കൊച്ചി: “അന്നവർ എനിക്ക് വേണ്ടി കൈയ്യടിച്ചു. ഇന്ന് ഞാൻ അവർക്ക് വേണ്ടിയും…” മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹത്തെ കുറിച്ചുള്ള സച്ചിൻ ടെണ്ടുൽക്കറുടെ ഈ പോസ്റ്റ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്പൈസ് കോസ്റ്റ് മാരത്തോൺ വേദിയിലെ ചിത്രമാണ് സച്ചിൻ ഫെയ്സ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ചത്. “ഇപ്പോഴത്തെ എന്റെ അനുഭവം വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതല്ല. ഇവിടെയുണ്ടായിരുന്നെങ്കിൽ നിങ്ങൾക്കിത് മനസിലായേനെ”, അദ്ദേഹം കുറിച്ചു.

ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ 25000 ൽപ്പരം പേരാണ് ചിത്രത്തോട് പ്രതികരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