Latest News

ഈ ദിനം എല്ലാ ഇന്ത്യക്കാരുടെയും ഓർമ്മയിലുണ്ടാകും; ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതിയും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു

tokyo olympics, narendra modi, bronze medal, tokyo olympics 2021, tokyo olympics 2021 schedule day 13, india tokyo olympics, tokyo olympics 2021 live, india tokyo olympics 2021 schedule, tokyo olympics india schedule 2021, tokyo olympics 2020, tokyo olympics 2020 schedule, tokyo olympics 2020 india schedule, tokyo olympics 2020 matches timings, tokyo olympics today events, tokyo olympics timings, india at olympics, india at olympics 2020, india at olympics 2021, ravi dahiya tokyo olympics final, Anshu Malik repechage, Vinesh Phogal Tokyo Olympics, Deepak Punia bronze medal match, Aditi Ashok tokyo olympics, india vs germany bronze medal match, ie malayalam"/>

ടോക്കിയോ ഒളിംപിക്സിൽ 5-3ന് ജർമ്മനിയെ തകർത്ത് ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോൾ പിറന്നത് ചരിത്രം. 41 വർഷത്തെ മെഡലിനായുള്ള കാത്തിരിപ്പിനാണ് വിരാമമായത്. രാജ്യത്തിന്റെ അഭിമാന നിമിഷത്തിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പടെ നിരവധി പേരാണ് ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി എത്തുന്നത്.

മത്സരത്തിന്റെ രണ്ടാം ക്വാർട്ടറിന്റെ ആദ്യം 1-3 എന്ന നിലയിൽ പിന്നിലായതിനു ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. മത്സരത്തിന്റെ ഹാഫ് ടൈമിനു മുൻപ് ഹർദിക് സിങ്ങിന്റെയും ഹർമൻപ്രീത് സിങ്ങിന്റെയും മികവിൽ ഇന്ത്യ 3-3ന് മത്സരം തിരികെ പിടിച്ചു. അവിടെ നിന്നും കത്തി കയറിയ ഇന്ത്യ ഒടുവിൽ രുപീന്ദർ പൽ സിങ്ങിന്റെയും സിമ്രൻജീത് സിങ്ങിന്റെയും നേതൃത്വത്തിൽ 5-3ന്റെ ലീഡ് സ്വന്തമാക്കി. ഒടുവിൽ അവസാന ക്വാർട്ടറിൽ ഒരു ഗോൾ നേടിയെങ്കിലും അവസാന മിനിറ്റുകളിലെ ഇന്ത്യൻ പ്രതിരോധത്തിന് മുന്നിൽ തോൽക്കുകയായിരുന്നു ജർമ്മനി.

ഇന്ത്യയുടെ വിജയം “ചരിത്രമാണ്! ഈ ദിനം എല്ലാ ഇന്ത്യക്കാരുടെയും ഓർമ്മയിൽ ഉണ്ടാകും” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന് വെങ്കലം സമ്മാനിച്ച എല്ലാ കളിക്കാരെയും അഭിനന്ദിച്ച മോദി, രാജ്യത്തെ യുവ തലമുറക്ക് പ്രതീക്ഷ നൽകുന്നതാണ് ഈ നേട്ടമെന്നും പറഞ്ഞു.

പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതിയും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു. സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ധ്യവുമാണ് ടീം കാഴ്ച വച്ചത്, ഇന്ത്യൻ ഹോക്കിക്ക് പുതിയ തുടക്കവും രാജ്യത്തെ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതുമാണ് ഈ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു.

Also read: Tokyo Olympics 2020: ഹോക്കിയിൽ ചരിത്രംരചിച്ച് ഇന്ത്യ; ജർമ്മനിയെ തകർത്ത് വെങ്കലം

ഇവർക്ക് പുറമെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ അനിൽ കുബ്ലെ, ഗൗതം ഗംഭീർ, വിരേന്ദർ സെവാഗ് തുടങ്ങിയവരും ട്വിറ്ററിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tokyo 2020 india vs germany bronze medal winning reactions

Next Story
Tokyo Olympics 2020: ഹോക്കിയിൽ ചരിത്രം രചിച്ച് ഇന്ത്യ; ജർമ്മനിയെ തകർത്ത് വെങ്കലംtokyo olympics, tokyo olympics 2021, tokyo olympics 2021 schedule day 13, india tokyo olympics, tokyo olympics 2021 live, india tokyo olympics 2021 schedule, tokyo olympics india schedule 2021, tokyo olympics 2020, tokyo olympics 2020 schedule, tokyo olympics 2020 india schedule, tokyo olympics 2020 matches timings, tokyo olympics today events, tokyo olympics timings, india at olympics, india at olympics 2020, india at olympics 2021, ravi dahiya tokyo olympics final, Anshu Malik repechage, Vinesh Phogal Tokyo Olympics, Deepak Punia bronze medal match, Aditi Ashok tokyo olympics, india vs germany bronze medal match, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com