Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

‘സിക്‌സ് അടിച്ചാൽ മുംബൈയിലേക്ക്’; രോഹിത്തിനെ പോരിന് വിളിച്ച് ഓസീസ് നായകൻ

സ്ട്രൈക്കിൽ രോഹിത് നിൽക്കുമ്പോഴായിരുന്നു ബാറ്റിങ് ശ്രദ്ധ തിരിക്കാൻ പെയ്ൻ സൂത്രപ്പണി കാട്ടിയത്

പെർത്ത് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുമായാണ് ഓസീസ് നായകൻ ടിം പെയ്ൻ കൊമ്പുകോർത്തത്. എന്നാൽ മെൽബണിൽ രോഹിത് ശർമ്മയെയാണ് പെയ്ൻ പോരിന് വിളിച്ചത്. സ്ട്രൈക്കിൽ രോഹിത് നിൽക്കുമ്പോഴായിരുന്നു ബാറ്റിങ് ശ്രദ്ധ തിരിക്കാൻ പെയ്ൻ സൂത്രപ്പണി കാട്ടിയത്.

രോഹിത്തിന്റെ ബാറ്റിങ് ശ്രദ്ധ തിരിക്കാൻ ആരോൺ ഫിഞ്ചുമായാണ് പെയ്ൻ സംസാരിച്ചത്. മെൽബൺ ടെസ്റ്റിൽ ഏകദിനത്തിലെ ഇന്ത്യയുടെ ഉപനായകൻ രോഹിത് ശർമ്മ സിക്സ് അടിച്ചാൽ വരാനിരിക്കുന്ന ഐപിഎല്ലിൽ താൻ മുംബൈ ടീമിനൊപ്പം ചേരുമെന്നാണ് പെയ്ൻ പറഞ്ഞത്. ”റോയൽസിനു വേണ്ടിയോ അതോ മുംബൈ ഇന്ത്യൻസിനു വേണ്ടിയോ ഞാൻ കളിക്കേണ്ടത്. പക്ഷേ രോഹിത് സിക്സ് അടിച്ചാൽ ഞാൻ മുംബൈയിലേക്ക് പോകും,” ഇതായിരുന്നു ഫിഞ്ചിനോട് പെയ്ൻ പറഞ്ഞത്.

”ഐപിഎല്ലിൽ ഏകദേശം എല്ലാ ടീമിനൊപ്പവും നീ കളിച്ചിട്ടുണ്ടല്ലേ” ഫിഞ്ചിനോട് പെയ്ൻ ചോദിച്ചു. ഇതിന് ബാംഗ്ലൂർ ഒഴികെയെന്ന് ഫിഞ്ച് മറുപടി നൽകി. ബാംഗ്ലൂർ ഒഴികെയോ എന്ന് പെയ്ൻ തിരിച്ചു ചോദിച്ചു. സ്റ്റംപ് മൈക്കാണ് ഇരുവരുടെയും സംഭാഷണം പിടിച്ചെടുത്തത്.

പെർത്ത് ടെസ്റ്റിൽ വിരാട് കോഹ്‌ലിയും ടിം പെയ്നും തമ്മിലുളള വാക്പോര് വാർത്തയായിരുന്നു. ഇരുവരും പരിധി വിട്ടപ്പോൾ അമ്പയർ ഇടപെടുകയും താക്കീത് നൽകുകയും ചെയ്തിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Tim paine dares rohit sharma to hit a six

Next Story
മെൽബണിൽ സ്റ്റാർക്കിന്റെ മാജിക്; ആദ്യം അമ്പരന്നു, പിന്നെ തല താഴ്‌ത്തി വിരാട് കോഹ്‌ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com