അന്ന് വിറകുകെട്ടുകളെടുത്തു, ഇന്ന് രാജ്യത്തിനായി ഭാരം വഹിച്ചു: മീരബായിയുടെ യാത്ര ഓർത്തെടുത്ത് അമ്മ

“അവൾക്ക് പരിക്കേൽക്കുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിക്കുമായിരുന്നു, ദിവസങ്ങളോളമാണ് അന്ന് ഉറങ്ങാതിരുന്നിരുന്നിരുന്നത്,” ടോംബി ദേവി പറഞ്ഞു.

mirabai chanu, mirabai family, mirabai chanu silver, mirabai mother, sports news, indian express, chanu silver, mirabai chanu silver, tokyo olympics, chanu, chanu silver, chanu weightlifting, tokyo olympics, tokyo olympics 2021, മീരബായ് ചാനു, മീരബായ്, മീരാ ഭായ്, മീരാഭായ്, മീരഭായ്, ie malayalam

Tokyo Olympics 2020: ഇളയ മകൾ മീരബായി ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിൽ അടക്കാനാവാത്ത സന്തോഷത്തിലാണ് അറുപതുകാരിയായ സൈഖോം ടോംബി ദേവി. മണിപ്പൂരിലെ ഇംഫാലിനടുത്തുള്ള നോങ്‌തോങ് കാച്ചിങ് ഗ്രാമത്തിലാണ് ഇവരുടെ താമസം.

ഇരുപത്തിയഞ്ചുകാരിയായ മീരബായ് ഒളിമ്പിക് വെള്ളി മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയായി മാറിയതിന്റെ ആവേശത്തിലാണ് ടോംബിയും ഭർത്താവ് സൈഖോം കൃതി സിങ്ങും മറ്റു മക്കളായ സൈഖോം രഞ്ജൻ, രഞ്ജന, രഞ്ജിത, നാനാവോ, സനതോംബ എന്നിവരും.

കുട്ടിക്കാലത്ത് മീരബായ് തന്നെ കൃഷിജോലികളിൽ സഹായിച്ചിരുന്ന കാലം ടോംബി ദേവി ഓർത്തെടുത്തു.

“ഞങ്ങളുടെ ഗ്രാമത്തിൽ, ഒരു അയൽക്കാരന്റെ ഉടമസ്ഥതയിലുള്ള അരയേക്കറിൽ കൃഷി ചെയ്തിരുന്ന എന്നെ മീരബായ് കുട്ടിക്കാലത്ത് സഹായിക്കാറുണ്ടായിരുന്നു. എന്റെ മറ്റ് കുട്ടികൾ പഠനത്തിനും നെയ്ത്തിനും സമയം ചെലവഴിക്കുമ്പോൾ, മിരാബായ് തലയിൽ വിറക് ചുമന്ന് എന്നെ സഹായിക്കും. ചിലപ്പോൾ, ഞങ്ങൾ രാവിലെയും വൈകിട്ടും മൂന്ന് നാല് മണിക്കൂർ ആ പാടത്ത് സമയം ചെലവഴിക്കുമായിരുന്നു, എന്റെ ജോലി ഭാരം കുറയ്ക്കുന്നതിലായിരുന്നു അവൾ ശ്രദ്ധിച്ചിരുന്നത്. ഇന്ന്, അവൾ ഇന്ത്യയെ മുഴുവൻ ചുമലിലേറ്റിയതായി തോന്നുന്നു,” ടോംബി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഒരു ചെറുകിട കാർഷിക കുടുംബമാണ് ടോംബി ദേവിയുടേത്. മീരയുടെ പിതാവ് സൈഖോം കൃതി സിങ് മണിപ്പൂർ പൊതുമരാമത്ത് വകുപ്പിൽ നിർമണത്തൊഴിലാളിയിരിക്കവെ ടോംബി ദേവി ഗ്രാമത്തിലെ പ്രധാന റോഡിൽ ചെറിയ ചായക്കട നടത്തുകയും ചെയ്തിരുന്നു.

