Tokyo Olympics 2020: വനിതാ ഹോക്കി: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം

ബോക്സിങ്ങിൽ വികാസ് കൃഷ്ണ ആദ്യ റൗണ്ടിൽ പുറത്ത്

tokyo olympics, tokyo olympics 2021 day 2, day 2 tokyo olympics 2020, tokyo olympics 2021 live, tokyo olympics india 2021, tokyo olympics 2020 india, tokyo olympics 2020 schedule, olympics, olympics 2021, olympics 2020, olympics 2021 schedule, olympics opening ceremony, india at olympics, india at olympics 2020, india at olympics 2021, india at olympics 2021 schedule, india at olympics 2020 schedule, india at olympics fixtures, india at olympics matches schedule, india at olympics teams, elavenil valarivan, deepika kumari, apurvi chandela, mirabai chanu, vikas krishan, ie malayalam

Tokyo Olympics 2020: ടോക്കിയോ:ഒളിംപിക്സ് ഹോക്കി വനിതാ വിഭാഗത്തിൽ നെതർലാൻഡ്സിനെതിരായ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. ഒന്നിനെതിരെ അഞ്ച് ഗോളിനാണ് മുൻ ലോക ചാമ്പ്യൻമാരായ ഡച്ച് ടീമിന്റെ ജയം.

റാണി രാംപാലിന് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടാൻ കഴിഞ്ഞത്. കളിയിൽ പെനാൽറ്റി കോർണർ ലഭിച്ചത് ഗോളാക്കുന്നതിലും ഇന്ത്യ പരാജയപ്പെട്ടു. ജൂലൈ 26 ന് ജർമ്മനിക്കെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ബോക്സിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി; വികാസ് കൃഷ്ണ ആദ്യ റൗണ്ടിൽ പുറത്ത്

ടോക്കിയോ ഒളിംപിക്സിൽ ബോക്സിങ്ങിൽ പുരുഷന്‍മാരുടെ 69 കിലോ ഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ വികാസ് കൃഷ്ണ ആദ്യ റൗണ്ടിൽ പരാജയപ്പെട്ട് പുറത്ത്. ജപ്പാന്റെ ഒകസാവയാണ് വികാസിനെ പരാജയപ്പെടുത്തിയത്.

അഞ്ച് റൗണ്ടിൽ ഒന്നു പോലും നേടാതെ ഏകപക്ഷീയ പരാജയമാണ് വികാസ് ഏറ്റുവാങ്ങിയത്. മൂന്ന് തവണ ഒളിംപിക്സിൽ പങ്കെടുത്ത വികാസ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്.

2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും 2016ലെ റിയോ ഒളിമ്പിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന താരമാണ് വികാസ്.

ഭാരോദ്വഹനത്തിൽ മീരബായ് ചാനുവിന് വെള്ളി

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ചാനു ഇന്ത്യക്ക് ടോക്കിയോയിലെ ആദ്യ മെഡൽ സമ്മാനിച്ചത്. മത്സരത്തിൽ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി.

Read More: ടോക്കിയോയിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരബായ് ചാനുവിന് വെള്ളി

എയർ റൈഫിളിൽ ഇന്ത്യക്ക് നിരാശ

ഒളിമ്പിക്സിലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ ഫൈനലിന് യോഗ്യത നേടാനാകാതെ ഇന്ത്യ പുറത്ത്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ആയിരുന്ന ഇനത്തിൽ എളവേണില്‍ വാളറിവാന്‍, അപൂര്‍വി ചന്ദേല എന്നിവരാണ് പുറത്തായത്. മിക്സഡ് അമ്പെയ്ത്തിൽ ചൈനീസ് തായ്‌പേയ് ടീമിനെ കീഴടക്കിയ ഇന്ത്യ ക്വാർട്ടറിൽ പ്രവേശിച്ചു.

