/indian-express-malayalam/media/media_files/uploads/2018/08/arjun-20160330234101kohli-horz.jpg)
ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനമാണ് നായകനായ വിരാട് കോഹ്‌ലി പുറത്തെടുത്തത്. ആദ്യ രണ്ട് ഇന്നിങ്സുകളില്‍ 149, 51എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യമെങ്കിലിം ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടു. ഈ തോല്‍വിക്ക് ശേഷം വിജയവഴിയിലേക്കുളള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് കോഹ്‌ലി. രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ നെറ്റ് സെഷനില്‍ പരിശീലനം നടത്തി.
#TeamIndia Captain @imVkohli gearing up for the 2nd Test match at @HomeOfCricket.#ENGvINDpic.twitter.com/pii9cogOXS
— BCCI (@BCCI) August 7, 2018
വിരാട് കോഹ്‌ലി നയിച്ച പരിശീലനത്തിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പരിശീലനത്തില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറാണ്. ഈയടുത്ത് അണ്ടര്‍ 19 രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് പന്തെറിഞ്ഞ് സഹായിച്ചു. ട്വന്റി 20 പരമ്പരയ്ക്ക് മുമ്പും ഇന്ത്യന്‍ ടീമിന് അര്‍ജുന്‍ പന്തെറിഞ്ഞ് നല്‍കിയിരുന്നു.
നന്നായിട്ട് ബൗണ്‍സ് ചെയ്യാന്‍ കഴിവുളള അര്‍ജുന്‍ വിരാട് കോഹ്‌ലിക്കായി എറിഞ്ഞ ഒരു ബൗണ്‍സര്‍ അദ്ദേഹത്തിന്റെ ബാറ്റ് കൊണ്ട് തൊടാനായില്ല. മറ്റുളള താരങ്ങള്‍ക്കും അര്‍ജുന്‍ ലണ്ടനിലെ മെര്‍ച്ചന്റ് ടെയ്ലര്‍ സ്കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പന്തെറിഞ്ഞു. ആദ്യ മത്സരത്തിലെ ബാറ്റ്സ്മാന്‍മാരുടെ മോശം പ്രകടനം ആവര്‍ത്തിക്കില്ലെന്നാണ് കോഹ്‌ലിയുടെ പ്രതീക്ഷ. കോഹ്‌ലി മാത്രമാണ് ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയത്. നാളെ ലോഡ്സിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.