Read More: Tokyo Olympics 2020: ടോക്കിയോയിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരബായ് ചാനുവിന് വെള്ളി

“ഞങ്ങളുടെ പൂർവികരെല്ലാം ചെറുകിട കർഷകരായിരുന്നു, ഞങ്ങൾക്ക് സ്വന്തമായി ഭൂമി പോലും ഉണ്ടായിരുന്നില്ല. എന്റെ ഭർത്താവ് പ്രതിമാസം 2,000-3,000 രൂപ സമ്പാദിക്കുമായിരുന്നു, നെൽവയലുകളിൽ ജോലി ചെയ്യുന്നതിനു പുറമേ ഞാൻ ഗ്രാമത്തിൽ ഒരു ചായക്കടയും നടത്തിയിരുന്നു. മീരാബായ്‌ക്കോ അവളുടെ സഹോദരങ്ങൾക്കോ ഞങ്ങൾക്ക് ശരിയായി ഭക്ഷണം നൽകാൻ പോലും കഴിഞ്ഞില്ല,” ടോംബി ദേവി പറഞ്ഞു

അമ്പെയ്ത്തുകാരിയാവാൻ ആഗ്രഹിച്ചു ഭാരോദ്വോഹനത്തിലെത്തി

ചെറുപ്പത്തിൽ അമ്പെയ്ത്തുകാരിയാവാൻ ആഗ്രഹിച്ചിരുന്ന മീരബായ് പിന്നീട് ഭാരോദ്വോഹനത്തിലേക്ക് തിരിയുകയായിരുന്നെന്നും ടോംബി ദേവി ഓർത്തെടുത്തു.

20 കിലോമീറ്റർ അകലെയുള്ള ഇംഫാൽ നഗരത്തിലെ ഖുമാൻ ലമ്പക് സ്റ്റേഡിയത്തിൽ അമ്പെയ്ത്ത് പരിശീലനത്തെക്കുറിച്ച് അന്വേഷിക്കാൻ മീരബായ് പിതാവിനൊപ്പം പോയപ്പോൾ അവിടെ മുൻ ഏഷ്യൻ മെഡൽ ജേതാവ് അനിത ചാനു ഭാരോദ്വോഹനത്തിന് പരിശീലനം നൽകുന്നുണ്ടായിരുന്നു. മീര അവരുടെ വെയ്റ്റ് ലിഫ്റ്റിങ് ട്രയലുകളിൽ പങ്കെടുക്കുകയും ട്രെയിനികളിലൊരാളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു.

“വെയ്റ്റ് ലിഫ്റ്റിങ് സെന്ററിനെക്കുറിച്ച് മീരബായ് അവളുടെ സുഹൃത്തുക്കളോടും അയൽവാസികളിളോടും അന്വേഷിച്ചിരുന്നു. ഓട്ടം, ഭാരോദ്വഹനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശാരീരിക പരിശോധനകളും മറ്റും ഞങ്ങൾ അവൾക്ക് വളരെ സ്വാഭാവികമായ സ്ക്വാറ്റ്, ലിഫ്റ്റ് ശൈലി ഉണ്ടായിരുന്നതായി കണ്ടെത്തി. അവളുടെ ശരീരത്തിലെ മസിൽ മാസ് നല്ലതായിരുന്നു, ഞാൻ അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ ഒരു നല്ല വെയ്റ്റ് ലിഫ്റ്ററാകാൻ കഴിയുമെന്ന് ചിന്തിച്ചതും ഞാൻ ഓർക്കുന്നു, ”ഏഴ് തവണ ലോക മെഡൽ ജേതാവായ കുഞ്ജറാണി ദേവിയുടെ മുൻ ടീം അംഗമായ അനിത ചാനു ഓർക്കുന്നു.

Read More: Tokyo Olympics 2020: 1964ൽ ടോക്കിയോയിൽ; ഒളിംപിക്സ് ഓർമകൾ പങ്കുവച്ച് പ്രകാശ് കാരാട്ട്

2011 ൽ ദേശീയ ക്യാമ്പിൽ പ്രവേശിച്ച മീരബായ് അതിന് മുമ്പ് 2009 ൽ ഛത്തീസ്‌‌ഗഡിൽ വച്ച് ദേശീയ ജൂനിയർ ചാമ്പ്യനായിരുന്നു. അക്കാദമിയിൽ ദിവസത്തിൽ രണ്ടുതവണ പരിശീലനം ആരംഭിച്ചതോടെ മീരബായി തന്റെ ഗ്രാമത്തിലേക്കുള്ള മടക്കയാത്ര ഒഴിവാക്കുകയും ഉച്ചകഴിഞ്ഞ് അക്കാദമിയിൽ ചെലവഴിക്കുകയും ചെയ്തതായി അനിത ചാനു ഓർമ്മിക്കുന്നു.

“മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തമായി, അവൾ രാവിലെയുള്ള പരിശീലനത്തിന് ശേഷം അക്കാദമിയിൽ താമസിക്കുകയും വൈകുന്നേരത്തെ സെഷനുശേഷം ഗ്രാമത്തിലേക്ക് മടങ്ങുകയുമായിരുന്നു. അവൾ എല്ലായ്പ്പോഴും ഉച്ചഭക്ഷണമായി ആവിയിൽ പാകം ചെയ്ത കറുത്ത ചോറ് കൊണ്ടുവരുമായിരുന്നു. അതിനർത്ഥം അവൾക്ക് ധാരാളം കാർബോ ഹൈഡ്രേറ്റുകൾ ലഭിക്കുന്നുവെന്നും അത് ഒരു വിധത്തിൽ അവളെ സഹായിക്കുമെന്നുമാണ്. ഞങ്ങൾ അവളുടെ വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലനം വിറകുകെട്ടുകൾ ഉപയോഗിച്ച് ആരംഭിക്കുമ്പോൾ, ദിവസങ്ങൾക്കുള്ളിൽ, അവൾ 70 കിലോഗ്രാമിൽ കൂടുതൽ ഉയർത്താൻ തുടങ്ങി, അവളുടെ ഭാരത്തിന്റെ ഇരട്ടിയായിരുന്നു അത്. അവളുടെ മാതാപിതാക്കളെ കാണാൻ അവളുടെ ഗ്രാമത്തിലേക്ക് ഒരു യാത്ര നടത്തിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അവരുടെ സാമ്പത്തിക സ്ഥിതി കണ്ട് ഞാൻ അവരോട് പറഞ്ഞത് അവരുടെ മകൾ ഒരു ദിവസം രാജ്യത്തേക്ക് പുരസ്കാരങ്ങൾ കൊണ്ടുവരുമെന്ന് മാത്രമാണ്. അവൾ ഇന്ന് ഏറ്റവും വലിയ വേദിയിൽ അത് നേടി,” അനിത ചാനു പറയുന്നു.

Read More: Tokyo Olympics 2020: ഒളിംപിക്സിലെ മലയാളി തിളക്കം

ടോംബി തന്റെ ഇളയ മകളെ വൈകുന്നേരങ്ങളിൽ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. “ചിലപ്പോൾ, അവൾ മണൽ ലോറികളിലോ ട സൈക്കിളിലോ ആയിരുന്നു ഇംഫാലിലേക്ക് പോയിരുന്നത്. പണമില്ലാത്തതിനാൽ പകുതിയോളം ദൂരം യാത്രചെ ചെയ്ത് ബാക്കി ദൂരം വീട്ടിലേക്ക് നടന്ന ദിവസങ്ങളുണ്ടായിരുന്നു. ചിലപ്പോൾ, അവളുടെ മൂത്ത സഹോദരിമാർ അവരുടെ നെയ്ത്ത് ജോലിയിൽ നിന്ന് പണം ലാഭിക്കുകയും അത് മീരയുടെ ചിലവിന് നൽകുമായിരുന്നു. അവൾക്ക് ഇച്ഛാശക്തി ഒന്നായിരുന്നു ഉണ്ടായിരുന്നത്,” അവർ ഓർമ്മിക്കുന്നു.

പെട്ടെന്നുള്ള ഉയർച്ചയും തിരിച്ചടിയും തിരിച്ചുവരവും

2014ൽ കോമൺ‌വെൽത്ത് ഗെയിംസിൽ മൊത്തം 170 കിലോഗ്രാമിൽ വെള്ളി മെഡൽ നേടിയിരുന്നു. ദേശീയ കോച്ച് വിജയ് ശർമയുടെ കീഴിൽ പരിശീലനം നേടാനും തുടങ്ങി. റിയോ ഒളിമ്പിക്സിന് മാസങ്ങൾക്ക് മുമ്പ് 192 കിലോഗ്രാം ഉയർത്തി കുഞ്ചറാനിയുടെ 12 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മീര മറികടന്നു.

റിയോയിൽ, മീരാബായ്ക്ക് ഒരു ക്ലീൻ ലിഫ്റ്റ് മാത്രമേ നേടാനായുള്ളൂ. 82 കിലോഗ്രാം സ്നാച്ചിൽ ഫലമായി പൂർത്തിയാകാത്ത ഫലം ലഭിച്ചു. ആ വാർത്ത കേട്ടപ്പോൾ ബോധരഹിതയായത് ടോംബി ദേവി ഓർമിക്കുന്നു.

