീക്ക് ടുഹെറ്റ 0-5ന് പരാജയപ്പെടുത്തി. പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ നീന്തൽതാരം സജൻ പ്രകാശ് 24 ആം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ സെമി ഫൈനലിന് യോഗ്യത നേടുന്നതിൽ സജൻ പരാജയപ്പെട്ടു.

Read More: ടോക്യോ ഒളിംപിക്സിലെ ഇതുവരെയുള്ള മെഡൽ നിലയും ഇന്ത്യയുടെ സ്ഥാനവും അറിയാം

ടെന്നീസ് താരം സുമിത് നഗാൽ രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ്‌വദേവിനോട് തോറ്റു. പുരുഷന്മാരുടെ സ്കീറ്റ് ഇനത്തിൽ അംഗദ് വീർ സിംഗ് ബജ്‌വ 18-ാം സ്ഥാനത്തും മൈരാജ് അഹ്മദ് ഖാൻ 25-ാം സ്ഥാനത്തും എത്തി.

ടേബിൾ ടെന്നീസിൽ മാനിക ബത്ര മൂന്നാം റൗണ്ടിൽ ലോക 17-ാം നമ്പർ താരം ഓസ്ട്രിയയുടെ സോഫിയ പോൾകാനോവയോട് 4-0ന് പരാജയപ്പെട്ടു.

ഹോക്കിയിൽ ഇന്ത്യക്ക് പരാജയം

വനിതാ വിഭാഗം ഹോക്കി മത്സരത്തിൽ ഇന്ത്യക്ക് പരാജയം. എതിരില്ലാത്ത രണ്ട് ഗോളിന് ജർമനിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. വനിതാവിഭാഗം ഹോക്കിയിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളിന് നെതർലാൻ്ഡ്സ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

മാനിക ബാത്രയുടെ കുതിപ്പ് അവസാനിച്ചു; മൂന്നാം റൗണ്ടില്‍ പുറത്ത്

ടേബിള്‍ ടെന്നിസ് വനിതകളുടെ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ മാനിക ബാത്ര പുറത്ത്. ഓസ്ട്രേയന്‍ താരമായ എസ് പോള്‍കാനോവയാണ് മാനികയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. സ്കോര്‍ 11-8, 11-2, 11-5, 11-6.

ബാഡ്മിന്റണില്‍ പുരുഷ വിഭാഗം ഡബിള്‍സ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ സഖ്യത്തിന് തോല്‍വി. സ്വാത്വിക്സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്‍ഡോനേഷ്യയുടെ കെവിന്‍ സഞ്ജയ-മാര്‍ക്കസ് ഫെര്‍നാല്‍ഡി സഖ്യത്തിനോടാണ് പരാജയപ്പെട്ടത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്‍ഡോനേഷ്യന്‍ സഖ്യത്തിന്റെ ജയം. സ്കോര്‍ 21-13, 21-12. ആദ്യ സെറ്റിനിടെ ചിരാഗ് ഷെട്ടിക്ക് പരുക്കേറ്റതിന് ശേഷം താളം കണ്ടെത്താന്‍ ഇരുവര്‍ക്കുമായില്ല.

അമ്പെയ്ത്തില്‍ ക്വാര്‍ട്ടറില്‍ വീണു

അമ്പെയ്ത്തില്‍ ഇന്ത്യയുടെ പുരുഷ ടീം ക്വാര്‍ട്ടറില്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ശക്തരായ കൊറിയയോടാണ് പരാജയപ്പെട്ടത്. ഒരു ഘട്ടത്തിലും കൊറിയക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്കായില്ല.

ആറ് സെറ്റുകളും സ്വന്തമാക്കിയാണ് കൊറിയയുടെ വിജയം. ഒന്നില്‍ പോലും ലീഡ് നേടാന്‍ ഇന്ത്യന്‍ സംഘത്തിന് കഴിഞ്ഞില്ല. കൊറിയ സെമിയില്‍ പ്രവേശിച്ചു.

ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ മൂന്നാം റൗണ്ടില്‍

ടേബിള്‍ ടെന്നിസില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ശരത് കമാല്‍ മൂന്നാം റൗണ്ടിലേക്ക്. പോര്‍ച്ചുഗലിന്റെ തിയാഗൊ അപ്പോലീനയെ രണ്ടിനെതിരെ നാല് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 2-11, 11-8, 11-5, 9-11, 11-6, 11-9.

ഫെന്‍സിങ്ങില്‍ ചരിത്രം കുറിച്ച് ഭവാനി

മൂന്നാം ദിനം തുടക്കം തന്നെ ഗംഭീരമായിരുന്നു ഇന്ത്യക്ക്. ഒളിംപിക്സില്‍ ഫെന്‍സിങ്ങില്‍ ആദ്യമായി യോഗ്യത നേടിയ ഇന്ത്യന്‍ താരം ഭവാനി ദേവി വിജയത്തോടെ തുടങ്ങി. 15-3 എന്ന സ്കോറിനാണ് വിജയം. റൗണ്ട് ഓഫ് 32 ലേക്ക് ഭവാനി യോഗ്യത നേടിയിരുന്നത്.

എന്നാല്‍ റൗണ്ട് ഓഫ് 32 ല്‍ ഫ്രാന്‍സിന്റെ എം. ബ്രൂനെറ്റിനോട് പരാജയപ്പെട്ടു. നാലാം റാങ്കുകാരിയാണ് ബ്രൂനെറ്റ്. സ്കോര്‍ 7-15.

Also Read: Tokyo Olympics 2021 Full Schedule: ടോക്കിയോ ഒളിമ്പിക്സ് 2021: മത്സര പട്ടിക, അത്ലറ്റുകൾ; അറിയേണ്ടതെല്ലാം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics 2020 day three updates july 26

Next Story
India vs Sri Lanka 1st T20I Score: നാല് വിക്കറ്റ് നേട്ടവുമായി ഭുവനേശ്വർ; 18.3 ഓവറിൽ ശ്രീലങ്ക ഓൾഔട്ട്; ഇന്ത്യക്ക് 38 റൺസ് വിജയംindia vs sri lanka, cricket, live cricket online, live cricket, sl vs ind, sl vs ind live score, sl vs ind T20 live score, cricket streaming, india vs sri lanka T20 live score, ind vs sl, ind vs sl live score, india vs sri lanka 1st T20 live score, sri lanka vs india 1st T20 score, india vs sri lanka, india vs sri lanka live score, ind vs sl 1st T20 live score, cricket score, live cricket score, cricket score, live cricket streaming, ind vs sl T20 live score, india vs sri lanka live score, india vs sri lanka T20, ind vs sl live streaming, india vs sri lanka live streaming, ഇന്ത്യ ശ്രീലങ്ക, ഇന്ത്യ, ശ്രീലങ്ക, ടി20, ക്രിക്കറ്റ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com