പെർത്ത്: കളിക്കളത്തിന് പുറത്തും അകത്തും എതിരാളികളെ വാക്കുകൾ കൊണ്ട് പ്രകോപിപ്പിക്കുന്ന ഓസ്ട്രേലിയൻ സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലായെന്ന് തെളിയിക്കുകയാണ് പെർത്ത് ടെസ്റ്റ്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയും ഓസിസ് നായകൻ ടിം പെയ്നും തമ്മിൽ വാക്കേറ്റം വരെയുണ്ടായി. ഇന്നലെയും സമാനമായ സംഭവമുണ്ടായെങ്കിലും ഇന്ന് കാര്യങ്ങൾ അൽപ്പം ഗുരുതരമായിരുന്നു.

ഓസിസ് ഇന്നിങ്സിനിടെയായിരുന്നു താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്. അമ്പയർ മുന്നറിയിപ്പ് നൽകിയിട്ടും സംഭവം വിടാൻ പെയ്ൻ തയ്യാറല്ലായിരുന്നു. ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ച്, കോഹ്‍ലി പുറത്തായതിന് പിന്നാലെയാണ് മുരളി വിജയ്‍യെ പ്രകോപിപ്പിക്കാനുള്ള പെയ്നിന്റെ ശ്രമം.

“കാര്യം കോഹ്‍ലി നിങ്ങളുടെ നായകനാകാം, പക്ഷെ ഒരു വ്യക്തിയെന്ന നിലയിൽ ഒരിക്കലും നിങ്ങൾക്ക് അയാളെ ഇഷ്ടപ്പെടാനാകില്ല,” ടിം പെയ്ൻ മുരളി വിജയ്‍യോട് പറഞ്ഞു.

പെർത്ത് ടെസ്റ്റിന്റെ മൂന്നാം ദിനമാണ് നായകന്മാർ തമ്മിലുള്ള വാക് പോരിന് തുടക്കം കുറിക്കുന്നത്. നാലാം ദിനത്തിലായിരുന്നു കളിക്കളത്തിൽവച്ച് ഓസീസ് നായകൻ പെയ്നും ഇന്ത്യൻ നായകൻ കോഹ്‌ലിയും തമ്മിൽ കൊമ്പുകോർത്തത്. ക്യാപ്റ്റന്മാരുടെ പെരുമാറ്റം അതിരുവിട്ടതോടെ അമ്പയർ ക്രിസ് ജെഫാനി ഇടപെടുകയും ഇരുവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