എയർ റൈഫിൾ യോഗ്യതാ റൗണ്ടില്‍ 626.5 പോയിന്റു നേടിയ എളവേണില്‍ വാളറിവാൻ 16–ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 621.9 പോയന്റു നേടിയ അപൂര്‍വി ചന്ദേലക്ക് 36-ാം സ്ഥാനമാണ്. 632.9 പോയന്റുമായി നോര്‍വെയുടെ ഡസ്റ്റാഡ് ജെനെറ്റ് ഹെഗാണ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്.

മിക്സഡ് അമ്പെയ്ത്തിൽ ജയം, ക്വാർട്ടറിൽ

മിക്‌സഡ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യമാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് ടീമിനെതിരെ 5-3 എന്ന സ്‌കോറിനാണ് ഇന്ത്യൻ സഖ്യത്തിന്റെ ജയം. മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന ദീപികയും പ്രവീണും ശക്തമായ തിരിച്ചുവരവിലൂടെയാണ് ചൈനീസ് താരങ്ങളായ ലിന്‍ ചിയ, ടാങ് ചിഹ് ചുനി എന്നീ തായ്‌പേയ് സഖ്യത്തെ മറികടന്നത്.

Also read: മത്സരം കഴിഞ്ഞാല്‍ ഉടന്‍ കളം വിടണം, മാസ്ക് നിര്‍ബന്ധം; ഒളിംപിക് സംഘാടക സമിതി സ്ട്രിക്റ്റാണ്

വ്യക്തിഗത മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രവീൺ യാദവിന് അവസാന നിമിഷമാണ് പകരം മിക്‌സഡ് മത്സരത്തില്‍ ദീപികയ്‌ക്കൊപ്പം മത്സരിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതാനു ദാസിന് പകരമാണ് പ്രവീൺ കളിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

ഒളിംപിക്സ് രണ്ടാം ദിനത്തിൽ ഇന്ത്യ മത്സരിച്ച ഇനങ്ങൾ:

  • പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ യോഗ്യത – സൗരഭ് ചൗധരി, അഭിഷേക് വർമ്മ, രാവിലെ 9:30 മുതൽ
  • വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഫൈനൽ – എലവേനിൽ വലരിവൻ, അപൂർവി ചന്ദേല, രാവിലെ 10:15 മുതൽ
  • പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനൽ – സൗരഭ് ചൗധരി, അഭിഷേക് വർമ്മ (യോഗ്യതയുണ്ടെങ്കിൽ), ഉച്ചയ്ക്ക് 12 മുതൽ
  • സ്ത്രീകളുടെ 48 കിലോഗ്രാം റൗണ്ട് 32, തുടർച്ചയായ റൗണ്ടുകൾ – സുശീല ദേവി ലിക്മാബാം, രാവിലെ 7:30 മുതൽ
  • വനിതകളുടെ 49 കിലോഗ്രാം മെഡൽ റൗണ്ട് – മിരാബായ് ചാനു, രാവിലെ 10:20 മുതൽ
  • മിക്സഡ് ഡബിൾസ് റൗണ്ട് 16 – ശരത് കമൽ / മാനിക ബാത്ര, രാവിലെ 7:45 മുതൽ
  • ഹോക്കി മെൻസ് പൂൾ എ – ഇന്ത്യ vs ന്യൂസിലാന്റ്, രാവിലെ 6:30
  • ഹോക്കി വിമൻസ് പൂൾ എ – ഇന്ത്യ vs നെതർലാന്റ്സ്, വൈകുന്നേരം 5:15
  • പുരുഷന്മാരുടെ വെൽ‌വർ‌വെയിറ്റ് റൗണ്ട് 32 – വികാസ് ക്രിഷൻ, ഉച്ചകഴിഞ്ഞ് 3:50 മുതൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo olympics 2020 10m air rifle mixed archery results

Next Story
1964ൽ ടോക്കിയോയിൽ; ഒളിംപിക്സ് ഓർമകൾ പങ്കുവച്ച് പ്രകാശ് കാരാട്ട്1964 Tokyo Games, Prakash Karat, 1964 Olympics Games, Tokyo 2020, Olympics, sports news, പ്രകാശ് കാരാട്ട്, ഒളിംപിക്സ്, 1964, ടോക്യോ ഒളിംപിക്സ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com