Latest News

Tokyo Olympics 2020 Day 8: ഇന്ത്യക്ക് വീണ്ടും നിരാശ; സിന്ധുവിന് സെമിയിൽ തോൽവി

വനിതകളുടെ ഡിസ്കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു

ഫൊട്ടോ: ട്വിറ്റർ/ടീം ഇന്ത്യ

Tokyo Olympics 2020: വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമി ഫൈനല്‍ പോരാട്ടത്തിൽ പി.വി. സിന്ധുവിന് തോൽവി. ചൈനീസ് തായ്പെയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങ്ങാണ് സിന്ധുവിനെ കീഴ്‌പ്പെടുത്തിയത്. നേരിട്ടുള്ള സൈറ്റുകളിലാണ് ചൈനീസ് താരം സിന്ധുവിനെ തോല്പിച്ചത്. സ്കോർ 21-18, 21-12.

ആദ്യ സെറ്റിൽ ലീഡോട് കൂടിയാണ് സിന്ധു ആരംഭിച്ചത്. കുറച്ചു നേരം സിന്ധു ലീഡ് തുടർന്നെങ്കിലും പിന്നീട് തായ്പെ താരം സ്കോർ 11-11 ന് സമനിലയിൽ എത്തിച്ചു. പിന്നീട് അത് 16-16 എന്ന നിലയിൽ എത്തിയെങ്കിലും അവിടെ നിന്നും 21-18ന് ഗെയിം സിന്ധുവിന്റെ കൈകളിൽ നിന്നും നഷ്ടമാവുകയായിരുന്നു.

രണ്ടാം സെറ്റിലും സിന്ധു നന്നായി തുടങ്ങിയെങ്കിലും അത് അധികം നേരം നീണ്ടു നിന്നില്ല. വേഗത്തിൽ ലീഡുയർത്തി തായ് സൂ യിങ് സിന്ധുവിന്റെ കയ്യിൽ നിന്നും മത്സരം തട്ടിയെടുക്കുകയായിരുന്നു.

തോറ്റെങ്കിലും വെങ്കല മെഡലിനു വേണ്ടിയുള്ള പോരാട്ടത്തിൽ സിന്ധു നാളെ ചൈനയുടെ ഹി ബിങ് ജിയാവോ നേരിടും. ഫൈനലിൽ ചൈനയുടെ ചെന്‍ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ എതിരാളി.

അതേസമയം. വനിതകളുടെ ഹോക്കിയില്‍ ഇന്ത്യ ജയിച്ചു. ദക്ഷിണാഫ്രിക്കയെ 4-3 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പ് എയിലെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം പൂര്‍ത്തിയായി. അഞ്ച് കളികളില്‍ നിന്ന് മൂന്ന് തോല്‍വിയും രണ്ട് ജയവുമാണ് നേടിയത്.

അടുത്ത റൗണ്ടിലേക്കുള്ള യോഗ്യതക്കായി മറ്റ് ടീമുകളുടെ മത്സര ഫലങ്ങള്‍ക്കായി ഇന്ത്യക്ക് കാത്തിരിക്കണം. അയര്‍ലന്‍ഡുമായുള്ള മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ ജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ ഇന്ത്യക്ക് സാധ്യതയുണ്ട്. വൈകുന്നേരം 5.15 നാണ് ഇരുവരും തമ്മിലുള്ള മത്സരം.

Also Read: PV Sindhu vs Tai Tzu-Ying Live Streaming, When and Where to watch: മെഡല്‍ ഉറപ്പിക്കാന്‍ സിന്ധു; എതിരാളി ലോക ഒന്നാം നമ്പര്‍ താരം; മത്സരം എവിടെ, എങ്ങനെ കാണാം?

അത്ലറ്റിക്സ്: ഡിസ്കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

വനിതകളുടെ ഡിസ്കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു. 64 മീറ്ററാണ് യോഗ്യതാ റൗണ്ടിലെ താരത്തിന്റെ മികച്ച പ്രകടനം. 60.29, 63.97, 64.00 എന്നിങ്ങനയാണ് പ്രകടനങ്ങള്‍. ഗ്രൂപ്പ് ബിയില്‍ രണ്ടാമതായാണ് കമല്‍പ്രീത് ഫിനിഷ് ചെയ്തത്.

ബോക്സിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി; അമിത് പംഗല്‍ പുറത്ത്

പുരുഷന്മാരുടെ 52 കിലോഗ്രാം വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ പുറത്ത്. കൊളംബിയയുടെ യുബേര്‍ജന്‍ മാര്‍ട്ടീനസിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 1-4.

ആദ്യ റൗണ്ടില്‍ അമിത് വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ കൊളംബിയന്‍ താരം തിരിച്ചു വന്നു. മൂന്നാം റൗണ്ടിലും മാര്‍ട്ടീനസ് മികവ് ആവര്‍ത്തിക്കുകയും ജയം സ്വന്തമാക്കുകയും ചെയ്തു.

അതാനു ദാസ് പുറത്ത്

അമ്പെയ്ത്തില്‍ പുരുഷ വിഭാഗം വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ അതാനു ദാസ് ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്റെ ടക്കഹാരു ഫുരുക്കവയോടാണ് തോല്‍വി. സ്കോര്‍ 6-4.

വനിതകളുടെ ഡിസ്കസ് ത്രോ യോഗ്യതാ റൗണ്ടില്‍ സീമ പൂനിയ ആറാമതായി ഫിനിഷ് ചെയ്തു. 60.57 മീറ്ററാണ് യോഗ്യതാ റൗണ്ടിലെ സീമയുടെ മികച്ച പ്രകടനം.

Also Read: കണ്ണീരണിഞ്ഞ് ബോക്സിങ് ഇതിഹാസം; പടിയിറക്കം തല ഉയര്‍ത്തി തന്നെ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics 2020 day 8 india updates july 31

Next Story
ഇന്ത്യൻ ടീമിൽ വീണ്ടും കോവിഡ്; ചഹലും കെ. ഗൗതമും പോസിറ്റീവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com