Latest News

അത് ഷാഡോ പ്രാക്ടീസ്; ഗാർഡ് മാർക്ക് വിവാദത്തിൽ സ്മിത്തിനെ ന്യായീകരിച്ച് പെയ്ൻ

സ്‌മിത്ത് മനപ്പൂര്‍വം പന്തിന്‍റെ ഗാര്‍ഡ് മായ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നില്ലെന്നാണ് പെയ്നിന്റെ വാദം

tim paine, paine, ravichandran ashwin, ashwin, cricket news, hanuma vihari, paine apology,Steve Smith, സ്റ്റീവ് സ്മിത്ത്, guard mark, ഗാർഡ് മാർക് മായ്ച്ചു കളഞ്ഞ് സ്മിത്ത്, IE Malayalam, ഐഇ മലയാളം

വാശിയേറിയ ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരം നിരവധി കാരണങ്ങളാൽ ശ്രദ്ധേയമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് റിഷഭ് പന്തിന്റെ ഗാർഡ് മാർക്ക് ഓസിസ് താരം സ്റ്റീവ് സ്മിത്ത് മായിച്ചെന്ന ആരോപണമാണ്. ക്രിക്കറ്റ് ലോകത്ത് ഇതിഹാസങ്ങളടക്കം സ്മിത്തിന്റെ പ്രവൃത്തിയെ വിമർശിച്ച് രംഗത്തെത്തി. അതേസമയം സ്മിത്തിനെ ന്യായികരിക്കുകയാണ് നായകൻ ടിം പെയ്ൻ.

സ്‌മിത്ത് മനപ്പൂര്‍വം പന്തിന്‍റെ ഗാര്‍ഡ് മായ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നില്ലെന്നാണ് പെയ്നിന്റെ വാദം. അങ്ങനെയായിരുന്നു എങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ അപ്പോള്‍ തന്നെ പ്രശ്‌നമുണ്ടാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ശ്രീശാന്ത് എത്തി; ആദ്യ കളിയിൽ കുറ്റി തെറിപ്പിച്ച് പ്രഹരം, വീഡിയോ

“ഞാൻ ഇതേപ്പറ്റി സ്മിത്തിനോട് സംസാരിച്ചു. ഇത് ഇങ്ങനെയൊക്കെ ആയതിൽ അദ്ദേഹം വളരെ നിരാശനാണ്. സ്മിത്ത് ടെസ്റ്റ് കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, ഒരു ദിവസം അഞ്ചോ ആറോ തവണ അദ്ദേഹം ചെയ്യുന്നതേ ഇവിടെയും ചെയ്തിട്ടുള്ളൂ. ബാറ്റിംഗ് ക്രീസിൽ നിന്ന് ഷാഡോ പ്രാക്ടീസ് ചെയ്യുന്നതൊക്കെ അദ്ദേഹത്തിൻ്റെ പതിവാണ്. ഒരു ഇടംകയ്യൻ ബാറ്റ്സ്മാനായി അദ്ദേഹം ചില ഷോട്ടുകൾ കളിക്കുന്നത് നിങ്ങൾ ഇന്നലെ കണ്ടിട്ടുണ്ടാവും. ലിയോൺ പന്തെവിടെ പിച്ച് ചെയ്യിക്കണമെന്ന് നോക്കാനായിരുന്നു അത്. സെൻ്റർ മാർക്ക് ആണ് സ്മിത്ത് ചെയ്യാറ്. ഗാർഡ് മാറ്റാനല്ല അദ്ദേഹം ശ്രമിച്ചത്. പക്ഷേ, ഇങ്ങനെ ചില നിഗമനങ്ങൾ ഉണ്ടാവുന്നതിനാൽ ആ പതിവ് മാറ്റാൻ സ്മിത്ത് ശ്രമിക്കേണ്ടതാണ്.”- പെയ്ൻ പറഞ്ഞു.

Also Read: ഇന്ത്യയിൽ കാണാം, നിങ്ങളുടെ അവസാന ടെസ്റ്റ് പരമ്പരയായിരിക്കും അത്: ഓസീസ് നായകന്റെ വായടപ്പിച്ച് അശ്വിൻ, വീഡിയോ

അഞ്ചാം ദിനം ആദ്യ സെഷനിലെ ഡ്രിങ്ക്സ് ബ്രേക്കിന് ശേഷമാണ് സംഭവം. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ച ശേഷമാണ് സ്‌മിത്ത് ബാറ്റ്‌സ്‌മാന്റെ ഗാർഡ് മാർക്ക് മായ്ച്ചുകളഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുറച്ചുനേരം ക്രീസിനരികെ ചുറ്റിതിരിഞ്ഞ ശേഷമാണ് സ്‌മിത്ത് ഗാർഡ് മാർക്ക് മായ്ച്ചുകളയാൻ നോക്കിയത്. ഈ സമയത്ത് പന്ത് ക്രീസിൽ ഉണ്ടായിരുന്നില്ല. സ്‌മിത്ത്, ഗാർഡ് മാർക്ക് മായ്‌ക്കാൻ ശ്രമിക്കുന്നത് സ്റ്റമ്പിലെ ക്യാമറയിലാണ് പതിഞ്ഞത്. താരത്തിന്റെ മുഖം വ്യക്തമല്ലെങ്കിലും ജഴ്‌സി നമ്പർ 49 ആണെന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഇതാണ് സ്‌മിത്തിനെ കുടുക്കിയത്. ഷൂസുകൊണ്ടാണ് സ്‌മിത്ത് പിച്ചിലെ ഗാർഡ് മാർക്ക് മായ്‌ക്കാൻ നോക്കുന്നത്. അതേസമയം, ഡ്രിങ്ക്സ് ബ്രേക്കിനു ശേഷം ക്രീസിലെത്തിയ റിഷഭ് പന്ത് വീണ്ടും ഗാർഡ് മാർക്ക് എടുക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ 407 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടി. ഒരു സമയത്ത് അനായാസം ജയിക്കുമെന്ന് തോന്നിയെങ്കിലും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന റിഷഭ് പന്ത്, ചേതേശ്വർ പുജാര എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ ട്രാക്ക് മാറ്റി. ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ അതിവേഗം ഓൾഔട്ട് ആകാൻ സാധിക്കുമെന്ന് വിശ്വാസത്തോടെയാണ് ഓസീസ് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. എന്നാൽ, ഓസീസിനെ പൂർണമായും നിരാശപ്പെടുത്തുന്ന രീതിയിലാണ് ഇന്ത്യ ബാറ്റ് ചെയ്തത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tim paine supports and defend steve smith on guard mark issue

Next Story
ആധിപത്യം ഉറപ്പിച്ച് മുംബൈ; എടികെ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com