“മീരാബായി വിളിച്ചപ്പോൾ ഫലത്തെക്കുറിച്ച് അവൾ എന്നോട് പറഞ്ഞപ്പോൾ ഞാൻ ബോധരഹിതയായി. കുടുംബം മുഴുവൻ കരഞ്ഞു. താൻ പരിഭ്രാന്തിയിലാണെന്നും കായികരംഗത്തുനിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നുവെന്നും മിരാബായ് അന്ന് എന്നോട് പറഞ്ഞു. ഞങ്ങൾ പൂർണ പിന്തുണ നൽകുമെന്ന് അവളോട് പറഞ്ഞു, ശ്രമിക്കുന്നത് അവസാനിപ്പിക്കരുതെന്നും ഇത് ഒരു പോരാട്ടമാണെന്നും നിങ്ങളുടെ പോരാട്ടത്തിന്റെ മധ്യത്തിൽ നിന്ന് നിങ്ങൾക്ക് പുറത്തുപോകാൻ കഴിയില്ലെന്നും പറഞ്ഞു. അവൾക്ക് പരിക്കേൽക്കുമ്പോഴെല്ലാം ഞാൻ പ്രാർത്ഥിക്കുമായിരുന്നു, ദിവസങ്ങളോളം ഉറങ്ങാതിരുന്നിരുന്നു,” ടോംബി ദേവി പറഞ്ഞു.

Read More: Tokyo Olympics 2020: കൂലിപ്പണിക്കാരനിൽനിന്ന് ഒളിംപിക്സിലേക്ക്; ഇന്ത്യയ്ക്ക് പ്രതീക്ഷയായി പ്രവീൺ ജാദവ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 2018 ൽ കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണം നേടിയ മീരാബായ്, തായ്‌ലൻഡിൽ 2019ലെ ലോക ചാമ്പ്യൻഷിപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ 201 കിലോഗ്രാം എന്ന ദേശീയ റെക്കോർഡുമായി നാലാം സ്ഥാനം നേടി. ഈ വർഷം തുടക്കത്തിൽ താഷ്‌കന്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൊത്തം 205 കിലോഗ്രാമിൽ വെങ്കലം നേടി.

“പരിശീലനത്തിനായി യു‌എസ്‌എയിൽ പോയപ്പോൾ, ഞാൻ അവളോട് ടെൻഷൻ വേണ്ടെന്നും വിജയ് ശർമ്മ സാറിന് കീഴിൽ മികച്ച പരിശീലനം നേടാമെന്നും ഞാൻ അവളോട് പറഞ്ഞു. ഇംഫാൽ സന്ദർശിക്കുമ്പോഴെല്ലാം, കുട്ടികളെ ഇവിടെ പരിശീലിപ്പിക്കാൻ അവൾക്ക് എപ്പോഴും ഉത്സാഹമാണ്. ഇപ്പോൾ ഈ മെഡൽ കൂടുതൽ കുട്ടികൾക്ക് പ്രചോദനം നൽകും,” അനിത ചാനു പറഞ്ഞു.

ഒളിമ്പിക് മെഡലുമായി മകളെ കാണുന്നതിന് പുറമെ മകൾക്ക് പ്രിയപ്പെട്ട വിഭവങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതിനും ടോംബി ദേവി ആഗ്രഹിക്കുന്നു.

“മടങ്ങിവരുമ്പോൾ അവൾ എല്ലായ്‌പ്പോഴും നമുക്കെല്ലാവർക്കും എന്തെങ്കിലും കൊണ്ടുവരും. അവൾ എനിക്ക് തന്ന വിദേശത്ത് നിന്ന് ലഭിച്ച ഒരു വെളുത്ത ഷാൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. കാങ്‌സോയി (വെജിറ്റബിൾ സ്റ്റൂ), ഇറോംബ ( മീനും പച്ചക്കറികളും കൊണ്ടുള്ള വിഭവം), പക്നം ( മീനും വാഴക്കൂമ്പും ഉപയോഗിച്ചുള്ള വിഭവം) എന്നിവയുൾപ്പെടെ അവളുടെ പ്രിയപ്പെട്ട മെയ്‌തി വിഭവങ്ങൾ ഉണ്ടാക്കും, ഒപ്പം ഞാൻ ആ ഷാൾ ധരിക്കും,” ടോംബി ദേവി പറഞ്ഞു.

തയാറാക്കിയത്: നിതിൻ ശർമ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo 2020 mirabai chanu mother reaction after silver medal

Next Story
ടോക്കിയോയിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരബായ് ചാനുവിന് വെള്ളി
The moderation of comments is automated and not cleared manually by malayalam.indianexpress.com