Tokyo Olympics Day 5: അമ്പെയ്ത്ത്: ദീപിക കുമാരിക്ക് ജയം; ബോക്സിങ്ങില്‍ പൂജ റാണി ക്വാര്‍ട്ടറില്‍

വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് രണ്ടാം ജയം

Tokyo Olympics: വനികളുടെ വ്യക്തിഗത വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി റൗണ്ട് ഓഫ് 32 ല്‍ കടന്നു. ഭൂട്ടാന്റെ കര്‍മയെ 6-0 നാണ് പരാജയപ്പെടുത്തിയത്.

പുരുഷ വിഭാഗം അമ്പെയ്ത്തില്‍ ലോക രണ്ടാം നമ്പര്‍ താരമായ ഗാൽസൻ ബസാർഹാപോവിനെ ഞെട്ടിച്ച ഇന്ത്യയുടെ പ്രവീണ്‍ ജാദവ് പുറത്ത്. രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരമായ അമേരിക്കയുടെ എലിസണ്‍ ബ്രാഡിയോട് 6-0 നാണ് തോല്‍വി.

അമ്പെയ്ത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് റായ് രണ്ടാം റൗണ്ടില്‍ പുറത്തായി. ഇസ്രയേലിന്റെ ഇറ്റെയ് ഷാനിയോടാണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടത്തിനൊടുവിലാണ് തരുണ്‍ദീപ് കീഴടങ്ങിയത്. സ്കോര്‍ 6-5.

ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; ക്വാര്‍ട്ടറില്‍

വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് രണ്ടാം ജയം. ഹോങ്കോങ്ങിന്റെ ച്യൂങ് ങ്യാനിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 21-9, 21-16. ജയത്തോടെ സിന്ധു ക്വാര്‍ട്ടറില്‍ കടന്നു.

ആദ്യ സെറ്റ് അനായാസം സ്വന്തമാക്കാന്‍ സിന്ധുവിനായി. എന്നാല്‍ രണ്ടാം സെറ്റില്‍ ഹോങ്കോങ് താരം തിരിച്ചു വന്നു. ആദ്യം പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യന്‍ താരം ഉജ്ജ്വല പ്രകടനത്തോടെ വിജയം നേടിയത്.

തരുണ്‍ ദീപ് രണ്ടാം റൗണ്ടില്‍

പുരുഷ വിഭാഗം അമ്പെയ്ത്തില്‍ തരുണ്‍ദീപ് റായ് രണ്ടാം റൗണ്ടില്‍. എലിമിനേഷന്‍ റൗണ്ടില്‍ ഉക്രൈന്റെ ഹണ്‍ബിനെയാണ് തരുണ്‍ പരാജയപ്പെടുത്തിയത്. നാലിനെതിരെ ആറ് ഗെയിമുകള്‍ നേടിയാണ് വിജയം. അടുത്ത റൗണ്ടില്‍ ഷാനി ഇറ്റെയാണ് എതിരാളി.

ഹോക്കി: വനിതകള്‍ക്ക് മൂന്നാം തോല്‍വി

വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. പൂള്‍ എയിലെ മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടണോട് 1-4 എന്ന സ്കോറിലാണ് പരാജയപ്പെട്ടത്. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇതോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതങ്ങള്‍ മങ്ങി.

Also Read: Tokyo Olympics 2020: പ്രായം 13; നേട്ടം ഒളിംപിക്സില്‍ സ്വര്‍ണം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics 2020 day five india live updates

Next Story
ഒരു നാൾ ഞാനും; കുട്ടിമിടുക്കിയ്‌ക്ക് കൈയ്യടിച്ച് മീരബായ് ചാനുMirabai Chanu, Mirabai Chanu returns, watch Mirabai Chanu returns to india, Mirabai Chanu olympics, Mirabai olympic medal, Mirabai india return, sports news, indian express news, മീരബായ്, മീരബായ് ചാനു, മീരാ ഭായ്, മീരാഭായ്. മീരാഭായ് ചാനു, മീരാ ഭായ് ചാനു, ഒളിംപിക്സ്, olympics malayalam, sports malayalam, malayalam news, malayalam sports news, ie malaylam,
The moderation of comments is automated and not cleared manually by malayalam.indianexpress.com