/indian-express-malayalam/media/media_files/uploads/2023/01/Sanju-Samson-FI.jpg)
Photo: Facebook/ Sanju Samson
ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാനുള്ള മറ്റൊരു അവസരം കൂടി നഷ്ടമായിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണിന്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20-യില്‍ കേവലം ഏഴ് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ കളിയില്‍ 12 റണ്‍സെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ താരങ്ങളിലൊരാളാണ് സഞ്ജു. എന്നാല്‍ സ്ഥിരതയില്ലായ്മ കരിയറിന്റെ തുടക്കം മുതല്‍ സഞ്ജുവിനെ വേട്ടയാടുകയാണ്.
ടീമിലെത്തിയാല്‍ തന്നെ സഞ്ജുവിന് കൃത്യമായൊരു സ്ഥാനം ബാറ്റിങ് നിരയില്‍ നല്‍കാനും ടീം മാനേജ്മെന്റിനായിട്ടില്ല. ഇത് നികത്താനായാല്‍ ഒരു പക്ഷെ സഞ്ജുവിന് താളം കണ്ടെത്താനും റണ്‍സ് നേടാനും കഴിഞ്ഞേക്കും.
സഞ്ജു ഇതുവരെ തനിക്ക് കിട്ടിയ അവസരങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുയാണ് മുന്‍താരം പാര്‍ഥിവ് പട്ടേല്‍. ക്രിക്ബസിനോടായിരുന്നു പ്രതികരണം.
"ഇന്ത്യ എപ്പോഴൊക്കെ പരാജയപ്പെട്ടാലും നെഗറ്റീവ് പോയിന്റുകളാണ് നാം ശ്രദ്ധിക്കുന്നത്. ദീര്‍ഘനേരം ക്രീസില്‍ തുടരാനാകുന്ന ബാറ്റര്‍മാരുടെ പോരായ്മ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങിയപ്പോള്‍ മുതല്‍ ചര്‍ച്ചയാണ്. സഞ്ജു ടീമില്‍ ഉള്‍പ്പെടാത്തപ്പോഴെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള സംസാരം ഉയരുന്നുണ്ട്. അവസരങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് മുന്നില്‍ സമയം ഇല്ലാതാവുകയാണെന്ന് തോന്നുന്നു," പാര്‍ഥിവ് വ്യക്തമാക്കി.
"സഞ്ജുവിന് തീര്‍ച്ചയായും ഒരുപാട് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. കൃത്യമായി വിലയിരുത്തിയാല്‍ അദ്ദേഹം അവസരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് പറയാം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ തിലക് വര്‍മ മാത്രമാണ് മികവ് പുലര്‍ത്തുന്ന ബാറ്റര്‍," പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us