scorecardresearch

'തിലക് വര്‍മ ലോകകപ്പിനും ഏഷ്യാകപ്പിനുമുണ്ടാകണം'; നിര്‍ദേശിച്ച് ശാസ്ത്രിയും സന്ദീപ് പാട്ടീലും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ സ്ഥിരതായര്‍ന്ന പ്രകടനം കാഴ്ചവച്ച ഏക ഇന്ത്യന്‍ ബാറ്റര്‍ തിലക് വര്‍മയായിരുന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ സ്ഥിരതായര്‍ന്ന പ്രകടനം കാഴ്ചവച്ച ഏക ഇന്ത്യന്‍ ബാറ്റര്‍ തിലക് വര്‍മയായിരുന്നു

author-image
Sports Desk
New Update
Tilak Varma | Cricket | News

Photo: Facebook/ Indian Cricket Team

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത് തിലക് വര്‍മ മാത്രമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ആവശ്യമായ എല്ലാ പക്വതയും നീലക്കുപ്പായത്തിലെ ആദ്യ പരമ്പരയില്‍ തന്നെ തിലകില്‍ കാണാനായിരുന്നു. മുൻ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയും സെലക്ടർ സന്ദീപ് പാട്ടീലും ഏഷ്യാ കപ്പിലും ലോകകപ്പിലുമുള്ള ടീമുകള്‍ തിലകിനേയും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.

Advertisment

"നൂറ് ശതമാനവും ഞാന്‍ തിലകിനേയും സൂര്യകുമാറിനേയും ടീമില്‍ ഉള്‍പ്പെടുത്തും. എതിര്‍ ടീമിനെ പരിഗണിച്ചായിരിക്കണം ആര്‍ക്കൊക്കെ അവസരം നല്‍കണമെന്ന് തീരുമാനിക്കാന്‍. പക്ഷെ തിലകും സൂര്യയും തീര്‍ച്ചയായും എന്റെ ടീമിലുണ്ടാകും," സന്ദീപ് സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ശിഖര്‍ ധവാനെ പരിഗണിക്കാനുള്ള സാധ്യതയില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീമില്‍ ആദ്യ ഏഴിലുണ്ടാകുന്ന ഏക ഇടം കയ്യന്‍ ബാറ്റര്‍ രവീന്ദ്ര ജഡേജയാകും. ഇഷാന്‍ കിഷനെ മധ്യനിരയില്‍ കളിപ്പിക്കാനുള്ള സാധ്യത വിരളമാണ്. കാരണം ഇഷാനെ ഓപ്പണറായാണ് മാനേജ്മെന്റ് ഇതുവരെ പരിഗണിച്ചിട്ടുള്ളത്.

"തിലക് വര്‍മ എന്നില്‍ വളരെയധികം മതിപ്പുണ്ടാക്കി. എനിക്കൊരു ഇടം കയ്യന്‍ ബാറ്റര്‍ ഏതായാലും ടീമില്‍ വേണം. മധ്യനിരയില്‍ യുവരാജിനെ പോലെ അല്ലെങ്കില്‍ റെയ്നയെ പോലെ ഒരു താരത്തെ ആവശ്യമാണെങ്കില്‍ തീര്‍ച്ചയായും തിലകിനെ പരിഗണിക്കണം," രവി ശാസ്ത്രി വ്യക്തമാക്കി.

Advertisment

"ഞാന്‍ ഒരു സെലക്ടറായിരുന്നെങ്കില്‍ നിലവിലെ ഫോമായിരിക്കും പരിഗണിക്കുക. എത്തരത്തില്‍ റണ്‍സ് നേടുന്നുവെന്ന് നോക്കും. തിലക് കഴിഞ്ഞ മൂന്ന് മാസമായി ഉജ്വല ഫോമിലാണ്," രവി കൂട്ടിച്ചേര്‍ത്തു.

2023 ഐപിഎല്‍ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 343 റണ്‍സാണ് തിലക് വര്‍മ നേടിയത്. 42.88 ആയിരുന്ന താരത്തിന്റെ ബാറ്റിങ് ശരാശരി.

"മുംബൈക്ക് വേണ്ടിയൊ ഇന്ത്യക്ക് വേണ്ടിയോ ആകട്ടെ, സമ്മര്‍ദ്ദവും സാഹചര്യവും കൈകാര്യം ചെയ്യുന്നില്‍ തിലക് മികവ് പുലര്‍ത്തുന്നു. ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലും സ്കോറിങ്ങിന് വേഗം കൂട്ടുന്നതിലുമെല്ലാം തിലക് ചെറിയ പ്രായത്തില്‍ തന്നെ ബഹുദൂരം മുന്നിലാണ്. അവന്റെ ആത്മവിശ്വാസവും മനോഭാവവുമെല്ലാം ശ്രദ്ധിച്ച് നോക്കു," രവി കൂട്ടിച്ചേര്‍ത്തു.

Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: