/indian-express-malayalam/media/media_files/2025/01/26/ITdIxyBecOgnFqTlBBGS.jpg)
തിലക് വർമ: (ഇൻസ്റ്റഗ്രാം)
ഇന്ത്യൻ ട്വന്റി20 ടീമിലും ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിന്റെ പ്ലേയിങ് ഇലവനിലും ഒഴിച്ചുകൂടാനാവാത്ത താരമാണ് തിലക് വർമ. ഏറ്റവും ഒടുവിൽ ഏഷ്യാ കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോൾ തിലക് വർമയുടെ ബാറ്റിങ് പ്രകടനവും നിർണായകമായിരുന്നു. എന്നാൽ കരിയർ ഗ്രാഫ് ഉയരുന്നതിന് ഇടയിൽ താൻ നേരിട്ട ആരോഗ്യ പ്രശ്നത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോൾ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ.
"എന്റെ ആദ്യ ഐപിഎൽ സീസണിന് ശേഷം ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ഇതിന് മുൻപ് ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്ല. എന്റെ പേശികൾക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. റാബ്ഡോമിയോലിസിസ് ആയിരുന്നു എനിക്ക്. എന്നാൽ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനുള്ള അതിയായ ആഗ്രഹത്തെ തുടർന്ന് അതിനുള്ള വഴി തുറക്കുന്നതിനായി ഞാൻ ആഭ്യന്തര ക്രിക്കറ്റ് കളിച്ചു."
Also Read: 2025ലെ അഞ്ചാമത്തെ സെഞ്ചുറി; റെക്കോർഡിട്ട് സ്മൃതി മന്ഥാന; തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടും
"എല്ലാ ദിവസവും ഞാൻ ജിമ്മിൽ പോയി. വിശ്രമമില്ലാതെ ഫിറ്റ്നെസ് നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഞാൻ പരിശീലനം നടത്തിയത്. എന്നാൽ വിശ്രമമില്ലാതെ ഇങ്ങനെ ചെയ്തത് വഴി എന്റെ പേശികളുടെ അവസ്ഥ മോശമായി," ഗൗരവ് കപൂറുമായുള്ള ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യൻസ് അഭിമുഖത്തിൽ തിലക് വർമ്മ പറഞ്ഞു.
"എപ്പോഴും ആരോഗ്യവാനായിരിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. വിശ്രമിക്കാതെ കൂടുതൽ വർക്ക്ഔട്ട് ചെയ്തതോടെ എന്റെ പേശികളുടെ അവസ്ഥ മോശമായി. ബംഗ്ലാദേശിനെതിരായുള്ള ഇന്ത്യ എയുടെ മത്സരത്തിന് ഇടയിൽ എന്റെ കൈകൾ അനക്കാൻ പോലും സാധിക്കാത്ത സാഹചര്യം ഉണ്ടായി. ബാറ്റ് ഉയർത്താൻ സാധിച്ചിരുന്നില്ല.വിരലുകൾ അനക്കാനായില്ല."
Also Read: പരമ്പര 2-0ന് തോറ്റ് ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം ; india Vs Australia
"എന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് അറിഞ്ഞ മുംബൈ ഇന്ത്യൻ ഉടമ ആകാശ് അംബാനി ഇക്കാര്യം ആ സമയം ബിസിസിഐയുടെ തലപ്പത്തുണ്ടായിരുന്ന ജയ് ഷായെ അറിയിച്ചു. അവിടെ നിന്ന് ഞാൻ നേരെ ആശുപത്രിയിലേക്ക് പോയി. ഏതാനും മണിക്കൂർ കൂടി ആശുപത്രിയിലെത്താൻ വൈകിയിരുന്നു എങ്കിൽ എന്റെ അവസ്ഥ കൂടുതൽ ഗുരുതരമാകുമായിരന്നു"
"ജയ് ഷായും ബിസിസിഐയുമെല്ലാം ഇടപ്പെട്ടാണ് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയാണ് എനിക്കൊപ്പം ആശുപത്രിയിൽ നിന്നത്. അമ്മ എനിക്ക് ഭക്ഷണം വാരി തരുമായിരുന്നു. ആ ഘട്ടം കടന്ന് എത്താനായതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു," തിലക് വർമ പറഞ്ഞു.
എന്താണ് റാബ്ഡോമിയോലിസിസ്?
കഠിനമായ വ്യായാമത്തിലൂടെയാണ് തിലക് വർമയ്ക്ക് റാബ്ഡോമിയോലിസിസ് എന്ന അവസ്ഥ ഉണ്ടായത്. പേശികളെ ദുർബലപ്പെടുത്തുന്ന റാബ്ഡോമിയോലിസിസ് കഠിനമായ വ്യായാമം ചെയ്യുന്നതിലൂടെ മാത്രമല്ല വരുന്നത്. ശരീരത്തിലുണ്ടാവുന്ന ചതവ്, വിഷാംശമുള്ള വസ്തുക്കൾ ശരീരത്തിലെത്തുന്നത്, അണുബാധ എന്നിവയിലൂടേയും റാബ്ഡോമിയോലിസിസ് അവസ്ഥയിലേക്ക് എത്താം.
Also Read: 'എന്നെ പഴിക്കരുത്'; സിംഗിളിനെ ചൊല്ലി രോഹിത്തും ശ്രേയസും തമ്മിൽ വാക്പോര്
പേശികളിലെ മയോഗ്ലോബിൻ ഉൾപ്പെടെയുള്ള വിഷാംശമുള്ള വസ്തുക്കൾ രക്തത്തിൽ കലരുന്നതോടെ ഇത് കിഡ്നിയുടെ പ്രവർത്തനത്തേയും ബാധിക്കും. റാബ്ഡോമിയോലിസിസ് എന്ന അവസ്ഥയിലുള്ള വ്യക്തികളുടെ മൂത്രത്തിന്റെ നിറത്തിൽ വ്യത്യാസം ഉണ്ടാവും. പേശികൾക്ക് ബലഹീനതയും ഛർദ്ദിയും ആശയക്കുഴപ്പവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളും പ്രകടമാവും.
Read More: തുടരെ രണ്ടാം വട്ടവും ഡക്ക്; ഗുഡ്ബൈ പറഞ്ഞ് കോഹ്ലി; വിരമിക്കൽ പ്രഖ്യാപനം ഉടൻ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us